സുരേഷ് ഗോപി/ ചിത്രം: ഫേസ്ബുക്ക് 
Entertainment

ജോഷിയുടെ 'പാപ്പൻ' എത്തി; എബ്രഹാം മാത്യു മാത്തനായി സുരേഷ് ഗോപി 

ജോഷി-സുരേഷ് ഗോപി കൂട്ടുകെട്ട് ഏഴു വർഷത്തിനു ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് പാപ്പൻ

Author : സമകാലിക മലയാളം ഡെസ്ക്

ജോഷി ഒരുക്കുന്ന പാപ്പനിലെ ലുക്ക് പുറത്തുവിട്ട് സുരേഷ് ​ഗോപി. ഇരുവരും  ഏഴു വർഷത്തിനു ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് പാപ്പൻ.  എബ്രഹാം മാത്യു മാത്തൻ എന്ന കഥാപാത്രമായാണ് താരം ചിത്രത്തിലെത്തുന്നത്. സുരേഷ് ‌ഗോപിയുടെ 252-ാമത്തെ സിനിമയാണ് ഇത്.

സിനിമയുടെ ചിത്രീകരണം ഇന്നുമുതൽ കാഞ്ഞിരപ്പള്ളിയിൽ നടക്കും. പാല, ഈരാറ്റുപേട്ട, തൊടുപുഴ എന്നിവടങ്ങളാണ് മറ്റ് ലൊക്കേഷനുകൾ. ക്രൈം ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിൽ പോലീസ് ഓഫിസറുടെ വേഷത്തിലാണ് സുരേഷ് ​ഗോപി എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ. സുരേഷ് ഗോപിയും ഗോകുൽ സുരേഷും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിൽ  സണ്ണിവെയിൻ, നൈല ഉഷ, നീത പിള്ള, ആശ ശരത്, കനിഹ, ചന്ദുനാഥ്‌,വിജയരാഘവൻ, ടിനി ടോം,ഷമ്മി  തിലകൻ തുടങ്ങി വമ്പൻ താര നിരയാണ് അണിനിരക്കുന്നത്.

സൂപ്പർ ഹിറ്റായ പൊറിഞ്ചു മറിയം ജോസിന് ശേഷമുള്ള ജോഷിയുടെ ചിത്രമായ പാപ്പൻ. ലേലം, വാഴുന്നോർ, പത്രം തുടങ്ങി നിരവധി സൂപ്പർഹിറ്റുകൾ സമ്മാനിച്ച ജോഷി-സുരേഷ്ഗോപി കൂട്ടുകെട്ടാണ് പാപ്പനിൽ വീണ്ടും ഒന്നിക്കുന്നത്. ആർജെ ഷാനാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്. ഡേവിഡ് കാച്ചപ്പിള്ളിയും ഷരീഫ് മുഹമ്മദും ചേർന്നാണ് നിർമാണം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT