Swara Bhasker 
Entertainment

വിവാഹത്തിന് മുമ്പ് അമ്മയാകാന്‍ ശ്രമിച്ചു, രണ്ട് തവണ ഐവിഎഫ് നടത്തി; വെളിപ്പെടുത്തി സ്വര ഭാസ്‌കര്‍

തന്റെ അച്ഛനേയും അമ്മയേയും സമ്മതിപ്പിച്ചതിനെക്കുറിച്ചും സ്വര

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

ഓണ്‍ സ്‌ക്രീനില്‍ മിന്നും പ്രകടനങ്ങള്‍ കാഴ്ചവച്ചിട്ടുള്ള നടിയാണ് സ്വര ഭാസ്‌കര്‍. തന്റെ നിലപാടുകളിലൂടേയും തുറന്നു പറച്ചിലുകളിലൂടേയും സ്വര വാര്‍ത്തകളില്‍ ഇടം നേടുകയും ചെയ്യാറുണ്ട്. മാതൃത്വത്തെക്കുറിച്ചുള്ള സ്വരയുടെ വാക്കുകള്‍ ചര്‍ച്ചയാവുകയാണ്. റൈസ് ആന്റ് ഫാള്‍ സീസണ്‍ ടുവില്‍ സ്വര നടത്തിയ വെളിപ്പെടുത്തലാണ് ശ്രദ്ധ നേടുന്നത്.

വിവാഹം കഴിക്കുന്നതിന് മുമ്പ് തന്നെ താന്‍ അമ്മയാകാന്‍ ശ്രമിച്ചിരുന്നുവെന്നാണ് സ്വര പറയുന്നത്. ഇതിനായി രണ്ട് തവണ ഐവിഎഫ് ചികിത്സ നടത്തിയതായും സ്വര പറയുന്നു. വിവാഹം എന്നൊന്ന് ജീവിതത്തിലുണ്ടാകില്ലെന്ന് സ്വര തീരുമാനിച്ചിരുന്നു. പക്ഷെ അമ്മായാവുകയെന്നത് സ്വരയുടെ സ്വപ്‌നമായിരുന്നു.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

അങ്ങനെയാണ് വിവാഹം കഴിക്കാതെ തന്നെ സ്വര അമ്മയാകാന്‍ തീരുമാനിക്കുന്നത്. തന്റെ അച്ഛനേയും അമ്മയേയും സമ്മതിപ്പിച്ചതിനെക്കുറിച്ചും സ്വര സംസാരിക്കുന്നുണ്ട്. ''ഞാന്‍ ഐവിഎഫ് ചെയ്യാന്‍ ഓക്കെയായിരുന്നു. അച്ഛനേയും അമ്മയേയും സമ്മതിപ്പിച്ചിരുന്നു. എന്റെ കല്യാണം നടക്കില്ല, ഐവിഎഫിലൂടെ അമ്മയാകാമെന്ന് കരുതി. പാവം എന്റെ അച്ഛനും അമ്മയും ഇത് വലിയ വെല്ലുവിളിയാണ്, പക്ഷെ നിന്റെ ഇഷ്ടത്തിനൊപ്പം നില്‍ക്കുമെന്ന് പറഞ്ഞു'' എന്നാണ് സ്വര പറഞ്ഞത്.

പിന്നാലെ താന്‍ രണ്ട് തവണ ഐവിഎഫ് ചികിത്സ നടത്തിയെന്നാണ് താരം പറയുന്നത്. ''എനിക്ക് ഒരു കുഞ്ഞിനെ വേണമായിരുന്നു. ഞാന്‍ രണ്ട് തവണ ഐവിഎഫ് ചെയ്തു. പക്ഷെ പരാജയപ്പെട്ടു'' എന്നാണ് താരം പറയുന്നത്. പിന്നീട് 2023 ല്‍ രാഷ്ട്രീയ പ്രവര്‍ത്തകനായ ഫഹദ് അഹമദിനെ സ്വര വിവാഹം കഴിച്ചു. പിന്നാലെ 2023 സെപ്റ്റംബര്‍ 23 ഇരുവരുടേയും മകള്‍ റാബിയ രാമ അഹ്മദ് ജനിച്ചു.

Swara Bhasker opens up about trying to get pregnant before marriage. she did IVF two times but failed.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കിവികളുടെ ചിറകരിഞ്ഞ് ഇന്ത്യ, 187ന് ഓള്‍ഔട്ട്; ത്രില്ലര്‍ പോരില്‍ ജയം, പരമ്പര

'രാമായണ' കണ്ട് അത്ഭുതപ്പെട്ടു, പുരാണചിത്രങ്ങളിൽ അഭിനയിക്കാൻ ആഗ്രഹം: അനന്യ പാണ്ഡെ

'ഫിഫ്റ്റി... ഫിഫ്റ്റി'... റെക്കോർഡ് തുന്നിയിട്ട് വീണ്ടും 'ജോ റൂട്ട്'!

വരുന്നു വിന്‍ഫാസ്റ്റിന്റെ ഇലക്ട്രിക് സ്‌കൂട്ടര്‍; ഡിസൈന്‍ പേറ്റന്റിന് അപേക്ഷ, ഒറ്റ ചാര്‍ജില്‍ 160 കിലോമീറ്റര്‍ റേഞ്ച്!

ട്രംപ്, പുടിന്‍, ഷി ജിന്‍പിങ് ത്രികക്ഷി കൂടിക്കാഴ്ച അടുത്തയാഴ്ച ചൈനയില്‍; ആണവായുധ നിയന്ത്രണം ചര്‍ച്ചയായേക്കും