Suriya and Sivakumar 
Entertainment

'ആ മന്ത്രിയുടെ വാക്കുകള്‍ ട്രിഗർ ആയി, അച്ഛന്റെ സിനിമകള്‍ കാണില്ലെന്ന് അതോടെ തീരുമാനിച്ചു'; വെളിപ്പെടുത്തി സൂര്യ

അതോടെ ഞാന്‍ അപ്പയുടെ സിനിമ കാണുന്നത് നിര്‍ത്തി.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

അച്ഛന്‍ ശിവകുമാറിന്റെ പാതയിലൂടെയാണ് സൂര്യ സിനിമയിലെത്തുന്നത്. എന്നാല്‍ അച്ഛന്റെ സിനിമകള്‍ താന്‍ കാണാറില്ലെന്നും സൂര്യ പറയുന്നു. അതിന് കാരണം പണ്ടൊരിക്കല്‍ ഒരു മന്ത്രിയുമായുണ്ടായ കൂടിക്കാഴ്ചയാണ്. പുതിയ ചിത്രം വിശ്വനാഥന്‍ ആന്റ് സണ്‍സിന്റെ പ്രൊമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലാണ് സൂര്യ ആ ഓര്‍മ പങ്കിടുന്നത്. ആ വാക്കുകളിലേക്ക്:

''സുഹൃത്തിന്റെ വീട്ടില്‍ കല്യാണമായിരുന്നു. ഒരു മന്ത്രി അദ്ദേഹത്തിന്റെ ബന്ധവുമായിരുന്നു. അദ്ദേഹത്തെ ക്ഷണിക്കാനായി എന്റെ കാറിലാണ് പോയത്. ക്ഷണക്കത്ത് കൊടുക്കുമ്പോള്‍ ഞാനാരാണ് എന്ന് ചോദിച്ചു. സുഹൃത്ത് എന്നെ പരിചയപ്പെടുത്തുകയും ഇന്നയാളുടെ മകനാണെന്ന് പറയുകയും ചെയ്തു. ശിവകുമാര്‍ സാറിന്റെ മകനാണല്ലേ, എന്ത് ചെയ്യുകയാണെന്ന് ചോദിച്ചു. അഭിനയം തുടങ്ങിയതേയുള്ളൂവെന്ന് ഞാന്‍ മറുപടി നല്‍കി.

നീ കാണാന്‍ അദ്ദേഹത്തെപ്പോലെ തന്നെയുണ്ട്, അദ്ദേഹം ചെയ്തത് തന്നെയല്ലേ നീയും ചെയ്യാന്‍ പോകുന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അതേ അഭിനയം തന്നെയാകും നീയും ചെയ്യുക. ഞങ്ങളും അത് വീണ്ടും കാണണം. നീ അദ്ദേഹത്തെ കോപ്പി ചെയ്യും. നിങ്ങള്‍ക്ക് രണ്ടാള്‍ക്കും ഒരേ ബോഡി ലാംഗ്വേജും രൂപവുമാണ്. അതിനാല്‍ അതിന്റെ ആവര്‍ത്തനം തന്നെയാകും ഞങ്ങള്‍ക്ക് ലഭിക്കുക എന്ന് പറഞ്ഞു. ഒരു തലമുറ കൂടെ അതുപോലെ വരുമെന്നും പറഞ്ഞു.

അത് കേട്ടപ്പോള്‍ എന്റെ ഉള്ളില്‍ എന്തോ ട്രിഗര്‍ ആയി. അതോടെ ഞാന്‍ അപ്പയുടെ സിനിമ കാണുന്നത് നിര്‍ത്തി. അദ്ദേഹവുമായി താരതമ്യം ചെയ്യപ്പെടാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നില്ല. അദ്ദേഹം ചെയ്തതിന് സമാനമായത് ചെയ്യാന്‍ താല്‍പര്യമില്ലായിരുന്നു. 20 കളുടെ തുടക്കത്തിലാണ് ഇത് സംഭവിക്കുന്നത്. അതെന്നെ ട്രിഗര്‍ ചെയ്തു. ഞാന്‍ കാണാന്‍ എന്റെ അപ്പയെപ്പോലെ തന്നെയാണ്. അദ്ദേഹത്തിന്റെ മാനറിസങ്ങളും എനിക്കുണ്ടാകും. കാരണം അതെന്റെ ഡിഎന്‍എയിലുള്ളതാണ്. അത് സ്വാഭാവികമാണ്. പക്ഷെ അദ്ദേഹം ചെയ്ത കഥാപാത്രങ്ങളും മാനറിസങ്ങളും എനിക്ക് അനുകരിക്കാതിരിക്കാന്‍ സാധിക്കും. അതിനാല്‍ അദ്ദേഹത്തിന്റെ സിനിമ ഇനി കാണില്ലെന്ന് തീരുമാനിച്ചു''.

Suriya recalls an incident because of which he stopped watching father Sivakumar's movies.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാര്യവട്ടത്ത് ഇന്ത്യക്ക് 'ഇരട്ട ശതകം'; റെക്കോര്‍ഡ് തിരുത്തി കോഹ്‌ലി, കളം നിറഞ്ഞ് ഗില്‍; വിന്‍ഡീസിനെതിരെ 8 വിക്കറ്റ് വിജയം

നീറ്റ് ചോദ്യച്ചോര്‍ച്ച: എന്‍ടിഎ ഓഫീസ് ഇനി കനത്ത സുരക്ഷയില്‍; കാവലിന് സിഐഎസ്എഫ്

പ്രതിഷേധം ഫലം കണ്ടു; സിജെപി നേതാവിനെയും പ്രവർത്തകരെയും വിട്ടയച്ചു

തേനീച്ച ആക്രമണം; കാട്ടിൽ അകപ്പെട്ട വിദ്യാർഥികളെ രക്ഷപ്പെടുത്തി, 12 പേർക്ക് പരിക്ക് - Video

യന്ത്രങ്ങള്‍ നമ്മുടെ യജമാനന്മാരാകരുത്, വിവേകശക്തിയും ബോധവും നിലനിര്‍ത്തണം: അമ്മ