സൂര്യ 45 എക്സ്
Entertainment

അടുത്ത ബ്ലോക്ക്ബസ്റ്റർ! ബി​ഗ് പ്രൊജക്ടുമായി സൂര്യ, സംവിധാനം ആർജെ ബാലാജി; പോസ്റ്റർ പുറത്ത്

ആർജെ ബാലാജിയുടെ മുൻ ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായിരിക്കും സൂര്യ 45 എന്നാണ് വിവരം.

Author : സമകാലിക മലയാളം ഡെസ്ക്

ഈ മാസം ആദ്യമാണ് തന്റെ പുതിയ ചിത്രം സൂര്യ 44 ന്റെ ചിത്രീകരണം പൂർത്തിയായതായി നടൻ സൂര്യ അറിയിച്ചത്. സംവിധായകൻ കാർത്തിക് സുബ്ബരാജിനും മറ്റ് അണിയറപ്രവർത്തകർക്കുമൊപ്പമുള്ള ചിത്രവും സൂര്യ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ സൂര്യയുടെ 45-ാമത്തെ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ്.

നിങ്ങൾക്ക് ഒരു ബ്ലോക്ക്ബസ്റ്റർ എൻ്റർടെയ്നർ ഉറപ്പു തരുന്നുവെന്നാണ് ആർജെ ബാലാജി പോസ്റ്റർ പുറത്തുവിട്ട് എക്സിൽ കുറിച്ചിരിക്കുന്നത്. 'ത്രിൽഡ്' എന്ന് സൂര്യയും സന്തോഷം പങ്കുവച്ച് കുറിച്ചു. 'സൂര്യ 45' എന്ന് താല്ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം ഔപചാരിക പൂജ ചടങ്ങുകളോടെ പ്രഖ്യാപിച്ചു. ഡ്രീം വാരിയർ പിക്‌ചേഴ്‌സ് നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നടനും സംവിധായകനുമായ ആര്‍ജെ ബാലാജിയാണ്. മൂക്കുത്തി അമ്മൻ, വീട്ട് വിശേഷങ്ങൾ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ആർജെ ബാലാജിയുടെ മുൻ ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായിരിക്കും സൂര്യ 45 എന്നാണ് വിവരം.

നിലവിൽ പ്രീ-പ്രൊഡക്ഷൻ ഘട്ടത്തിലാണ് ചിത്രം. എആര്‍ റഹ്മാന്‍ ആണ് സൂര്യ 45 ന് സംഗീതം നല്‍കുന്നത്. അടുത്ത മാസം ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുമെന്നാണ് വിവരം. അടുത്ത വർഷം പകുതിയോടെ ചിത്രം റിലീസ് ചെയ്യും. കങ്കുവയാണ് സൂര്യയുടെ പുറത്തിറങ്ങാനുള്ള ചിത്രം. അടുത്ത മാസം കങ്കുവ തിയറ്ററുകളിലെത്തും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

താമരശേരിയില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കെപിസിസി അംഗത്തിനെതിരെ കേസ്

SCROLL FOR NEXT