സുരേഷ് ​ഗോപി ഫെയ്സ്ബുക്ക്
Entertainment

'ആച്ഛൻ ആദ്യമായൊരു സ്യൂട്ട് മേടിച്ചു തന്നതിന്റെ സന്തോഷമാണ് ഞങ്ങളുടെ മുഖത്ത്': ഓർമച്ചിത്രവുമായി സുരേഷ് ​ഗോപി

അമ്മയ്ക്കും സഹോദരങ്ങൾക്കുമൊപ്പമുള്ള ചിത്രമാണ് താരം പോസ്റ്റ് ചെയ്തത്

Author : സമകാലിക മലയാളം ഡെസ്ക്

കുട്ടിക്കാലത്തെ ഓർമച്ചിത്രം പങ്കുവച്ച് നടനും കേന്ദ്രസഹമന്ത്രിയുമായ സുരേഷ് ​ഗോപി. അമ്മയ്ക്കും സഹോദരങ്ങൾക്കുമൊപ്പമുള്ള ചിത്രമാണ് താരം പോസ്റ്റ് ചെയ്തത്. സ്യൂട്ട് അണിഞ്ഞു നിൽക്കുന്ന കുട്ടി സുരേഷ് ​ഗോപിയാണ് ചിത്രത്തിൽ. ജീവിതത്തിൽ ആ​ദ്യമായി അച്ഛന്‍ സ്യൂട്ട് മേടിച്ചു തന്നതിന്റെ സന്തോഷമാണ് തന്റെ മുഖത്ത് കാണുന്നത് എന്നാണ് താരം കുറിച്ചത്.

‘മധുരമുള്ള ഓര്‍മകള്‍. ജീവിതത്തില്‍ ആദ്യമായി അച്ഛന്‍ ഒരു സ്യൂട്ട് മേടിച്ചു തന്നതിന്റെ സന്തോഷം ഞങ്ങളുടെ മുഖത്ത് നിന്ന് വായിച്ചെടുക്കാം. അതും ഇട്ടു കൊണ്ട് ആദ്യമായി മദ്രാസ് നഗരത്തില്‍ ഇറങ്ങിയത് ഇന്നും ഓര്‍മകളില്‍ ഭദ്രം.’’–സുരേഷ് ഗോപി കുറിച്ചു.

അമ്മയ്ക്ക് അരികിൽ വലതുവശത്തായാണ് സുരേഷ് ​ഗോപി നിൽക്കുന്നത്. സഹോദരങ്ങളായ സുഭാഷ് ഗോപി, സുനിൽ ഗോപി, സനിൽ ഗോപി എന്നിവരെയും ചിത്രങ്ങളിൽ കാണാം. 1958 ജൂൺ 26ന് ആലപ്പുഴയിൽ സിനിമാ വിതരണക്കാരനായ കെ. ഗോപിനാഥൻ പിള്ളയുടെയും വി. ജ്ഞാനലക്ഷ്മി അമ്മയുടെയും മൂത്ത മകനായിട്ടായിരുന്നു സുരേഷ് ഗോപിയുടെ ജനനം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

ഇരമ്പിയാര്‍ത്ത് അതിരപ്പിള്ളി; പ്രവേശനത്തിന് വിലക്ക്; ഈരാറ്റുപേട്ട- വാഗമണ്‍ പാതയില്‍ രാത്രി യാത്രക്ക് നിരോധനം

ഞാനും ജയനും ഇണ പിരിയാത്ത ഇരട്ടകളെപ്പോലെ, അവസാനം അവന്റെ മഞ്ഞപ്പിത്തവും എനിക്കും കിട്ടി: കുഞ്ചാക്കോ ബോബന്‍

പരിപ്പ് കഴിച്ചാൽ ​ഗ്യാസ് കയറ്റം, ഒഴിവാക്കാൻ ചില ടിപ്സ്

ലക്ഷ്യംതെറ്റിയ സ്പേസ്എക്സിന്റെ റോക്കറ്റ് ചന്ദ്രനില്‍ ഇടിച്ചിറങ്ങും; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍