കൃഷ്ണ കുമാറും തിഷയും എക്സ്
Entertainment

ടി സീരീസ് സഹഉടമ കൃഷ്ണ കുമാറിന്റെ മകള്‍ തിഷ അന്തരിച്ചു

ഏറെ നാളായി കാന്‍സര്‍ ചികിത്സയിലായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രമുഖ നിര്‍മാതാക്കളായ ടി സീരീസിന്റെ സഹഉടമ കൃഷ്ണ കുമാറിന്റെ മകള്‍ തിഷ കൃഷ്ണകുമാര്‍ അന്തരിച്ചു. 21 വയസായിരുന്നു. ഏറെ നാളായി കാന്‍സര്‍ ചികിത്സയിലായിരുന്നു. ഇന്നലെയായിരുന്നു അന്ത്യം.

ടി സീരീസ് വക്താവാണ് മരണ വാര്‍ത്ത സ്ഥിരീകരിച്ചത്. കാന്‍സര്‍ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് തിഷയെ ചികിത്സയ്ക്കായി ജര്‍മനിയില്‍ കൊണ്ടുപോവുകയായിരുന്നു. ജര്‍മനിയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയായിരുന്നു അന്ത്യം. കുടുംബത്തിന് ഏറെ ബുദ്ധിമുട്ടേറിയ സമയമാണെന്ന് അവരുടെ സ്വകാര്യത മാനിക്കണമെന്നും വക്താവ് വ്യക്തമാക്കി.

രണ്‍ബീര്‍ കപൂര്‍ നായകനായി എത്തിയ അനിമലിന്റെ പ്രീമിയറിന് അച്ഛനൊപ്പം തിഷ എത്തിയിരുന്നു. ടി സീരീസാണ് ചിത്രം നിര്‍മിച്ചത്. സത്യമേവ ജയതേ, തന്‍ഹാജി, ഭൂല്‍ ഭുലയ്യ 2 ആഷിഖി, തപ്പട് തുടങ്ങിയ നിരവധി സിനിമകള്‍ കൃഷ്ണകുമാര്‍ നിര്‍മിച്ചിട്ടുണ്ട. മുന്‍പ് അഭിനേതാവായിരുന്ന കൃഷ്ണ കുമാര്‍ നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ബിഗ് ടിക്കറ്റിൽ മലയാളികളുടെ വിളയാട്ടം; നാല് പേർക്ക് 25,000 ദിർഹം വീതം

നഗ്‌നയായ നിലയില്‍ തറയില്‍; ഹണിമൂണിന് പോയ യുവതി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍, അന്വേഷണം

SCROLL FOR NEXT