ഭൂമികുലുക്കത്തിനിടെ ജീവനുംകൊണ്ട് പുറത്തേക്കോടി, പൈസയും കാർഡും എടുക്കാൻ മറന്നു; അനുഭവം പറഞ്ഞ് ആദിൽ ഹുസൈന്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th November 2022 03:58 PM  |  

Last Updated: 09th November 2022 03:58 PM  |   A+A-   |  

adil_hussain

ഫോട്ടോ: ഫെയ്സ്ബുക്ക്

 

ഭൂമികുലുക്കത്തിന്റെ അനുഭവം പറഞ്ഞ് ബോളിവുഡ് നടൻ ആദിൽ ഹുസൈൻ. ഭൂമികുലുക്കത്തിനിടെ ജീവനുംകൊണ്ട് വീടിന്റെ പുറത്തേക്ക് ഇറങ്ങിയപ്പോൾ പൈസയും കാർഡും എടുക്കാൻ മറന്നുപോയെന്നാണ് താരം ട്വിറ്ററിൽ കുറിച്ചത്. തുടർന്ന് സുഹൃത്തിന്റെ വീട്ടിൽ അഭയം തേടിയെന്നും താരം വ്യക്തമാക്കി. ഇന്ന് പലർച്ചെയാണ് നേപ്പാളിലും ഇന്ത്യയിലെ ചില മേഖലകളിലും ഭൂമികുലുക്കമുണ്ടായത്. 

ഭൂമികുലുക്കത്തിനിടെ വീട്ടില്‍ നിന്ന് പുറത്തുവന്നു. അബദ്ധത്തില്‍ വീട് പൂട്ടിപ്പോയി. കയ്യില്‍ പൈസയും കാര്‍ഡുമില്ലായിരുന്നു. പ്രിയ സുഹൃത്ത് ദിബങ് ഉണര്‍ന്നു, ഞങ്ങള്‍ക്ക് അഭയം തന്നും. അദ്ദേഹത്തിന്റെ ഗസ്റ്റ് റൂമിലാണ് ഉറങ്ങുന്നത്. ഉണര്‍ന്നതിനും ഫോണ്‍ അടിക്കുന്നത് കേട്ടതിനും അദ്ദേഹത്തെ ദൈവം അനുഗ്രഹിക്കട്ടെ.- ആദില്‍ ഹുസൈന്‍ ട്വിറ്ററില്‍ കുറിച്ചു. പലര്‍ച്ചെ 3.32നാണ് അദ്ദേഹം ട്വീറ്റ് ചെയ്തിരിക്കുന്നത്.

 
ഇന്ന് പുലർച്ചെയുണ്ടായ ഭൂചലനത്തിൽ നാലു കുട്ടികൾ ഉൾപ്പടെ ആറു പേരാണ് മരിച്ചത്. അഞ്ചു പേർക്ക് പരുക്കേൽക്കുകയും ചെയ്തു. റിക്ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ ബാക്കിയായി ഇന്ത്യയിൽ ഡൽ‌ഹി, ​ഗുരു​ഗ്രാം, ​ഗാസിയാബാദ്, ലഖ്നൗ എന്നിവിടങ്ങളിൽ തുടർചലനങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. 

ബോളിവുഡിലും തെന്നിന്ത്യയിലും നിറഞ്ഞു നിൽക്കുന്ന താരമാണ് ആദിൽ ഹുസൈൻ. കമീനേ, ഇം​ഗ്ലീഷ് വിം​ഗ്ലീഷ്, ലൈഫ് ഓഫ് പൈ, ലൂട്ടേര, ബെൽബോട്ടം, പാർഷ്ഡ്, കബിർ സിങ് തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. നവൽ എന്ന ജുവൽ എന്ന ചിത്രത്തിലൂടെ മലയാളത്തിലും അരങ്ങേറ്റം കുറിച്ചു. ജീത്തു ജോസഫ്-മോഹൻലാൽ കൂട്ടുകെട്ടിലൊരുങ്ങുന്ന റാം ആണ് പുറത്തിവരാനിരിക്കുന്ന ചിത്രങ്ങളിലൊന്ന്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

നഞ്ചിയമ്മ  വീണ്ടും കാമറയ്ക്കു മുൻപിൽ; ത്രിമൂർത്തിയിൽ പ്രധാന വേഷത്തിൽ​

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ