വിഡിയോ ദൃശ്യം 
Entertainment

'കുട്ടികളുടെ ഫോട്ടോ എടുക്കരുത്'; പാപ്പരാസികളെ തടഞ്ഞ് സൂര്യ; വിഡിയോ

കഴിഞ്ഞ ദിവസമാണ് സൂര്യയും കുടുംബവും മുംബൈയിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയത്

സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യയിൽ ഏറെ ആരാധകരുള്ള താരമാണ് സൂര്യ. ദേശിയ പുരസ്കാരം നേടിയതോടെ താരത്തിന്റെ പ്രശസ്തി ഉയർന്നു. മക്കളുടെ ഫോട്ടോ എടുക്കാനുള്ള പാപ്പരാസികളുടെ ശ്രമം തടഞ്ഞ താരത്തിന്റെ വിഡിയോ ആണ് ഇപ്പോൾ വൈറലാവുന്നത്. 

കഴിഞ്ഞ ദിവസമാണ് സൂര്യയും കുടുംബവും മുംബൈയിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയത്. ഭാര്യ ജ്യോതികയും മക്കളായ ദിയയും ദേവുവും താരത്തിനൊപ്പമുണ്ടായിരുന്നു. സൂര്യയെ കണ്ടതോടെ പാപ്പരാസികൾ ഇവരെ വളഞ്ഞു.തന്റെയും ജ്യോതികയുടെയും ചിത്രം എടുത്തുകൊള്ളൂവെന്നും കുട്ടികളെ ഒഴിവാക്കണമെന്നും സൂര്യ മാധ്യമപ്രവർത്തകരോട് അഭ്യർഥിച്ചു.  തുടർന്ന് ജ്യോതികയ്ക്കൊപ്പം താരം ഫോട്ടോയ്ക്ക് പോസ് ചെയ്തു. 

കാമറകണ്ണുകളിൽ പെടാതെ മാറി നിൽക്കുകയായിരുന്ന കുട്ടികൾ  കാറിൽ കയറാൻ തുടങ്ങുന്നതിനിടെ സൂര്യയുടെ വാക്കുകൾ വകവയ്ക്കാതെ മക്കളുടെ ഫോട്ടോ എടുക്കാൻ ശ്രമിക്കുകയാണ്. തുടർന്നാണ് താരം പാപ്പരാസികളെ തടഞ്ഞത്. ജ്യോതികയുടെ കുടുംബത്തെ കാണുന്നതിനായി ഇവർ മുംബൈയിൽ എത്തിയത് എന്നാണ് റിപ്പോർട്ടുകൾ. കമൽഹാസന്റെ വിക്രത്തിലാണ് സൂര്യയെ അവസാനമായി കണ്ടത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളത്തിനാവശ്യം കെസി വേണുഗോപാലിന്റെ നേതൃത്വം'; മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരസ്യ പിന്തുണയുമായി കെ സുധാകരന്‍

ലഖ്‌നൗവിനെ വീഴ്ത്തി; കോഹ്‌ലി ടോപ് സ്‌കോറര്‍, ബംഗളൂരുവിന് അഞ്ച് വിക്കറ്റ് ജയം

തിരുവമ്പാടി വിഭാഗത്തിന്റെ പൂരക്കൊടി ഉയര്‍ത്തുന്ന നായ്ക്കനാലിലെ ആല്‍മരം മുറിച്ചു നീക്കി, വിഡിയോ

സ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി വെടിയുതിര്‍ത്തു; തുര്‍ക്കിയില്‍ ഒന്‍പത് മരണം

കോഴിക്കോട് കോണ്‍വെന്റ് റോഡിലെ പള്ളിവളപ്പില്‍ നവജാത ശിശുവിന്റെ മൃതദേഹം; അന്വേഷണം

SCROLL FOR NEXT