ഫോട്ടോ: ഫെയ്സ്ബുക്ക് 
Entertainment

'ദൈവത്തോടല്ല ഞാൻ പ്രാർത്ഥിക്കുന്നത് ​ഗവർണറോട്'; നരബലി, ഷാരോൺ കേസിൽ അഭ്യർത്ഥനയുമായി അൽഫോൺസ് പുത്രൻ

രണ്ടു അന്ധവിശ്വാസ കൊലപാതകളിലെ കുറ്റക്കാർക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കണമെന്നാണ് അൽഫോൺസ് പുത്രൻ പറയുന്നത്

സമകാലിക മലയാളം ഡെസ്ക്

രബലി കേസിലും ഷാരോണിന്റെ കൊലപാതകത്തിലും ​ഗവർണർ ഇടപെടണമെന്ന ആവശ്യവുമായി സംവിധായകൻ അൽഫോൺസ് പുത്രൻ. രണ്ടു അന്ധവിശ്വാസ കൊലപാതകളിലെ കുറ്റക്കാർക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കണമെന്നാണ് അൽഫോൺസ് പുത്രൻ പറയുന്നത്.  ആർട്ടിക്കിൾ 161 ​ഗവർണർക്ക് ഇതിനുള്ള അധികാരമുണ്ടെന്നും അദ്ദേഹം ഓർമിപ്പിക്കുന്നു. ഷാരോണിനെ പെണ്‍സുഹൃത്ത് ഗ്രീഷ്മ വിഷം നല്‍കി കൊന്നത് അന്ധവിശ്വാസത്തിന്റെ ഭാഗമാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിനു പിന്നാലെയാണ് സംവിധായകന്റെ പ്രതികരണം. 

അൽഫോൺസ് പുത്രന്റെ കുറിപ്പ് വായിക്കാം
 
ബഹുമാനപ്പെട്ട കേരള ഗവര്‍ണര്‍. ഒരു ഇന്ത്യന്‍ പൗരന്‍ എന്ന നിലയില്‍, നീതീകരിക്കാനാവാത്ത രണ്ട് അന്ധവിശ്വാസ കൊലപാതക കേസുകളില്‍ കര്‍ശനമായ നടപടി സ്വീകരിക്കാന്‍ ഞാന്‍ നിങ്ങളോട് അഭ്യർഥിക്കുന്നു. ഇന്ന് സ്ഥിരീകരിച്ച ഷാരോണ്‍ വധകേസിലും നരബലി കേസിലും. രണ്ടും ആസൂത്രിത കൊലപാതകങ്ങളാണെന്ന് പൊലീസ് പറയുന്നു. ആര്‍ട്ടിക്കിള്‍ 161ല്‍ പറയുന്നത് ഗവര്‍ണറുടെ അധികാരത്തെക്കുറിച്ചാണ്. ഒരു സംസ്ഥാനത്തിന്റെ ഗവര്‍ണര്‍ക്ക് മാപ്പ് നല്‍കാനോ, ശിക്ഷയില്‍ ഇളവ് നല്‍കാനോ അല്ലെങ്കില്‍ സസ്‌പെന്‍ഡ് ചെയ്യാനോ ഒഴിവാക്കാനോ ഇളവ് നല്‍കാനോ അധികാരമുണ്ട്. സാധാരണയായി എന്തെങ്കിലും ഒക്കെ നടന്നുകാണാൻ ആളുകൾ ദൈവത്തോട് പ്രാര്‍ഥിക്കുന്നു. ബഹുമാനപ്പെട്ട ഗവര്‍ണര്‍, ഇവിടെ ഞാൻ പരേതരായ ആത്മാക്കള്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും വേണ്ടി അങ്ങയോട് പ്രാർഥിക്കുകയും അപേക്ഷിക്കുകയുമാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

ചങ്ങരോത്ത് പഞ്ചായത്തിലെ ശുദ്ധികലശം; യുഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരെ എസ് സി/ എസ്ടി ആക്ട് പ്രകാരം കേസ്

ജപ്തി ഭീഷണി, ചാലക്കുടിയില്‍ ഗൃഹനാഥന്‍ ജീവനൊടുക്കി

ഭാരത് ടാക്‌സി നിരത്തിലേക്ക്, ജനുവരി ഒന്ന് മുതല്‍ സര്‍വീസ്

സ്കൂൾ പ്രവേശനത്തിന് പ്രായപരിധി തീരുമാനിക്കുന്ന തീയതിക്ക് മാറ്റം വരുത്തി യുഎഇ

SCROLL FOR NEXT