Scene Posters
Entertainment

'വൺ മാൻ' ഷോ: സൂര്യയുടെ ഹാട്രിക് 'സീൻ'; മൂന്ന് ദിവസം കൊണ്ട് 100 കോടിയോ?

ഇതോടെ ആഗോള ബോക്സ് ഓഫീസിൽ ചിത്രത്തിന്റെ ഗ്രോസ് കളക്ഷൻ 80 കോടി രൂപയായെന്നും റിപ്പോർട്ടിൽ പറയുന്നു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ചന്ദ്ര സ്വസ്തി

തിയേറ്ററുകളിൽ മികച്ച പ്രകടനം തുടരുകയാണ് സൂര്യ നായകനായെത്തിയ തമിഴ് ചിത്രം ‘സീൻ’. റിലീസ് ചെയ്ത് മൂന്ന് ദിവസം പിന്നിടുമ്പോൾ ആഗോള ബോക്സ് ഓഫീസിൽ 100 കോടി ക്ലബ്ബിലേക്ക് കടക്കാനൊരുങ്ങുകയാണ് ചിത്രം. ജിത്തു മാധവൻ സംവിധാനം ചെയ്ത ചിത്രത്തിൽ നസ്രിയയും നസ്‌ലനും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

റിലീസ് ചെയ്ത ആദ്യദിനം ഇന്ത്യയിൽ നിന്ന് 22.50 കോടി രൂപയാണ് ചിത്രം നേടിയത്. രണ്ടാം ദിനം കളക്ഷനിൽ അഞ്ച് ശതമാനം വർധനവുണ്ടായി. 23.50 കോടി രൂപയാണ് രണ്ടാം ദിനത്തിലെ കളക്ഷൻ. ഇതോടെ രണ്ട് ദിവസം കൊണ്ട് ഇന്ത്യയിൽ നിന്നുള്ള ചിത്രത്തിന്റെ ഗ്രോസ് കളക്ഷൻ 46 കോടി രൂപയായി.

തമിഴ്നാട്ടിലാണ് ചിത്രത്തിന് ഏറ്റവും മികച്ച പ്രതികരണം ലഭിക്കുന്നത്. രണ്ട് ദിവസം കൊണ്ട് 21.50 കോടി രൂപയാണ് ഇവിടെ നിന്ന് നേടിയത്. കേരളത്തിലും മികച്ച പ്രകടനമാണ് ചിത്രം കാഴ്ചവെക്കുന്നത്. കേരളത്തിൽ നിന്ന് ഇതുവരെ ഏകദേശം 10.75 കോടി രൂപയാണ് ചിത്രം നേടിയതെന്ന് പിങ്ക്‌വില്ല റിപ്പോർട്ട് ചെയ്യുന്നു. തെലുങ്ക് സംസ്ഥാനങ്ങളിൽ നിന്ന് 8.75 കോടി രൂപയും കർണാടകയിൽ നിന്ന് 4.25 കോടി രൂപയും സ്വന്തമാക്കി. മറ്റ് ഇന്ത്യൻ വിപണികളിൽ നിന്ന് 75 ലക്ഷം രൂപയും ലഭിച്ചു.

വിദേശ വിപണികളിൽ നിന്നും മികച്ച വരുമാനമാണ് ചിത്രം നേടുന്നത്. രണ്ട് ദിവസം കൊണ്ട് ഏകദേശം 34 കോടി രൂപയാണ് വിദേശത്തുനിന്നുള്ള കളക്ഷൻ. ഇതോടെ ആഗോള ബോക്സ് ഓഫീസിൽ ചിത്രത്തിന്റെ ഗ്രോസ് കളക്ഷൻ 80 കോടി രൂപയായെന്നും പിങ്ക്‌വില്ലയു‌ടെ റിപ്പോർട്ടിൽ പറയുന്നു. മൂന്നാം ദിവസം അവസാനിക്കുമ്പോഴേക്കും ചിത്രം 100 കോടി ക്ലബ്ബിൽ ഇടംപിടിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ.

‘ആവേശം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ജിത്തു മാധവൻ ഒരുക്കുന്ന പൊലീസ് കോമഡി ഡ്രാമയാണ് ‘സീൻ’. ചിത്രത്തിന് പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അതേസമയം, രൺബീർ കപൂറും യഷും പ്രധാന വേഷങ്ങളിലെത്തുന്ന ‘രാമായണ’യുടെ റിലീസും ബോക്സ് ഓഫീസിൽ ചിത്രത്തിന് വെല്ലുവിളിയാകുന്നുണ്ട്. സൂര്യയുടെ കരിയറിലെ ശ്രദ്ധേയമായ വിജയങ്ങളിലൊന്നായി ‘സീൻ’ മാറുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ.

Suriya's Hat-trick of Hits; 'Scene' to enter 100-Crore Club in Three Days

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതിയ മദ്യ ലൈസൻസുകൾ നൽകുന്നത് തടഞ്ഞു; മദ്യ നയം രൂപീകരിക്കും വരെ നടപടികൾ പാടില്ലെന്ന് ഉത്തരവ്

ഇറാനിലേക്കുള്ള കരമാര്‍ഗങ്ങള്‍ തടയാന്‍ യുഎസ്; 20 അംഗ ദൗത്യസംഘം രൂപീകരിക്കുന്നു

രാജ്യവ്യാപക ഭക്ഷ്യസുരക്ഷാ പരിശോധന; പിടിച്ചെടുത്തത് 81.80 കോടിവിലമതിക്കുന്ന മായംകലർന്ന ഉൽപ്പന്നങ്ങൾ

'അമ്മയുടെ കാർബൺ കോപ്പി തന്നെ'; മകന്റെ ചിത്രം പങ്കുവച്ച് കത്രീനയും വിക്കിയും

'ഇത് രണ്ട് ഹൃദയങ്ങളുടെ വെറും വാഗ്ദാനമല്ല'; വിവാഹ ചിത്രങ്ങൾ പങ്കുവച്ച് അഞ്ജു കുര്യൻ