Suriya, Fahadh Faasil  
Entertainment

'എന്നെ 'അണ്ണാ' എന്ന് വിളിച്ചതില്‍ ഒരുപാട് സന്തോഷം, അത് മാറ്റി സാര്‍ എന്ന് ആക്കരുത്'; ഫഹദിനോട് സൂര്യ

'ഞാന്‍ ഇപ്പോഴും ആ കണക്ക് തെറ്റായാണ് ഇടുന്നത്. അദ്ദേഹത്തെ പോലെയാകാന്‍ എനിക്ക് സാധിക്കുന്നില്ല.'

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

ഫഹദ് ഫാസിലിനെ വാനോളം പുകഴത്തി നടന്‍ സൂര്യ. പുതിയ ചിത്രം ഡോണ്ട് ട്രബിള്‍ ദ ട്രബിളിന്റെ പ്രൊമോഷന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സൂര്യ. ഫഹദ് തന്നെ അണ്ണാ എന്ന് വിളിച്ചതിലുള്ള സന്തോഷവും സൂര്യ പങ്കുവെക്കുന്നുണ്ട്. ഫഹദിനെ പോലെ സിനിമയെ സമീപിക്കാന്‍ തനിക്ക് സാധിക്കാറില്ലെന്നും സൂര്യ പറഞ്ഞു. ആ വാക്കുകളിലേക്ക്:

ഞങ്ങള്‍ രണ്ടു പേരും ഒരുപാട് സംസാരിച്ചിട്ടുണ്ട്. രാവിലേയും ഉച്ചയ്ക്കും വൈകുന്നേരവും രാത്രിയും സംസാരിച്ചിട്ടുണ്ട്. ഞങ്ങള്‍ സംസാരിച്ചിരുന്ന എത്രയോ ഓര്‍മകളുണ്ട്. ഞങ്ങളുടെ കരിയറിന്റെ തുടക്കകാലത്തെക്കുറിച്ചും അതിലെ സമാനതകളെക്കുറിച്ചും ഒരുപാട് സംസാരിച്ചിട്ടുണ്ട്. ആദ്യം തന്നെ എല്ലാം എളുപ്പത്തില്‍ കിട്ടിയിട്ടില്ല. ഒരുപാട് വീണും, മുട്ടുപൊട്ടിയുമൊക്കെയാണ് എഴുന്നേറ്റ് നിന്നത്.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

അതേക്കുറിച്ചെല്ലാം ഞങ്ങള്‍ സംസാരിച്ചിട്ടുണ്ട്. അതെല്ലാം മനോഹരമായ ഓര്‍മകളാണ്. ആ അനുഭവങ്ങള്‍ ഞാനുമായി പങ്കിട്ടതിന് നന്ദി. നിങ്ങളുടെ ഹൃദയം തുറന്ന് സംസാരിച്ചതിന് നന്ദി. നമ്മളെല്ലാവരും ഓരോ കണക്കിടും. ഇതുപോലെയുള്ള സിനിമകള്‍ ചെയ്താല്‍ ഇവര്‍ക്ക് ഇഷ്ടമാകും, ഇവര്‍ക്ക് ഇഷ്ടമാകില്ല എന്നൊക്കെ. കണക്കുമാഷനെ പോലെ കണക്കിടും. അഭിനേതാക്കള്‍ എന്ന നിലയില്‍ നമ്മള്‍ എപ്പോഴും ഇമേജിനെക്കുറിച്ചാകും ചിന്തിക്കുക. പക്ഷെ ഫഹദ് അങ്ങനെയല്ല.

ഞാന്‍ ഇപ്പോഴും ആ കണക്ക് തെറ്റായാണ് ഇടുന്നത്. അദ്ദേഹത്തെ പോലെയാകാന്‍ എനിക്ക് സാധിക്കുന്നില്ല. അദ്ദേഹം കഥാപാത്രത്തിന്റെ കോര്‍ മാത്രമാണ് നോക്കുന്നത്. കഥാപാത്രം നല്ലതാണോ, കഥ നല്ലതാണോ, എന്നാണ് ചിന്തിക്കുക. വളരെ ഓപ്പണ്‍ ആയാണ് സിനിമയെ കാണുന്നത്. അതുകൊണ്ടാണ് ഇത്ര നല്ല സിനിമകള്‍ ലഭിക്കുന്നത്. നിങ്ങളിയാരിക്കുന്നതിന് നന്ദി. ഞാന്‍ ഇപ്പോഴും ഫിഗറിങ് ഔട്ട് ചെയ്യുകയാണ്.

എല്ലാ ഭാഷയിലും നിങ്ങള്‍ തന്നെയാണ് ഡബ്ബും ചെയ്തത്. അത് നിങ്ങള്‍ ആരാണെന്ന് കാണിച്ചു തരുന്നുണ്ട്. നമ്മളെല്ലാം ഓരോ കഥാപാത്രമാകാന്‍ ശ്രമിക്കുന്നവരാണ്. പക്ഷെ അദ്ദേഹം ആ കഥാപാത്രം തന്നെയായിരിക്കും. നിങ്ങളുടെ സിനിമകള്‍ മാത്രമല്ല, ഓണ്‍ സ്‌ക്രീനിലും ഓഫ് സ്‌ക്രീനിലും എനിക്ക് നിങ്ങളെ ഒരുപാട് ഇഷ്ടമാണ്. നിങ്ങളെയോര്‍ത്ത് ഏറെ അഭിമാനിക്കുന്നു. ഫഹദ് എന്നെ അണ്ണാ എന്ന് വിളിച്ചതില്‍ ഒരുപാട് സന്തോഷമുണ്ട്. അണ്ണാ എന്ന് വിളിച്ചിട്ട് പിന്നെ അത് മാറ്റി സാര്‍ എന്ന് വിളിക്കരുത് കെട്ടോ.

Suriya praises how Fahadh Faasil choose films. Says He is happy that FaFa called him Anna asks to not change.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സോണിയ ഗാന്ധി തിരുത കണ്ടിട്ട് പോലും ഇല്ല, 'തിരുതത്തോമ' വിളി കാര്യമാക്കാറില്ല: കെവി തോമസ്

പാലക്കാട് ജില്ലാ ആശുപത്രിക്ക് എൻക്യുഎഎസ് പദവി; പ്രതിവർഷം ലഭിക്കുക 4.74 കോടി രൂപയുടെ സാമ്പത്തിക സഹായം

പൂജയ്ക്ക് ശേഷം സ്വയം ചിതയൊരുക്കി ജീവനൊടുക്കി; കൊല്ലത്ത് മരിച്ചയാളെ തിരിച്ചറിഞ്ഞില്ല

മുടി കൊഴിച്ചിൽ മാറാൻ എണ്ണ മാറ്റിയിട്ട് കാര്യമില്ല, മാറ്റേണ്ടത് ഭക്ഷണക്രമം

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു|Bhagyathara BT 73 lottery result