ചിത്രം; ഫേയ്സ്ബുക്ക് 
Entertainment

സിനിമയാണ് നിങ്ങളുടെ ലക്ഷ്യമെങ്കിൽ ഇതാണ് അവസരം; 253ാം ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടി സുരേഷ് ​ഗോപി; വിഡിയോ

ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രത്തിലേക്ക് പുതുമുഖങ്ങളെ തേടിക്കൊണ്ടാണ് താരത്തിന്റെ വിഡിയോ

സമകാലിക മലയാളം ഡെസ്ക്

ഴിഞ്ഞ ദിവസമാണ് നടൻ സുരേഷ് ​ഗോപി തന്റെ 253ാം ചിത്രം പ്രഖ്യാപിച്ചത്. ന്യൂസ്പേപ്പർ കട്ടിങ്ങുകളുടെ ഒരു പോസ്റ്റ്റിനൊപ്പം നടത്തിയ പ്രഖ്യാപനത്തിൽ വലിയ സർപ്രൈസ് കാത്തിരിക്കുന്നുണ്ടെന്നും താരം പറഞ്ഞിരുന്നു. അതോടെ സൂപ്പർഹിറ്റ് ചിത്രം പത്രത്തിന്റെ രണ്ടാം ഭാ​ഗമാണെന്ന തരത്തിൽ റിപ്പോർട്ടുകൾ വന്നു. ഇപ്പോൾ ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടിക്കൊണ്ട് വിഡിയോ പങ്കുവച്ചിരിക്കുകയാണ് താരം. 

ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രത്തിലേക്ക് പുതുമുഖങ്ങളെ തേടിക്കൊണ്ടാണ് താരത്തിന്റെ വിഡിയോ. സിനിമയാണ് നിങ്ങളുടെ ലക്ഷ്യമെങ്കിൽ ഇതൊരു അവസരമാണ് എന്നാണ് താരം പറയുന്നത്. 5നും 80നും ഇടയിൽ പ്രായമുള്ളവരെയാണ് ക്ഷണിച്ചിരിക്കുന്നത്. 

സുരേഷ് ​ഗോപിയുടെ വാക്കുകൾ ഇങ്ങനെ

"അവസരങ്ങളുടെ വാതിലുകൾ തുറന്നിട്ടാണ് ഞാൻ ഇപ്പോൾ നിങ്ങളോട് സംസാരിക്കുന്നത്. ഞാനും സംവിധായകൻ ജിനു ജേക്കബ്ബും ഒന്നിക്കുന്ന സിനിമയിൽ നിങ്ങൾക്കും അവസരം. അഭിനയമാണ് നിങ്ങളുടെ ആവേശമെങ്കിൽ, സിനിമയാണ് നിങ്ങളുടെ ലക്ഷ്യമെങ്കിൽ, ഇതാണ് നിങ്ങൾക്കായുള്ള ആ അവസരം. നിങ്ങളുടെ പ്രായം 5നും 80നും ഇടയിൽ ആണെങ്കിൽ ജാതി, മത, വർ​ഗ, വർണ, ലിം​ഗ ഭേദമെന്യെ നിങ്ങൾക്ക് സ്വാ​ഗതം. ഒരു ഫോട്ടോയും ഒരുമിനിറ്റിൽ കവിയാത്ത വീഡിയോയുമായ് ഉടൻ ഞങ്ങളെ ബന്ധപ്പെടുക.റീൽസും ഫോട്ടോഷോപ്പും ഒന്നും വേണ്ട. മേക്കപ്പ് തീരെ വേണ്ട, അത് ഞങ്ങൾ ഇട്ടോളം. ഞങ്ങൾ തേടുന്ന ആ മുഖം നിങ്ങളാണെങ്കിൽ, നിങ്ങളെ ഞങ്ങൾ എടുത്തിരിക്കും. ഇതൊരു കാത്തിരിപ്പിന്റെ ഒടുക്കമാണ്. പുതിയ പ്രതീക്ഷയുടെ തുടക്കം"- സുരേഷ് ​ഗോപി പറഞ്ഞു.

പത്രത്തിന്റെ രണ്ടാം ഭാ​ഗത്തിനായി ആരാധകർ

253ാം സിനിമയെക്കുറിച്ചുള്ള പോസ്റ്റർ കഴിഞ്ഞ ദിവസമാണ് താരം പങ്കുവച്ചത്. സർപ്രൈസിങ് ആയൊരു വെളിപ്പെടുത്തൽ വരുന്നുവെന്നും അതിനായി കാത്തിരിക്കൂ എന്നും താരം ഫേയ്സ്ബുക്കിൽ കുറിച്ചിരുന്നു. വലിയ ചർച്ചയ്ക്കാണ് താരത്തിന്റെ പോസ്റ്റ് തുടക്കമിട്ടിരിക്കുന്നത്. 1999ലാണ് സുരേഷ് ​ഗോപിയും മഞ്ജു വാര്യറും പ്രധാന വേഷത്തിലെത്തിയ പത്രം റിലീസ് ചെയ്യുന്നത്. രഞ്ജി പണിക്കരുടെ തിരക്കഥയിൽ ജോഷിയാണ് ചിത്രം സംവിധാനം ചെയ്തത്.  ജോഷിയുടെ സംവിധാനത്തിലൊരുങ്ങുന്ന പാപ്പൻ ആണ് സുരേഷ് ​ഗോപിയുടെ ഏറ്റവും പുതിയ ചിത്രം. വലിയൊരു ഇടവേളയ്ക്ക് ശേഷം സുരേഷ് ​ഗോപി വീണ്ടും പോലീസ് വേഷത്തിൽ പ്രേക്ഷകരിലേക്കെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാന്‍ പരമോന്നത നേതാവ് ഖമേനി കൊല്ലപ്പെട്ടു; മരിച്ചവരിൽ മകളും മരുമകനും പേരക്കുട്ടിയും; സ്ഥിരീകരിച്ച് ഇറാന്‍

'ജീവിക്കാൻ ‌കാശില്ലെങ്കിലും ചേട്ടനുണ്ടല്ലോ, സിനിമ ചർച്ചകൾ ഞങ്ങൾ‌ തമ്മിൽ നടത്താറില്ല'; അസ്കർ അലി

യുദ്ധങ്ങള്‍ മാനവരാശിയ്ക്ക് ദോഷം; ലോകത്ത് യുദ്ധങ്ങള്‍ നിലയ്ക്കുന്ന നാള്‍ സ്പനം കാണുന്നൊരാള്‍: കുറിപ്പുമായി മീനാക്ഷി

മട്ടന്നൂരില്‍ ശൈലജയ്ക്ക് പകരം യുവനേതാവ്; എംവി ഗോവിന്ദന് പകരം ശ്യാമള വരും; സ്വരാജിനും ഷംസീറിനും സീറ്റില്ല?

കേരളത്തിൽ നിന്നുള്ളവരും കുടുങ്ങി, സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കി വിമാനക്കമ്പനികൾ

SCROLL FOR NEXT