സൂര്യ (Suriya) ഫെയ്സ്ബുക്ക്
Entertainment

'തുണി ഫാക്ടറിയിൽ 18 മണിക്കൂർ ജോലി, ആദ്യ ശമ്പളം 736 രൂപ'; ആദ്യകാലത്തെ കുറിച്ച് സൂര്യ

ആ സമയത്ത് എനിക്കൊരു തുണി ഫാക്ടറിയിൽ ജോലി കിട്ടി.

സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട നായകൻമാരിലൊരാളാണ് സൂര്യ. 1997 ൽ പുറത്തിറങ്ങിയ നേരുക്ക് നേർ എന്ന ചിത്രത്തിലൂടെയാണ് സൂര്യ തന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത്. ബാല സംവിധാനം ചെയ്ത് 2001 ൽ റിലീസ് ചെയ്ത നന്ദ എന്ന ചിത്രമാണ് സൂര്യയുടെ കരിയറിൽ വഴിത്തിരിവായി മാറിയ ചിത്രം.

ഇന്നിപ്പോൾ ഒരു സിനിമയ്ക്ക് തന്നെ കോടിക്കണക്കിന് രൂപ പ്രതിഫലം വാങ്ങുന്ന നടനായി മാറിയിരിക്കുന്നു സൂര്യ. എന്നാൽ അദ്ദേഹത്തിന്റെ ആദ്യ ശമ്പളം വെറും 736 രൂപ ആയിരുന്നുവെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ?.

സിനിമയിൽ അഭിനയിക്കുന്നതിന് മുൻപ് ഒരു തുണി ഫാക്ടറിയിലായിരുന്നു സൂര്യ ആദ്യം ജോലി ചെയ്തിരുന്നത്. ഒരു ദിവസം 18 മണിക്കൂറോളം ജോലി ചെയ്തതിന് ശേഷമാണ് പ്രതിഫലം ലഭിച്ചിരുന്നത് എന്ന് പറയുകയാണ് സൂര്യ. കുറേ മുന്‍പ് ഹിന്ദുവിന് നൽകിയ അഭിമുഖത്തിലാണ് സൂര്യ തന്റെ ആദ്യകാല ജീവിതത്തെക്കുറിച്ച് സംസാരിച്ചത്.

"18 വയസാകുമ്പോൾ നമ്മളെല്ലാവരും ഭാവിയെക്കുറിച്ചൊക്കെ ചിന്തിച്ച് തുടങ്ങും. അച്ഛന്റെ (നടൻ ശിവകുമാർ) പാത പിന്തുടർന്ന് സിനിമയിൽ വരാൻ എനിക്ക് തീരെ ആ​ഗ്രഹമില്ലായിരുന്നു. ആ സമയത്ത് എനിക്കൊരു തുണി ഫാക്ടറിയിൽ ജോലി കിട്ടി.

736 രൂപയായിരുന്നു എനിക്ക് ആദ്യത്തെ മാസം കിട്ടിയ ശമ്പളം. എല്ലാ ദിവസവും 18 മണിക്കൂർ ജോലി ചെയ്തതിനു ശേഷമാണ് എനിക്ക് അത് ലഭിച്ചിരുന്നത്. ആ പണം സൂക്ഷിച്ചിരുന്ന വെളുത്ത കവറിന്റെ ഭാരം എനിക്ക് ഇപ്പോഴും ഓർമയുണ്ട്,"- സൂര്യ പറഞ്ഞു.

അതേസമയം സൂര്യയുടേതായി നിരവധി സിനിമകളാണ് അണിയറയിൽ ഒരുങ്ങുന്നത്. കറുപ്പ്, സൂര്യ 46, വാടിവാസൽ തുടങ്ങി നിരവധി സിനിമകളാണ് സൂര്യയുടേതായി ലൈൻ അപ്പിലുള്ളത്. സൂര്യയുടെ പിറന്നാളിനോടനുബന്ധിച്ച് കറുപ്പ് ടീസറും അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു.

Happy Birthday Suriya. Actor Suriya talks about his first salary.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആന്റണി വീണ്ടും സജീവ നേതൃത്വത്തില്‍; 17 അംഗ കോര്‍ കമ്മിറ്റിയുമായി കോണ്‍ഗ്രസ്

ഭക്ഷണത്തിനിടെ വെള്ളം കുടിക്കുന്നത് ആരോ​ഗ്യകരമാണോ?

അനായാസം ഓസീസ്; രണ്ടാം ടി20യില്‍ ഇന്ത്യയ്ക്ക് തോല്‍വി

'നിന്റെ അച്ഛന്‍ നക്‌സല്‍ അല്ലേ, അയാള്‍ മരിച്ചത് നന്നായെന്നു പറഞ്ഞു; എന്തിനൊക്കെ പ്രതികരിക്കണം?'; നിഖില വിമല്‍ ചോദിക്കുന്നു

നാളെ മുതല്‍ സപ്ലൈകോയില്‍ ഓഫര്‍ പൂരം; 'അഞ്ച് രൂപയ്ക്ക് പഞ്ചസാര'; 50ാം വര്‍ഷത്തില്‍ 50 ദിവസം വിലക്കുറവ്

SCROLL FOR NEXT