വീഡിയോ ദൃശ്യം 
Entertainment

'അങ്കിളേ എനിക്കൊരു ഫോട്ടോ തരോ', കയ്യിൽ മുറിവുമായി ആശുപത്രിയിൽ നിന്ന് ഓടിയെത്തി കുരുന്ന്, ചേർത്തുപിടിച്ച് സുരേഷ് ​ഗോപി

സോഷ്യൽ മീഡിയയിൽ ഹിറ്റാകുന്നത് സുരേഷ് ​ഗോപിയുടെ ഫോട്ടോ എടുക്കാൻ ആശുപത്രിയിൽ നിന്ന് എത്തിയ കുട്ടി ആരാധകന്റെ വിഡിയോ ആണ്

Author : സമകാലിക മലയാളം ഡെസ്ക്

നടനും രാഷ്ട്രീയനേതാവുമായി നിറഞ്ഞു നിൽക്കുകയാണ് സുരേഷ് ​ഗോപി. താരം എത്തുന്ന സ്ഥലത്തെല്ലാം ഫോട്ടോ എടുക്കാനും പ്രശ്നങ്ങൾ പറയാനുമെല്ലാം നിരവധി പേർ എത്താറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റാകുന്നത് സുരേഷ് ​ഗോപിയുടെ ഫോട്ടോ എടുക്കാൻ ആശുപത്രിയിൽ നിന്ന് എത്തിയ കുട്ടി ആരാധകന്റെ വിഡിയോ ആണ്. 

ഇളയമകനൊപ്പമുള്ള പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലാണ് സുരേഷ് ​ഗോപി ഇപ്പോൾ. ഷൂട്ടിങ് ലൊക്കേഷനിൽ എത്തിയ താരത്തിനൊപ്പം ഫോട്ടോ എടുക്കാനായി നിരവധി പേർ എത്തി. കൂട്ടത്തിൽ കയ്യിൽ ബാൻഡ്എയ്ഡുമായി ഒരു കുട്ടി എത്തിയത്. ചേച്ചിക്കൊപ്പമായിരുന്നു കുട്ടി ആരാധകന്റെ വരവ്. അങ്കിളേ ഒരു ഫോട്ടോ തരുമോ എന്ന ചോദ്യവുമായാണ് ചേച്ചിയും അനിയനും സുരേഷ് ​ഗോപിയെ സമീപിച്ചത്. 

കയ്യിൽ മുറിവിന്റെ കെട്ടുമായി നിൽക്കുന്ന കുഞ്ഞിനെ കണ്ടപ്പോൾ സുരേഷ് ​ഗോപി ഒന്ന് അമ്പരന്നു. നടനെ കാണാനായി ആശുപത്രിയിൽ നിന്നും ഓടി വന്നതാണ് കുഞ്ഞെന്ന് ഒപ്പമുള്ളവർ സുരേഷ് ​ഗോപിയോട് പറയുകയും ചെയ്യുന്നുണ്ട്. അതിനു പിന്നാലെ കുട്ടി ആരാധകനേയും ചേച്ചിയേയും ചേർത്തു പിടിച്ച് സുരേഷ് ​ഗോപി ഫോട്ടോയ്ക്ക് പോസ് ചെയ്യുകയായിരുന്നു. സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് ചിത്രങ്ങൾ. 

പ്രവീൺ നാരായണൻ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പുരോ​ഗമിക്കുകയാണ്. സുരേഷ് ​ഗോപിയുടെ ഇളയ മകൻ മാധവ് ചിത്രത്തിലൂടെ അരങ്ങേറ്റം കുറിക്കുകയാണ്. സുപ്രധാന കഥാപാത്രമായാണ് മാധവ് സുരേഷ് എത്തുക. അനുപമ പരമേശ്വരൻ ആണ് ചിത്രത്തിലെ നായിക. ഒരു ഇടവേളക്ക് ശേഷം സുരേഷ് ഗോപി വക്കീൽ വേഷത്തിൽ എത്തുന്നു എന്ന പ്രത്യേകത ചിത്രത്തിനുണ്ട്. കോസ്മോസ് എന്റർറ്റെയിൻമെന്റിന്റെ ബാനറിലാണ് നിർമാണം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

‘വോട്ടവകാശം ഭീഷണിയിൽ’; ഗ്യാനേഷ് കുമാറിനെതിരെ പ്രതീകാത്മക ഇംപീച്ച്മെന്റ് പ്രമേയം അവതരിപ്പിച്ച് ഇന്ത്യ മുന്നണി

ദുരന്തഭൂമിയിൽ നിന്ന് പ്രതീക്ഷയിലേക്ക്; വയനാട് ടൗൺഷിപ്പിൽ 149 കുടുംബങ്ങൾക്ക് കൂടി വീട്

'ഇറ്റ്‌സ് ഡണ്‍ ബ്രോ'; ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ലയും മാധ്യമപ്രവര്‍ത്തക നിധി രാസ്ദാനും വിവാഹിതരായി

ബാഗില്‍ സിഗരറ്റുണ്ടോ? എത്ര വരെ ആകാം; ദുബൈ കസ്റ്റംസിന്റെ മുന്നറിയിപ്പ്

ആകാശം ക്യാൻവാസായി എണ്ണായിരം അടി ഉയരത്തിൽ വർണവിസ്മയം തീർത്ത് 4 മലയാളി കലാകാരന്മാർ