കുഞ്ചാക്കോ ബോബനും സുരേഷ് ​ഗോപിയും/ ഫേയ്സ്ബുക്ക് 
Entertainment

സുരേഷ് ​ഗോപിയ്ക്ക് 2500, കുഞ്ചാക്കോ ബോബനു കിട്ടിയത് 50,000; വെളിപ്പെടുത്തലുമായി താരങ്ങൾ

ആദ്യ ചിത്രം തന്നെ സൂപ്പർഹിറ്റായതോടെ മലയാള സിനിമയുടെ ചോക്ലേറ്റ് ബോയ് ആയി ചാക്കോച്ചൻ മാറി

Author : സമകാലിക മലയാളം ഡെസ്ക്

നിയത്തി പ്രാവിലൂടെ എത്തി മലയാളികളുടെ മനംകവർന്ന നടനാണ് കുഞ്ചാക്കോ ബോബൻ. ആദ്യ ചിത്രം തന്നെ സൂപ്പർഹിറ്റായതോടെ മലയാള സിനിമയുടെ ചോക്ലേറ്റ് ബോയ് ആയി ചാക്കോച്ചൻ മാറി. ഇപ്പോൾ തന്റെ ആദ്യ പ്രതിഫലത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് കുഞ്ചാക്കോ ബോബൻ. 

അനിയത്തി പ്രാവ് സിനിമയുടെ പ്രതിഫലമായി അമ്പതിനായിരം രൂപയാണ് താരത്തിന് ലഭിച്ചത്. സുരേഷ് ഗോപി അവതാരകനായി എത്തുന്ന ടെലിവിഷൻ പരിപാടിക്കിടെയായിരുന്നു ചാക്കോച്ചന്റെ തുറന്നുപറച്ചിൽ. 1997ലാണ് അനിയത്തിപ്രാവ് പുറത്തിറങ്ങിയത്. ഫാസില്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രം സ്വര്‍ഗചിത്ര അപ്പച്ചനാണ് നിർമിച്ചത്. 

അതിനു പിന്നാലെ തന്റെ ആദ്യ പ്രതിഫലത്തെക്കുറിച്ച് തുറന്നു പറഞ്ഞത്. നവോദയ അപ്പച്ചന്‍ നിർമാതാവായ സിനിമയിലാണ് ആദ്യമായി അഭിനയിച്ചതെന്നും 2500 രൂപയുടെ ചെക്ക് ആണ് പ്രതിഫലമായി കിട്ടിയതെന്നും സുരേഷ് ഗോപി പറഞ്ഞു. ‘അപ്പച്ചന്‍ സാറില്‍ നിന്ന് നേരിട്ട് തന്നെ പ്രതിഫലം വാങ്ങണം, അത് ഒരു പൈസയാണെങ്കിലും. ഭയങ്കര വളര്‍ച്ചയുണ്ടാകും എന്നായിരുന്നു അച്ഛന്‍ പറഞ്ഞത്. ‘ചെക്കിലെ പൂജ്യം കണ്ടോ , ആ പൂജ്യമങ്ങ് കൂട്ടിക്കൂട്ടി കൊണ്ടുവരണം’ എന്നാണ് ചെക്ക് തന്ന് അപ്പച്ചന്‍ സാര്‍ അന്ന് പറഞ്ഞത്.’–സുരേഷ് ഗോപി പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT