'ഉത്സവ പ്രതീതിയോടെ ഈ ചിത്രം നിങ്ങള്‍ വീണ്ടും ആഘോഷിക്കുമെന്ന് എനിക്കുറപ്പാണ്‌'; 'തേന്മാവിൻ കൊമ്പത്ത്' റീ റിലീസിൽ പ്രിയദർശൻ

മാറ്റിനി നൗ ആണ് ചിത്രം റീമാസ്റ്റർ ചെയ്ത് വീണ്ടും തിയറ്ററുകളിലെത്തിക്കുന്നത്.
Thenmavin Kombath, Priyadarshan
Thenmavin Kombath, Priyadarshanവിഡിയോ സ്ക്രീൻഷോട്ട്
Edited By:
Updated on: 
1 min read

'തേന്മാവിൻ കൊമ്പത്ത്' റീ റിലീസിനെത്തുന്നു എന്ന വാർത്ത ഏറെ ആവേശത്തോടെയാണ് മലയാള സിനിമാ പ്രേക്ഷകർ സ്വീകരിച്ചത്. 4K ദൃശ്യ മികവോടെയാണ് ചിത്രം വീണ്ടും പ്രേക്ഷകരിലേക്കെത്തുന്നത്. ഒക്ടോബർ എട്ടിനാണ് ചിത്രത്തിന്റെ തിയറ്ററുകളിലേക്കുള്ള രണ്ടാം വരവ്. മാറ്റിനി നൗ ആണ് ചിത്രം റീമാസ്റ്റർ ചെയ്ത് വീണ്ടും തിയറ്ററുകളിലെത്തിക്കുന്നത്.

ഇപ്പോഴിതാ ചിത്രത്തിന്റെ റീ റിലീസിന് മുന്നോടിയായി സംവിധായകൻ പ്രിയദർശൻ പങ്കുവച്ചിരിക്കുന്ന പോസ്റ്റാണ് വൈറലായി മാറുന്നത്. മാണിക്യനെയും കാർത്തുമ്പിയെയും കാലങ്ങളായി നെഞ്ചിലേറ്റിയ പ്രിയപ്പെട്ട പ്രേക്ഷകർ ഈ റീ-റിലീസ് ഇരുകയ്യും നീട്ടി സ്വീകരിക്കുമെന്ന് താൻ പ്രതീക്ഷിക്കുന്നുവെന്നും പ്രിയ​ദർശൻ കുറിച്ചു.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

ഉത്സവ പ്രതീതിയോടെ ഈ ചിത്രം നിങ്ങള്‍ വീണ്ടും ആഘോഷിക്കും എന്നുറപ്പാണ് എന്നും അദ്ദേഹം കുറിച്ചു. "ചില സിനിമകള്‍ കാലാതീതമായി പ്രേക്ഷമനസ്സില്‍ നിലനില്‍ക്കാറുണ്ട്. അവ എക്കാലത്തും ആസ്വദിക്കപ്പെടാറുമുണ്ട്. അങ്ങനെയൊരു ചിത്രമാണ്‌, മോഹന്‍ലാലുമായി ചേര്‍ന്ന് ഞാന്‍ ചെയ്ത 'തേന്മാവിന്‍ കൊമ്പത്ത്'.

2 ദേശീയ പുരസ്‌കാരങ്ങളും 5 സംസ്ഥാന പുരസ്‌കാരങ്ങളും നേടിയ ഈ ചിത്രം, സാധാരണയായി അവാർഡ് സിനിമകൾക്ക് ലഭിക്കാറില്ലാത്ത ആഘോഷത്തോടെ വീണ്ടും തിയറ്ററുകളിലേക്ക് എത്തുകയാണ്. അതും 4K ദൃശ്യമികവോടെ, പുതിയ സാങ്കേതികവിദ്യയിൽ. മാണിക്യനെയും കാർത്തുമ്പിയെയും കാലങ്ങളായി നെഞ്ചിലേറ്റിയ പ്രിയപ്പെട്ട പ്രേക്ഷകർ ഈ റീ- റിലീസ് ഇരുകയ്യും നീട്ടി സ്വീകരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.

മുപ്പത്തിരണ്ട് വർഷങ്ങൾക്ക് മുൻപ് ഈ സിനിമ റിലീസ് ചെയ്യുമ്പോൾ ഒരു വയസ്സുണ്ടായിരുന്ന കുഞ്ഞ്, ഇന്ന് മുപ്പത്തിമൂന്ന് വയസ്സുള്ള യുവാവാണ്. ഒരുപക്ഷേ നിങ്ങളിൽ പലരും ഈ സിനിമ മുമ്പ് കണ്ടിട്ടുണ്ടാകും. എങ്കിലും തിയറ്റര്‍ അനുഭവം ഒന്നുവേറെ തന്നെയാണല്ലോ.

എനിക്കൊരു അഭ്യർത്ഥനയുണ്ട്: കൂട്ടുകാരോടൊപ്പം ഈ സിനിമ കാണണം. ബിഗ് സ്‌ക്രീനിൽ, ആ സിനിമയുടെ ലോകത്തേക്ക് ഇറങ്ങിച്ചെല്ലണം. ഉത്സവ പ്രതീതിയോടെ ഈ ചിത്രം നിങ്ങള്‍ വീണ്ടും ആഘോഷിക്കും എന്നുറപ്പാണ്‌".- പ്രിയദർശൻ കുറിപ്പിൽ പറയുന്നു.

Thenmavin Kombath, Priyadarshan
ഞാന്‍ മലയാള സിനിമയുടെ ഫാന്‍, ദുല്‍ഖറും നസ്‌ലെനും ഇഷ്ട നടന്മാര്‍; ഇഷ്ടപ്പെട്ട സിനിമ ഏതെന്നും ജേസണ്‍ സഞ്ജയ്
Thenmavin Kombath, Priyadarshan
സെക്കൻ്റ് ഷോയിലെ ലുക്ക് പോലെ ഉണ്ടല്ലോ, കണ്ടിട്ട് ഫീൽ ​ഗുഡ് ആണെന്ന് തോന്നുന്നു; ‘ആകാശംലോ ഒക താര’ റിലീസ് തീയതി
Thenmavin Kombath, Priyadarshan
'അവന് മരണമില്ല, അതിനൊരു കാരണമുണ്ട്'; 'യേഴു കടൽ യേഴു മലൈ' ആദ്യ മൂന്ന് മിനിറ്റ് പുറത്ത്
Summary

Priyadarshan heartfelt note on Thenmavin Kombath Re release.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com