സുരേഷ് ​ഗോപിയും മക്കൾക്കും പ്രധാനമന്ത്രിക്കുമൊപ്പം/ ഫെയ്സ്ബുക്ക് 
Entertainment

ഭാവ്നിക്കും മാധവിനുമൊപ്പം പ്രധാനമന്ത്രിയെ കണ്ട് സുരേഷ് ​ഗോപി; ചിത്രങ്ങൾ പങ്കുവച്ച് താരം

ഇളയ മക്കളായ ഭാവ്നി, മാധവ് എന്നിവർക്കൊപ്പമായിരുന്നു സന്ദർശനം

സമകാലിക മലയാളം ഡെസ്ക്

ക്കൾക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ച് നടൻ സുരേഷ് ​ഗോപി. തൃശൂരിൽ മഹിളാമോർച്ച സംഘടിപ്പിച്ച സ്ത്രീസം​ഗമത്തിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് സുരേഷ് ​ഗോപിയും മക്കളും പ്രധാനമന്ത്രിയെ കാണാനെത്തിയത്. ഇളയ മക്കളായ ഭാവ്നി, മാധവ് എന്നിവർക്കൊപ്പമായിരുന്നു സന്ദർശനം. സോഷ്യൽ മീഡിയയിലൂടെ സുരേഷ് ​ഗോപി തന്നെയാണ് പ്രധാനമന്ത്രിക്കും മക്കൾക്കുമൊപ്പമുള്ള ചിത്രം പങ്കുവച്ചത്. 

കഴിഞ്ഞ ദിവസമായിരുന്നു ബിജെപി സംഘടിപ്പിച്ച മഹിളാമോർച്ച സമ്മേളനത്തിന് മോദി എത്തിയത്. മോദിയുടെ റോഡ് ഷോയിൽ സുരേഷ് ​ഗോപിയും പങ്കെടുത്തിരുന്നു. വരാനിരിക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ സുരേഷ് ​ഗോപി ബിജെപി സ്ഥാനാർത്ഥിയാവും എന്നാണ് പ്രതീക്ഷിക്കുന്നത്. ബിജെപി ഏറെ പ്രതീക്ഷ വയ്ക്കുന്ന മണ്ഡലമാണ് ഇത്. 

നേരത്തേ മൂത്ത മകൾ ഭാഗ്യ സുരേഷിന്റെ വിവാഹം ക്ഷണിക്കാൻ സുരേഷ് ഗോപി പ്രധാനമന്ത്രിയെ സന്ദർശിച്ചിരുന്നു. ഭാര്യ രാധികയ്ക്കും മകൾ ഭാഗ്യയ്ക്കുമൊപ്പം ഡൽഹിയിലെത്തിയാണ് ക്ഷണക്കത്ത് നൽകിയത്. താമര രൂപത്തിലുള്ള ഒരു ആറന്മുളക്കണ്ണാടിയും സുരേഷ് ഗോപിയുടെ കുടുംബം പ്രധാനമന്ത്രിക്കു സമ്മാനിച്ചിരുന്നു.ജനുവരി 17ന് ഗുരുവായൂരിൽ വച്ചാണ് ഭാഗ്യ സുരേഷിന്റെ വിവാഹം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രണ്ട് കേന്ദ്ര ബജറ്റുകള്‍ കൂടി കഴിഞ്ഞു, എയിംസ് കണ്ടില്ല സര്‍!'; ഭൂമി ഏറ്റെടുത്ത് നല്‍കിയില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി

കാരിക്ക് വന്നു, തുടരെ മൂന്നാം ജയവുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്; ചെല്‍സിയും കുതിക്കുന്നു

'ജനങ്ങളെ കഷ്ടപ്പെടുത്തുന്നു'; എസ്ഐആറിൽ അടിയന്തര ഇടപെടൽ വേണമെന്ന് മമത സുപ്രീം കോടതിയിൽ

'ഇനി സ്‌കൂളില്‍ പോകണം'; വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു, സമ്മാനങ്ങളുമായി വി ഡി സതീശന്‍

പാകിസ്ഥാനെ തകര്‍ത്തെറിഞ്ഞു; ഇന്ത്യന്‍ കൗമാരം അണ്ടര്‍ 19 ലോകകപ്പ് സെമിയില്‍

SCROLL FOR NEXT