Entertainment

മുടി നീട്ടി സാൾട് ആൻഡ് പെപ്പർ താടി വച്ച് സൂര്യ, സുധ കൊങ്കാരയുടെ മകളുടെ വിവാഹത്തിൽ പുത്തൻ ​ഗെറ്റപ്പിൽ താരം; വിഡിയോ വൈറൽ 

മുടി അൽപ്പം നീട്ടി ഹെയർ ബോ ഒക്കെ വെച്ചാണ് താരം വിവാഹത്തിൽ പങ്കെടുക്കാനെത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

സംവിധായിക സുധ കൊങ്കാരയുടെ മകൾ ഉത്രയുടെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയ നടൻ സൂര്യയുടെ ചിത്രങ്ങളും വിഡിയോയുമാണ് ഇപ്പോൾ വൈറലാകുന്നത്. മുടി അൽപ്പം നീട്ടി ഹെയർ ബോ ഒക്കെ വെച്ചാണ് താരം എത്തിയത്. സാൾട് ആൻഡ് പെപ്പർ താടിയും കൂടെയായപ്പോൾ ​ഗെറ്റപ്പ് അടിമുടി മാറി. 

ചെന്നൈയിൽ വച്ചാണ് സുധയുടെ മകൾ ഉത്രയും വിഘ്നേഷും വിവാഹിതരായത്. റിലീസാകാൻ പോകുന്ന സൂര്യ ചിത്രം സൂരറൈ പൊട്രിന്റെ സംവിധായികയാണ് സുധ കൊങ്കാര. സുധ തന്റെ സഹോദരിയെ പോലെയാണെന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ സൂര്യ പറഞ്ഞിരുന്നു.  

പുതിയ ചിത്രത്തിന് വേണ്ടിയാണ് സൂര്യയുടെ ഗെറ്റപ്പ് മാറ്റം എന്നാണ് ആരാധകർ കരുതുന്നത്. പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിനായാണ് താരം പുതിയ ലുക്കിലേക്ക് മാറിയതെന്നാണ് കരുതുന്നത്. സൺ പിക്ചേർസ് നിർമിക്കുന്ന ഈ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചിട്ടില്ല. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഉമ്മന്‍ ചാണ്ടിയെ പുറകില്‍ നിന്ന് കുത്തി, പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു'; ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് ബാനര്‍

റെയിൽവേയിൽ സൈറ്റ് എഞ്ചിനീയർ ആകാം; സിവിൽ,ഇലക്ട്രിക്കൽ വിഭാഗത്തിൽ ഒഴിവുകൾ, ശമ്പളം 76,000 രൂപ, അവസാന തീയതി മെയ് 22

'കോഴിക്കറിയില്‍ തൂവല്‍ ഫ്രീ, ചോറില്‍ പാറ്റയും'; മൈസൂരില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് ദുരിതജീവിതം

ഗ്ലാസ് വൃത്തിയാക്കിയിട്ടും ചീഞ്ഞ മുട്ടയുടെ നാറ്റം വരുന്നോ? കാരണം ഇതാണ്

'ടോസ് സമയത്ത് സൂര്യ കൈ തന്നില്ല, ഇന്ത്യയുടെ ഡ്രസിങ് റൂമില്‍ പോയപ്പോള്‍ ഒരു താരവും മൈന്‍ഡ് ചെയ്തില്ല'

SCROLL FOR NEXT