എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് അതിയൻ എന്ന കഥാപാത്രമായി രജനികാന്ത് നിറഞ്ഞാടിയ ചിത്രമാണ് വേട്ടയ്യൻ. തലൈവർക്കൊപ്പം തന്നെ ചിത്രത്തിൽ ഫഹദ് ഫാസിലും മഞ്ജു വാര്യരും സ്കോർ ചെയ്തിരുന്നു. ഇപ്പോഴിതാ ചിത്രത്തിന് രണ്ടാം ഭാഗം ഒരുങ്ങുന്നുവെന്ന സൂചനകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. ചിത്രത്തിന്റെ സംവിധായകൻ ജ്ഞാനവേലിന്റെ ഒരഭിമുഖമാണ് ഇത്തരം ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുന്നതും.
'എനിക്ക് രണ്ടാം ഭാഗത്തിനല്ല താല്‍പര്യം, മറിച്ച് പ്രീക്വലിനാണ്. എങ്ങനെയാണ് രജനികാന്തിന്റെ കഥാപാത്രം അതിയൻ ഒരു എൻകൗണ്ടര്‍ സ്‍പെഷ്യലിസ്റ്റ് ആയതെന്നുള്ള അന്വേഷണം. അത്തരം അന്വേഷണത്തിനാണ് എനിക്ക് താല്‍പര്യം. ഫഹദ് അവതരിപ്പിച്ച കഥാപാത്രം എങ്ങനെയാണ് ഒരു കള്ളനായതെന്നും പിന്നീട് പൊലീസിന്റെ സഹായിയാതെന്നുമുള്ള കഥ വികസിപ്പിക്കാനാണ് താല്പര്യം.
മറ്റു സംഭവങ്ങളും ചിത്രത്തിന്റെ കഥയില്‍ വരും' എന്നും ജ്ഞാനവേല്‍ വ്യക്തമാക്കി. വേട്ടയ്യന്റെ പ്രീക്വല്‍ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എസ് ആർ കതിർ ആണ് ഛായാഗ്രഹണം. അമിതാഭ് ബച്ചൻ, റാണ ദഗുബതി, ദുഷാര വിജയൻ, റിതിക സിങ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നുണ്ട്. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates