Tulasi വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'തുളസി'യെപ്പോലെ ഒറ്റയ്ക്ക് ആണെന്ന് തോന്നിയിട്ടുണ്ടോ എപ്പോഴെങ്കിലും ?; സോഷ്യൽ മീഡിയയിൽ ചർച്ചയായി മ്യൂസിക് വിഡിയോ

ഏത് ഒറ്റപ്പെടലിലും നമ്മുടെ മനസ് തന്നെയാണ് ഏറ്റവും വലിയ ശക്തിയെന്ന് ഓർമിപ്പിക്കുകയാണ് തുളസി.

സമകാലിക മലയാളം ഡെസ്ക്

ജീവിതത്തിൽ എപ്പോഴെങ്കിലും ഏതെങ്കിലുമൊക്കെ നിമിഷത്തിൽ പല കാരണങ്ങൾ കൊണ്ട് ഒറ്റപ്പെടൽ അനുഭവിച്ചിട്ടുള്ളവരായിരിക്കും നമ്മളിൽ പലരും. അത്രയേറെ വിഷമത്തിലോ പ്രതിസന്ധിയിലോ ആകുമ്പോൾ ഒന്ന് ചേർത്ത് പിടിക്കാനോ ആശ്വസിപ്പിക്കാനോ ആരെങ്കിലും അടുത്താണ്ടായിരുന്നെങ്കിൽ എന്ന് ചിന്തിച്ചിട്ടും ഉണ്ടായിരിക്കും.

ഏകാന്തതയെ പ്രണയിക്കുകയാണെന്നും ഒറ്റപ്പെടലിനെ ആസ്വദിക്കുക ആണെന്നുമൊക്കെ ഒരു രസത്തിന് പലരും പറയാറുണ്ടെങ്കിലും സം​ഗതി അത്ര സുഖമുള്ള ഏർപ്പാടൊന്നുമല്ലെന്നത് ഒരു യാഥാർഥ്യം തന്നെയാണ്. ഏത് ഒറ്റപ്പെടലിലും നമ്മുടെ മനസ് തന്നെയാണ് ഏറ്റവും വലിയ ശക്തിയെന്ന് ഓർമിപ്പിക്കുകയാണ് തുളസി.

സോഷ്യൽ മീഡിയയിലിപ്പോൾ തരം​ഗമായി മാറിയിരിക്കുകയാണ് തുളസി. യൂട്യൂബും ഇൻസ്റ്റ​ഗ്രാമുമെല്ലാം സർവം തുളസി മയമാണ്. കഴിഞ്ഞ വർഷം കന്നഡയിലെ 100 കോടി ചിത്രമായ 'സു ഫ്രം സോ'യുടെ സം​ഗീത സംവിധായകൻ സുമേദ് കെ ആണ് മനോഹരമായ ഈ ദൃശ്യാവിഷ്കാരത്തിന് പിന്നിൽ.

ശ്രീ പുരന്ദര ദാസരുവിന്റെ ഏളമ്മ തുളസി എന്ന കൃതിയെ അടിസ്ഥാനമാക്കിയാണ് സുമേദ് ഈ മ്യൂസിക് വിഡിയോ ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടി ചിത്രം ഡൊമിനിക് ആൻഡ് ദ് ലേഡീസ് പേഴ്‌സിലെ അഭിനയത്തിലൂടെ മലയാളികൾക്കിടയിലും ശ്രദ്ധേയായ സുഷ്മിത ഭട്ട് ആണ് തുളസിയിൽ പ്രധാന കഥാപാത്രമായി എത്തിയിരിക്കുന്നത്. പ്രൺവി അക്ഷയ്, അക്ഷൻ എസ് കർകേര എന്നിവരും മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു.

വിഡിയോ പുറത്തിറങ്ങിയിട്ട് ഒരു മാസത്തോളമായെങ്കിലും ഇപ്പോഴും ട്രെൻഡിങ്ങിൽ തന്നെ തുടരുകയാണ്. 9.5 മില്യൺ ആളുകളാണ് വിഡിയോ ഇതുവരെ കണ്ടത്. എന്ന് മാത്രമല്ല, കണ്ടവരിൽ പലരും തങ്ങളുടേതായ രീതിയിൽ തുളസി റീക്രിയേറ്റ് ചെയ്തു കൊണ്ടിരിക്കുകയുമാണ്. മലയാളികളാണ് തുളസിയെ ഇപ്പോൾ ആഘോഷമാക്കുന്നത് എന്നതാണ് കൗതുകകരമായ കാര്യം.

സുഷ്മിത ഭട്ട് തന്നെയാണ് ​ഗാനത്തിന് കൊറിയോ​ഗ്രഫിയും ഒരുക്കിയിരിക്കുന്നത്. ജീവിതത്തിന്റെ ഏതോ ഘട്ടത്തിൽ തനിച്ചായി പോകുന്ന, ഏകാന്തത മാത്രം കൂട്ടായുള്ള ഒരു യുവതിയുടെ ജീവിതത്തിലേക്ക് ഭ​ഗവാൻ കൃഷ്ണൻ കടന്നു വരുമ്പോൾ അവർക്കുണ്ടാകുന്ന വൈകാരികാനുഭവങ്ങളെ കേന്ദ്രീകരിച്ചാണ് തുളസി ഒരുക്കിയിരിക്കുന്നത്.

ഏത് പ്രതിസന്ധിയിലും ഒറ്റപ്പെടലിലും ഒന്ന് പിടിച്ച് കയറാൻ നമുക്ക് വേണ്ടി ഒരു കച്ചിത്തുരുമ്പെങ്കിലും ഉണ്ടാകുമെന്നും നമ്മുടെ സന്തോഷം നമ്മൾ തന്നെ കണ്ടെത്തണമെന്നും തുളസി അടിവരയിടുന്നു.

Cinema News: Actress Sushmitha Bhat starrer Tulasi music video goes viral on social media.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പത്രിക സമര്‍പ്പിക്കാനൊരുങ്ങി കെ സുധാകരനും അടൂര്‍ പ്രകാശും; വാശിക്കു മുന്നില്‍ ഹൈക്കമാന്‍ഡ് വഴങ്ങുന്നു?

ശ്രേയാംസ്‌ കുമാറില്ല, കല്‍പ്പറ്റയില്‍ അനില്‍ കുമാര്‍, ആര്‍ജെഡി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

'വീട്ടിലേക്ക് ഭാര്യ രണ്ട് ഇൻഡക്ഷൻ അടുപ്പ് വാങ്ങിയിട്ടുണ്ട്, നിങ്ങളും വാങ്ങിച്ചു വച്ചോ ഒരെണ്ണം'; എൽപിജി പ്രതിസന്ധിയെക്കുറിച്ച് അക്ഷയ് കുമാർ

'അവർ ഓടിച്ചാടി കളിക്കട്ടെ', വേനൽ അവധി ആസ്വാദ്യകരമാക്കി കുട്ടികളുടെ മാനസിക ശാരീരികാരോഗ്യം മെച്ചപ്പെടുത്താം

അബ്ദുറഹിമാൻ രണ്ടത്താണി ലീഗ് വിടുന്നു?; എൽഡിഎഫ് സ്ഥാനാർഥി ആയേക്കും

SCROLL FOR NEXT