സ്വാസികയുടേയും പ്രേമിന്‍റേയും വിവാഹം ഇന്‍സ്റ്റഗ്രാം
Entertainment

'പ്രണയസാഫല്യം'; സ്വാസികയും പ്രേം ജേക്കബും വിവാ​ഹിതരായി; ചിത്രങ്ങൾ

27ന് കൊച്ചിയിൽ സുഹൃത്തുക്കൾക്കായി വിവാഹവിരുന്നും സംഘടിപ്പിക്കും

സമകാലിക മലയാളം ഡെസ്ക്

ടി സ്വാസിക വിവാഹിതയായി. ടെലിവിഷൻ താരവും മോഡലുമായ പ്രേം ജേക്കബാണ് വരൻ. വിവാഹചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് സ്വാസിക തന്നെയാണ് സന്തോഷവാർത്ത പങ്കുവച്ചത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങിൽവച്ചായിരുന്നു വിവാഹം. ഇരുവരുടേയും പ്രണയ വിവാഹമാണ്.

‘ഞങ്ങൾ ഒന്നിച്ച് ജീവിക്കാൻ തിരുമാനിച്ചിരിക്കുന്നു’- എന്ന അടിക്കുറിപ്പിലാണ് സ്വാസിക ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. പിങ്ക് ബോർഡറിലുള്ള സിൽക് സാരിയാണ് സ്വാസിക ധരിച്ചിരുന്നത്. ഷർവാണിയായിരുന്നു പ്രേമിന്റെ വേഷം. നിരവധി പേരാണ് താരദമ്പതികൾക്ക് ആശംസകളുമായി എത്തിയത്. 27ന് കൊച്ചിയിൽ സുഹൃത്തുക്കൾക്കായി വിവാഹവിരുന്നും സംഘടിപ്പിക്കും.

‘മനംപോലെ മം​ഗല്യം’ എന്ന സീരിയലിൽ സ്വാസികയും പ്രേമും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ഇവിടെവച്ചാണ് ഇരുവരും പ്രണയത്തിലാവുന്നത്. വിവാഹിതയാവുന്ന വിവരം സ്വാസിക തന്നെയാണ് ആരാധകരെ അറിയിച്ചത്. ടെലിവിഷൻ സെറ്റിൽ വച്ച് പ്രേമിനെ പ്രപ്പോസ് ചെയ്തത് താനാണ് എന്നും സ്വാസിക പറഞ്ഞിരുന്നു.

ഒരു റൊമാന്റിക് സീനിന് ഇടയിൽ ഞാൻ നമുക്ക് കല്യാണം കഴിച്ചാലോ എന്നു ചോദിച്ചു. കുഞ്ചു എന്നോട്, ‘എന്താ’ എന്നു ചോദിച്ചു. പക്ഷേ രണ്ടാമത് അതേ ധൈര്യത്തോടെ ആ ഇഷ്ടം പറയാൻ എനിക്കൊരു മടി. ഷെഡ്യൂൾ കഴിഞ്ഞ് തിരിച്ചുവരാൻ സമയത്ത് എനിക്കൊരു മെസ്സേജ്, താങ്ക്സ് ഫോർ കമിങ് ഫോർ മൈ ലൈഫ്. പിന്നെയുള്ള റൊമാന്റിക് ദിവസങ്ങൾ അടിപൊളിയായിരുന്നു. - നടി പറഞ്ഞു.

തിരുവനന്തപുരം സ്വദേശിയായ പ്രേം സീരിയൽ താരമാണ്. വിജയകുമാറിന്റെയും ഗിരിജയുടെയും മകളായ സ്വാസിക മൂവാറ്റുപുഴ സ്വദേശിയാണ്. പൂജ വിജയ് എന്നാണ് യഥാർഥ പേര്. പ്രഭുവിന്റെ മക്കള്‍, കട്ടപ്പനയിലെ ഋത്വിക് റോഷന്‍, പൊറിഞ്ചു മറിയം ജോസ്, ചതുരം എന്നി സിനിമകളിലെ കഥാപാത്രങ്ങള്‍ ശ്രദ്ധേയമാണ്. വാസന്തി എന്ന ചിത്രത്തിലെ അഭിനയത്തിന് 2019ലെ മികച്ച സ്വഭാവനടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം നേടുകയും ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കടകംപള്ളിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു; തെളിവ് കോടതിയില്‍ ഹാജരാക്കും: വിഡി സതീശന്‍

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു | Dhanalekshmi DL 31 lottery result

സ്വര്‍ണ കൊള്ള; മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ എസ് ശ്രീകുമാര്‍ അറസ്റ്റില്‍

ഇവ ഒരിക്കലും ഇരുമ്പ് പാത്രത്തിൽ പാകം ചെയ്യരുത്

ആറ്റുകാല്‍ പൊങ്കാലയ്ക്ക് സമയം കുറിച്ചിരുന്ന എ എം വിജയന്‍ നമ്പൂതിരി അന്തരിച്ചു

SCROLL FOR NEXT