വിഡിയോ സ്ക്രീൻഷോട്ട് 
Entertainment

"ഞാൻ ചെയ്ത ശരികളിൽ തെറ്റുകൾ ഉണ്ട്, തെറ്റുകളിൽ ശരികളും"; പാപ്പൻ ട്രെയിലർ എത്തി 

മമ്മൂട്ടിയും മോഹൻലാലും ചേർന്നാണ് ട്രെയിലർ പുറത്തുവിട്ടത്

Author : സമകാലിക മലയാളം ഡെസ്ക്

രാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സുരേഷ് ​ഗോപി- ജോഷി കൂട്ടുകെട്ടിൽ എത്തുന്ന ചിത്രമായ പാപ്പന്റെ ട്രെയിലർ പുറത്തുവിട്ടു. മമ്മൂട്ടിയും മോഹൻലാലും ചേർന്നാണ് ട്രെയിലർ പുറത്തുവിട്ടത്. 

2014ൽ പുറത്തിറങ്ങിയ സലാം കശ്മീരാണ് ജോഷിയും സുരേഷ് ഗോപിയും ഒന്നിച്ച അവസാന ചിത്രം. സുരേഷ് ഗോപിക്കൊപ്പം മകൻ ഗോകുൽ സുരേഷ് ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയും പാപ്പൻ സിനിമക്കുണ്ട്. സുരേഷ് ഗോപിയുടെ കരിയറിലെ 252-ാം ചിത്രമായ പാപ്പനിൽ 'എബ്രഹാം മാത്യൂസ് പാപ്പൻ ഐ.പി.എസ്' എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. 

ക്രൈം ത്രില്ലർ വിഭാഗത്തിൽപെടുന്ന ചിത്രത്തിൽ സണ്ണി വെയിൻ, നൈല ഉഷ, നീത പിള്ള, ആശ ശരത്ത്, കനിഹ, ചന്ദുനാഥ്, വിജയരാഘവൻ, ടിനി ടോം, ഷമ്മി തിലകൻ തുടങ്ങിവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ആർ.ജെ ഷാനാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ഡേവിഡ് കാച്ചപ്പിള്ളിയാണ് ചിത്രം നിർമിക്കുന്നത്.

ഈ വാർത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മമത രാജിവച്ചില്ല; പശ്ചിമ ബംഗാള്‍ നിയമസഭ പിരിച്ചുവിട്ടു

തണ്ണിമത്തൻ അല്ല, ആന്തരിക അവയവങ്ങൾ പച്ച നിറത്തിലായതിന് കാരണം എലി വിഷം; നാലം​ഗ കുടുംബത്തിന്റെ മരണത്തിൽ ട്വിസ്റ്റ്

'കാണിച്ചത് വിശ്വാസ വഞ്ചന; പിന്നില്‍ നിന്ന് കുത്തി; കോണ്‍ഗ്രസ് പഴയ സ്വഭാവം കാണിച്ചു'; പ്രമേയവുമായി ഡിഎംകെ

Kerala CM Selection Live: 'പടനായകൻ നയിക്കട്ടെ'; സതീശനായി ഫ്ലെക്സും പ്രകടനങ്ങളും

'ജയ് ശ്രീറാം, ടിഎംസി ചോര്‍' മുദ്രാവാക്യം വിളികള്‍; വിമാനയാത്രയ്ക്കിടെ മഹുവ മൊയ്ത്രയ്‌ക്കെതിരെ അതിക്രമം; പരാതി

SCROLL FOR NEXT