ചിത്രം: ഫേയ്സ്ബുക്ക് 
Entertainment

മമ്മൂട്ടിയുടെ 'കാതൽ' സെറ്റിൽ അപ്രതീക്ഷിത അതിഥിയായി സൂര്യ, ബിരിയാണി വിളമ്പി സൂപ്പർതാരം; ചിത്രങ്ങൾ

ലൊക്കേഷനിൽ എത്തിയ സൂര്യയെ കാത്ത് മമ്മൂട്ടിയും ജ്യോതികയുമുണ്ടായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

മമ്മൂട്ടിയും ജ്യോതികയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം കാതലിന്റെ ഷൂട്ടിങ് പുരോ​ഗമിക്കുകയാണ്. അതിനിടെ ചിത്രത്തിന്റെ ലൊക്കേഷനിലേക്ക് ഒരു അപ്രതീക്ഷിത അതിഥി എത്തിയിരിക്കുകയാണ്. തമിഴ് സൂപ്പർതാരം സൂര്യയാണ് ജ്യോതികയ്ക്കൊപ്പം കാതൽ ലൊക്കേഷനിൽ എത്തിയത്. 

ലൊക്കേഷനിൽ എത്തിയ സൂര്യയെ കാത്ത് മമ്മൂട്ടിയും ജ്യോതികയുമുണ്ടായിരുന്നു. മമ്മൂട്ടിക്കൊപ്പം ഇരുന്ന് ബിരിയാണി കഴിക്കുന്ന സൂര്യയുടെ ചിത്രങ്ങളും പുറത്തുവന്നു. സൂര്യയ്ക്കൊപ്പമുള്ള ചിത്രം മമ്മൂട്ടി സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. കാതലിന്റെ ലൊക്കേഷനിൽ സൂര്യയുടെ ആതിഥേയൻ ആകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട് എന്ന അടിക്കുറിപ്പിലാണ് ചിത്രം. സൂര്യയ്ക്കും ജ്യോതികയ്ക്കുമൊപ്പം നിൽക്കുന്ന ഫോട്ടോയാണ് മമ്മൂട്ടി പോസ്റ്റ് ചെയ്തത്. 

സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് ചിത്രങ്ങളും വിഡിയോയും. മലയാളത്തിന്റെ മെ​ഗാ സ്റ്റാറിനൊപ്പം നടിപ്പിൻ നായകൻ എന്ന് കുറിച്ചു കൊണ്ടാണ് പലരും വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. കാതലില്‍ ഗെസ്റ്റ് റോളില്‍ സൂര്യ എത്തുന്നുണ്ടോ എന്നാണ് പോസ്റ്റുകള്‍ക്ക് താഴെ വരുന്ന കമന്‍റുകള്‍. 

ജിയോ ബേബിയാണ് കാതൽ സംവിധാനം ചെയ്യുന്നത്. ചിത്രം പ്രഖ്യാപിച്ചതിനു പിന്നാലെ ആശംസകളുമായി സൂര്യ രം​ഗത്തെത്തിയിരുന്നു. മമ്മൂട്ടിക്കൊപ്പം നായികയായി ജ്യോതിക എത്തുന്ന ആദ്യ ചിത്രം കൂടിയാണിത്. റോഷാക്കിനു ശേഷം മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി നിര്‍മ്മിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഈ ചിത്രത്തിന് ഉണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചെറുവയല്‍ രാമന്‍ അന്തരിച്ചു

ഫര്‍ഹാന്‍ പാക് നായകനായപ്പോള്‍ ചരിത്രം വഴി മാറി; അഭിഷേകിന്റെ റെക്കോര്‍ഡ് തകര്‍ത്തു; പരമ്പരയിലെ താരം

Delhi Protest: യൂത്ത് കോണ്‍ഗ്രസ്, എൻഎസ്‌യുഐ പ്രവർത്തകർ കസ്റ്റഡിയിൽ

ഇന്‍ ബില്‍റ്റ് കൂളിങ് ഫാന്‍, 200 എംപി കാമറ, 9000 എംഎഎച്ച് ബാറ്ററി; വരുന്നു റിയല്‍മിയുടെ ഗെയിമിങ് ഫ്‌ലാഗ്ഷിപ്പ് ഫോണ്‍

ഐഡിബിഐ ബാങ്ക് ഓഹരികൾ വിൽക്കാൻ കേന്ദ്രാനുമതി; റെയിൽവേ ജീവനക്കാർക്ക് 78 ദിവസത്തെ ബോണസ്, ഭിന്നശേഷി പെൻഷൻ മാനദണ്ഡങ്ങളിൽ ഇളവ്