സ്വാസികയും പ്രേമും/ ഇൻസ്റ്റ​ഗ്രാം 
Entertainment

'നമുക്ക് കല്യാണം കഴിച്ചാലോ? സീരിയൽ ഷൂട്ടിനിടെ ഞാനാണ് പ്രപ്പോസ് ചെയ്തത്': പ്രണയകഥ പറഞ്ഞ് സ്വാസിക

സീരിയലിന്റെ സെറ്റിൽ വച്ചാണ് ആദ്യമായി കണ്ടത് എന്നാണ് സ്വാസിക പറയുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ടി സ്വാസിക വിവാഹത്തിന് ഒരുങ്ങുകയാണ്. സീരിയൽ താരമായ പ്രേം ജേക്കബാണ് വരൻ. നടി തന്നെയാണ് പ്രണയത്തിലാണെന്ന വിവരം തുറന്നു പറഞ്ഞത്. സീരിയലിന്റെ ഷൂട്ടിങ്ങിനിടെയാണ് ഇരുവരുടേയും പ്രണയം പൂവിട്ടത്. പ്രേമിനെ താൻ പ്രപ്പോസ് ചെയ്യുകയായിരുന്നു എന്നാണ് സ്വാസിക പറയുന്നത്. ഒരു ടെലിവിഷൻ ചാനലിലെ പരിപാടിക്കിടെയാണ് സ്വാസിക പ്രണയകഥ തുറന്നു പറഞ്ഞത്. 

സീരിയലിന്റെ സെറ്റിൽ വച്ചാണ് ആദ്യമായി കണ്ടത് എന്നാണ് സ്വാസിക പറയുന്നത്. പ്രേമിന്റെ വോയ്സ് തനിക്ക് ഭയങ്കര ഇഷ്ടമാണെന്നും മനസിൽ സങ്കൽപ്പിച്ച പുരുഷ ശബ്ദമാണെന്നും നടി കൂട്ടിച്ചേർത്തു. 

ഞാനാണ് അങ്ങോട്ട് പ്രൊപ്പോസ് ചെയ്തത്. ഒരു റൊമാന്റിക് സീനിന് ഇടയിൽ ഞാൻ നമുക്ക് കല്യാണം കഴിച്ചാലോ എന്നു ചോദിച്ചു. കുഞ്ചു എന്നോട്, ‘എന്താ’ എന്നു ചോദിച്ചു. പക്ഷേ രണ്ടാമത് അതേ ധൈര്യത്തോടെ ആ ഇഷ്ടം പറയാൻ എനിക്കൊരു മടി. ഷെഡ്യൂൾ കഴിഞ്ഞ് തിരിച്ചുവരാൻ സമയത്ത് എനിക്കൊരു മെസ്സേജ്, താങ്ക്സ് ഫോർ കമിങ് ഫോർ മൈ ലൈഫ്. പിന്നെയുള്ള റൊമാന്റിക് ദിവസങ്ങൾ അടിപൊളിയായിരുന്നു. ലൊക്കേഷനിലെ മനോഹരമായ  റൊമാന്റിക് മുഹൂർത്തങ്ങൾ. മോണിട്ടറിൽ നോക്കുമ്പോൾ ആരും അറിയാതെ കൈകൾ ചേർത്തുപിടിക്കുക. എനിക്കൊരുപാട് ഇഷ്ടമാണ് കുഞ്ചുവിനെ.– സ്വാസിക പറയുന്നു.

തിരുവനന്തപുരം സ്വദേശിയായ പ്രേം സീരിയൽ താരമാണ്.  ജനുവരി 26 ന് തിരുവനന്തപുരത്താണ് വിവാഹചടങ്ങുകള്‍ നടക്കുക. 27 ന് കൊച്ചിയില്‍ സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കുമായി വിവാഹവിരുന്നും സംഘടിപ്പിക്കും. പ്രഭുവിന്റെ മക്കള്‍, കട്ടപ്പനയിലെ ഋത്വിക് റോഷന്‍, പൊറിഞ്ചു മറിയം ജോസ്, ചതുരം എന്നി സിനിമകളിലെ കഥാപാത്രങ്ങള്‍ ശ്രദ്ധേയമാണ്. വാസന്തി എന്ന ചിത്രത്തിലെ അഭിനയത്തിന് 2019ലെ മികച്ച സ്വഭാവനടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം നേടുകയും ചെയ്തു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍