റെട്രോ  എക്സ്
Entertainment

'ഒരുപാട് സ്നേഹം'; റെട്രോ പുത്തൻ പോസ്റ്ററുമായി സൂര്യ, വൻ തിരിച്ചുവരവാകട്ടെ എന്ന് ആശംസിച്ച് ആരാധകരും

സൂര്യയുടെ വൻ തിരിച്ചുവരവ് തന്നെയായിരിക്കും ചിത്രമെന്നാണ് ആരാധകർക്കിടയിലെ വിലയിരുത്തൽ.

Author : സമകാലിക മലയാളം ഡെസ്ക്

2025 ൽ വൻ പ്രൊജക്ടുകളുമായാണ് നടൻ സൂര്യ എത്തുക. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ കങ്കുവ എന്ന ചിത്രം സൂര്യ ആരാധകരെ ഒട്ടാകെ നിരാശപ്പെടുത്തിയിരുന്നു. ഈ വർഷം സൂര്യയുടേതായി കാത്തിരിക്കുന്ന ചിത്രമാണ് കാർത്തിക് സുബ്ബരാജിനൊപ്പമെത്തുന്ന റെട്രോ. സൂര്യയുടെ വൻ തിരിച്ചുവരവ് തന്നെയായിരിക്കും ചിത്രമെന്നാണ് ആരാധകർക്കിടയിലെ വിലയിരുത്തൽ.

ക്രിസ്മസിനോടനുബന്ധിച്ച് ചിത്രത്തിന്റെ ടീസർ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. വൻ സ്വീകാര്യതയാണ് ടീസറിന് ലഭിച്ചതും. ഇപ്പോഴിതാ പുതുവർഷത്തിൽ റെട്രോയുടെ പുതിയ പോസ്റ്റർ പങ്കുവച്ചിരിക്കുകയാണ് സൂര്യ. 'ഹാപ്പി 2025, ഒരുപാട് സ്നേഹം, ഒരുപാട് വെളിച്ചം, ഒരുപാട് സന്തോഷം'- എന്ന് കുറിച്ചു കൊണ്ടാണ് സൂര്യ പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്.

ഒരു ​ഗ്രൗണ്ടിൽ കാറിനടുത്ത് നിൽക്കുന്ന സൂര്യയെയാണ് ചിത്രത്തിൽ കാണാനാവുക. ലവ്, ലാഫ്റ്റർ, വാർ എന്ന ടാഗ് ലൈനോടെയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക. പൂജ ഹെഗ്‌ഡെ ആണ് ചിത്രത്തിലെ നായിക. ജോജു ജോർജ്, ജയറാം, കരുണാകരൻ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് സന്തോഷ് നാരായണനാണ്. സൂര്യയുടെ 2ഡി എന്റർടൈൻമെന്റ്സും കാർത്തിക്ക് സുബ്ബരാജിന്റെ സ്റ്റോൺ ബെഞ്ച് ഫിലിംസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

'അൻപും അലിവും അല്പം അനുരാഗവും'; മന്ത്രി ആർ ബിന്ദുവിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

SCROLL FOR NEXT