വിഡിയോ സ്ക്രീൻഷോട്ട് 
Entertainment

ജ​ഗതിക്ക് ഓണക്കോടി സമ്മാനിക്കാനെത്തി, കാൽ തൊട്ടു വണങ്ങി സുരേഷ് ​ഗോപി

സുരേഷ് ​ഗോപിയെ പുഞ്ചിരിയോടെയാണ് ജ​ഗതി വരവേറ്റത്

സമകാലിക മലയാളം ഡെസ്ക്

ടൻ ജ​ഗതി ശ്രീകുമാറിന് ഓണക്കോടി സമ്മാനിച്ച് സുരേഷ് ​ഗോപി. തിരുവനന്തപുരത്തെ ജഗതിയുടെ വീട്ടിലെത്തിയാണ് സുരേഷ് ഗോപി ഓണക്കോടി സമ്മാനിച്ചത്. സുരേഷ് ​ഗോപിയെ പുഞ്ചിരിയോടെയാണ് ജ​ഗതി വരവേറ്റത്. സന്ദര്‍ശനത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുകയാണ്. 

ജഗതിയുടെ അഭിനയ ജീവിതത്തെക്കുറിച്ച് രമേശ് പുതിയമഠം എഴുതിയ ജഗതി എന്ന അഭിനയ വിസ്‍മയം എന്ന പുസ്‍തകത്തിന്‍റെ പ്രകാശനവും സുരേഷ് ഗോപി നിര്‍വ്വഹിച്ചു. ജ​ഗതിയ്ക്കു തന്നെയാണ് പുസ്തകം നൽകിയത്. പ്രകാശനം ചെയ്‍ത പുസ്‍തകം സുരേഷ് ​ഗോപി ജഗതിക്കൊപ്പം മറിച്ചുനോക്കുകയും ചെയ്തു. അദ്ദേഹത്തിനും വീട്ടുകാര്‍ക്കുമൊപ്പം അല്‍പസമയം ചിലവഴിച്ചതിനു ശേഷമാണ് സുരേഷ് ഗോപി മടങ്ങിയത്.

2012ലാണ് ജ​ഗതിക്ക് വാഹനാപകടത്തിൽ പരിക്കേൽക്കുന്നത്. അതിനു ശേഷം ഏഴ് വര്‍ഷത്തോളം സിനിമയിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു.  2019ല്‍ ഒരു പരസ്യചിത്രത്തിനു വേണ്ടിയാണ് ആദ്യമായി കാമറയ്ക്കു മുന്നിലേത്തുന്നത്. മമ്മൂട്ടിയുടെ സിബിഐ 5ലും പ്രത്യക്ഷപ്പെട്ടു. വിക്രം എന്ന കഥാപാത്രമായുള്ള ജ​ഗതിയുടെ വരവിനെ ആവേശത്തോടെയാണ് ആരാധകർ സ്വീകരിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വനിതാ സംവരണ ബില്‍: ചര്‍ച്ച ഇന്ന് അവസാനിക്കും, വൈകീട്ട് വോട്ടെടുപ്പ്, നിലപാടില്‍ ഉറച്ച് പ്രതിപക്ഷം

വിജയക്കുതിപ്പ് തുടർന്ന് പഞ്ചാബ്; ശ്രേയസ്സും പ്രഭ്സിമ്രാനും കസറി, മുംബൈ ഇന്ത്യൻസിനെ തകർത്തു, ഒന്നാമത്

വിഴിഞ്ഞം തുറമുഖത്തെ ആഗോള മാരിടൈം ഹബ്ബാക്കും, പ്രാഥമിക ചർച്ചകൾ പൂർത്തിയാക്കി

കേരളത്തില്‍ 30, തമിഴ്‌നാടിന് 59, കര്‍ണാടകയ്ക്ക് 42; ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ സീറ്റുകളുടെ കണക്ക് നിരത്തി അമിത് ഷാ

മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി‌ തർക്കം; രമേശ് ചെന്നിത്തല ഇന്ന് ഡൽഹിയിലേക്ക്, രാഹുലും ​ഖാർ​ഗെയുമായി കൂടിക്കാഴ്ച നടത്തും

SCROLL FOR NEXT