Taapsee Pannu, Kiara Advani 
Entertainment

'ഇതുപോലുള്ള സിനിമകള്‍ ചെയ്യുന്നതിലും ഭേഭം വിരമിക്കുന്നതാണ്'; തുറന്നടിച്ച് താപ്‌സി; ലക്ഷ്യം കിയാരയും ടോക്‌സിക്കും?

ചെയ്ത സിനിമകള്‍ ഏതെന്ന് തിരിഞ്ഞു നോക്കുമ്പോള്‍ എനിക്കോ, ഞാനുമായി ബന്ധപ്പെട്ടവര്‍ക്കോ നാണക്കേടുണ്ടാകാന്‍ പാടില്ല

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

ബോളിവുഡിലെ ഉറച്ച ശബ്ദമാണ് താപ്‌സി പന്നു. നടപ്പ് രീതികളില്‍ നിന്നും മാറി സഞ്ചരിക്കുന്ന നടിയാണ് താപ്‌സി പന്നു. അതുകൊണ്ട് തന്നെ താപ്‌സിയുടെ സിനിമകളും വ്യത്യസ്തമാണ്. ക്ലീഷേ നായിക വേഷങ്ങള്‍ക്ക് പിന്നാലെ പോകാതെ, ശക്തമായ കഥാപാത്രങ്ങളാണ് താപ്‌സി എന്നും അവതരിപ്പിക്കാറുള്ളത്. ഓഫ് സ്‌ക്രീനിലും ഓണ്‍ സ്‌ക്രീനിലും തനി വഴിയാണ് താപ്‌സി പന്നുവിന്റേത്.

ഇപ്പോഴിതാ തന്റെ ഫിലിമോഗ്രഫിയെക്കുറിച്ച് താപ്‌സി പന്നു പറഞ്ഞ വാക്കുകള്‍ വൈറലാവുകയാണ്. സമീപകാലത്തായി ബോളിവുഡിലിറങ്ങുന്ന സിനിമകള്‍ കാണുമ്പോള്‍ വിരമിക്കാന്‍ സമയമായോ എന്ന് തോന്നാറുണ്ടെന്നാണ് താപ്‌സി പറഞ്ഞത്. യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടിയുടെ പ്രതികരണം.

''അതൊരു ഡ്രീം എറ ആയിരുന്നു. ഇതായിരുന്നു കാലമെങ്കില്‍, ഇത്തരം സിനിമകള്‍ മാത്രമാണ് സൃഷ്ടിക്കപ്പെട്ടിരുന്നതെങ്കില്‍ എനിക്കൊരു കരിയര്‍ ഉണ്ടാകുമായിരുന്നില്ല. തിരിഞ്ഞു നോക്കുമ്പോള്‍ എനിക്ക് ഒരുപാട് പ്രിവിലേജും സ്വാതാന്ത്ര്യവുമുണ്ടായിരുന്നു. അതിന് കാരണം അക്കാലത്താണ് ഞാന്‍ തുടങ്ങിയത് എന്നതാണ്. കുറച്ച് ദിവസം മുമ്പ് ഞാന്‍ വീട്ടുകാരുമായി ഇതേക്കുറിച്ച് സംസാരിച്ചു. കഴിഞ്ഞ കുറച്ച് മാസങ്ങളായി റിലീസാകുന്ന സിനിമകള്‍ കാണുമ്പോള്‍ എനിക്ക് വിരമിക്കാന്‍ സമയമായെന്ന് തോന്നുന്നുവെന്ന് ഞാന്‍ പറഞ്ഞു'' താപ്‌സി പറയുന്നു.

''കാരണം, അതുപോലെയുള്ള സിനിമകള്‍ ചെയ്യുന്നതിലും ഭേദം വിരമിക്കുന്നതാണ്. അതിന് അതിന്റേതായ പ്രേക്ഷകര്‍ ഉണ്ടായേക്കാം. എനിക്ക് എന്റെ ജോലി ഏറെ ഇഷ്ടമാണ്. എന്നാല്‍ ഇതുപോലുള്ള സിനിമകള്‍ ചെയ്യാന്‍ മാത്രം അന്ധമായിട്ടല്ല ഞാനെന്റെ ജോലിയെ സ്‌നേഹിക്കുന്നത്. ഞാന്‍ ഫിലിമോഗ്രഫയില്‍ വിശ്വസിക്കുന്നയാളാണ്. കാലം മാറം, പക്ഷെ ഫിലിമോഗ്രഫി മാറില്ല. പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം ജോണറുകള്‍ മാറിയേക്കും. പക്ഷെ അവള്‍ ചെയ്ത സിനിമകള്‍ ഏതെന്ന് തിരിഞ്ഞു നോക്കുമ്പോള്‍ എനിക്കോ, ഞാനുമായി ബന്ധപ്പെട്ടവര്‍ക്കോ നാണക്കേടുണ്ടാകാന്‍ പാടില്ല'' താപ്‌സി പറയുന്നു.

താപ്‌സിയുടെ വാക്കുകള്‍ വൈറലായി മാറുകയാണ്. അതേസമയം താപ്‌സി പേരെടുത്ത് പറയാതെ വിമര്‍ശിച്ചത് യഷ് നായകനായ ടോക്‌സിക്കിനേയും നടി കിയാര അദ്വാനിയേയുമാണെന്നാണ് സോഷ്യല്‍ മീഡിയയുടെ പ്രതികരണം. കിയാരയ്‌ക്കൊപ്പം നയന്‍താര, താര സുതാരിയ, രുക്മണി വസന്ത്, ഹുമ ഖുറേഷി എന്നിവരും അഭിനയിച്ച ചിത്രമാണ് ടോക്‌സിക്. എന്നാല്‍ ചിത്രത്തിലെ സ്ത്രീകഥാപാത്രങ്ങളുടെ സൃഷ്ടി കടുത്ത വിമര്‍ശനം നേരിട്ടിരുന്നു.

അതിനാല്‍ കിയാരയെ ഉന്നം വച്ചുള്ളതാണ് താപ്‌സിയുടെ വിരമിക്കല്‍ വിമര്‍ശനമെന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍. ഇതോടെ താപ്‌സിയെ എതിര്‍ത്തും അനുകൂലിച്ചും നിരവധി പേരാണ് എത്തുന്നത്. ''താപ്‌സി കരിയറിന്റെ തുടക്കത്തില്‍ ഇത്തരം സിനിമകള്‍ ചെയ്തിട്ടുണ്ട്. ഇപ്പോള്‍ അവളുടെ പക്കല്‍ ഒന്നുമില്ല. ദയവ് ചെയ്ത് കരച്ചില്‍ നിര്‍ത്തണം. കിയാരയ്ക്ക് ഗംഭീരമായൊരു കരിയറുണ്ട്, കിയാരയുടെ സിനിമ തിയേറ്ററിലിറങ്ങുന്നുണ്ട്. നിങ്ങള്‍ ഒടിടിയ്ക്ക് വേണ്ടി മാത്രമല്ലേ സിനിമ ചെയ്യുന്നത്' എന്നിങ്ങനെയാണ് വിമര്‍ശനങ്ങള്‍.

Taapsee Pannu say she prefers retiring than doing certain films. Social media alleges it is against Toxic and Kiara Advani.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പറഞ്ഞത് കേന്ദ്രക്കമ്മിറ്റി റിവ്യൂവിലുള്ള കാര്യങ്ങള്‍'; നിലപാടില്‍ ഉറച്ച് തോമസ് ഐസക്ക്

ഇനി ഒരു മലയാള സിനിമയും മിസ് ആകില്ല; ഒടിടി പ്ലാറ്റ്ഫോമുമായി കേരള ഫിലിം ചേംബർ

വെണ്ണ മോഷ്ടിച്ചതിന് പിന്നിലെ സന്ദേശമെന്ത്?, മണ്ണ് തിന്ന സംഭവം വിളിച്ചുപറയുന്നത് എന്ത്?; ഉണ്ണിക്കൃഷ്ണന്റെ ബാലലീലകൾ വെറും കുസൃതിക്കഥകൾ അല്ല

കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരന് മർദ്ദനം; പ്രിസൺ ഓഫീസർക്കെതിരെ ടൗൺ പൊലീസ് കേസെടുത്തു

സെപ്റ്റംബറില്‍ 'വിയര്‍ക്കും', മഴക്കുറവ് 22 ശതമാനമായി ഉയര്‍ന്നു; വരള്‍ച്ചാഭീഷണി