Swasika ഇന്‍സ്റ്റഗ്രാം
Entertainment

'ഞാന്‍ കല്യാണം കഴിച്ചതേ സിന്ദൂരം തൊടാന്‍, കുലസത്രീയാകാന്‍ എനിക്കിഷ്ടമാണ്'; ട്രോളിയാലും കുഴപ്പമില്ലെന്ന് സ്വാസിക

കുലസ്ത്രീയാകാന്‍ എനിക്കിഷ്ടമാണ്

സമകാലിക മലയാളം ഡെസ്ക്

തന്റെ പ്രസ്താവനകളുടെ പേരില്‍ പലപ്പോഴും സോഷ്യല്‍ മീഡിയയുടെ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട് നടി സ്വാസികയ്ക്ക്. ഭര്‍ത്താവിന്റെ കാല്‍ തൊട്ട് വണങ്ങുമെന്നും മറ്റുമുള്ള സ്വാസികയുടെ പ്രസ്താവനകള്‍ വലിയ തോതില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു. എന്നാല്‍ ഈ വിമര്‍ശനങ്ങളും ട്രോളുകളുമൊന്നും താന്‍ കാര്യമാക്കുന്നില്ലെന്നാണ് സ്വാസിക പറയുന്നത്.

തനിക്ക് സിന്ദൂരം തൊടാനും താലിയിടാനുമൊക്കെ ഇഷ്ടമാണെന്നാണ് സ്വാസിക പറയുന്നത്. തന്റെ പുതിയ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി മാധ്യമങ്ങളെ കണ്ടപ്പോഴാണ് സ്വാസികയുടെ പ്രതികരണം.

''ഞാന്‍ കല്യാണം കഴിച്ചത് തന്നെ സിന്ദൂരം ഇടാനാണ്. സത്യമായിട്ടും. എന്നെ ആളുകള്‍ കളിയാക്കുന്നത് കുലസ്ത്രീയെന്നാണ്. എനിക്ക് ആ വാക്ക് ഇഷ്ടമാണ്. കുലസ്ത്രീയാകാന്‍ എനിക്കിഷ്ടമാണ്. ഇപ്പോള്‍ കുറച്ചേ ഇട്ടിട്ടുള്ളൂ. സത്യത്തില്‍ നീളത്തില്‍ സിന്ദൂരമിടാനാണ് എനിക്കിഷ്ടം. ഐതീഹ്യം അങ്ങനെയാണ്. താലിയിടാന്‍ എനിക്കിഷ്ടമാണ്. ഇതെല്ലാം എന്റെ ഇഷ്ടങ്ങളാണ്. പറ്റുന്നത് പോലൊക്കെ ഞാന്‍ ചെയ്യും'' എന്നാണ് സ്വാസിക പറയുന്നത്.

അത് എന്റെ ഇഷ്ടമായതിനാല്‍ വീട്ടിലിരിക്കുമ്പോള്‍ രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ സിന്ദൂരം തൊടും. നിങ്ങള്‍ കളിയാക്കുന്ന എല്ലാ കാര്യങ്ങളും ചെയ്യും. ചെറുപ്പത്തില്‍ നമുക്ക് ചില ഇഷ്ടങ്ങള്‍ മനസിലേക്ക് വരും. അത് എങ്ങനെ വന്നുവെന്ന് അറിയില്ല എന്നും സ്വാസിക പറയുന്നു.

ടീനേജ് സമയം മുതല്‍ക്കു തന്നെ കല്യാണം, കുടുംബം, കുട്ടി, സിന്ദൂരം, താലി, ട്രോളുന്ന കാല് പിടിക്കുന്ന കാര്യം ഒക്കെ എന്റെ ഇഷ്ടങ്ങളാണ്. ആളുകള്‍ ട്രോളുന്നുവെന്ന് കരുതി എന്റെ ഇഷ്ടങ്ങള്‍ മാറ്റില്ല. നിങ്ങള്‍ക്ക് എന്നെ ട്രോളാം വിമര്‍ശിക്കാം, കുലസ്ത്രീയെന്ന് വിളിക്കാം. പക്ഷെ സിന്ദൂരം ഇടുക, താലിയിടുക എന്നതൊക്കെ എന്റെ വ്യക്തിപരമായ ഇഷ്ടങ്ങളാണ്. ഞാന്‍ എത്രത്തോളം എന്നെ സ്‌നേഹിക്കുന്നുവോ അത്രത്തോളം തന്നെ ഇത്തരം സംസ്‌കാരങ്ങളേയും ഇഷ്ടപ്പെടുന്നുവെന്നും താരം പറയുന്നു.

നേരത്തെ, രാവിലെ എഴുന്നേറ്റ പാടെ ഭര്‍ത്താവിന്റെ കാല്‍ തൊട്ട് വണങ്ങുമെന്നാണ് സ്വാസിക പറഞ്ഞത്. ഭര്‍ത്താവ് പ്രേം അറിയാതെ താന്‍ കാലുതൊട്ട് തൊഴാറുണ്ടെന്നും താരം പറഞ്ഞിരുന്നു. ഷൂട്ടിങിന് പോകുമ്പോഴൊക്കെയാണ് അങ്ങനെ ചെയ്യാറുള്ളതെന്നാണ് താരം പറഞ്ഞത്. ഇതിന്റെ പേരില്‍ വ്യാപകമായ വിമര്‍ശനവും പരിഹാസവും നേരിട്ടിരുന്നു സ്വാസിക.

Swasika says she married only to wear sindoor. she is fine with being called a 'kulasthri'.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT