ബോളിവുഡ് നടൻ വിജയ് വർമയുമായുള്ള പ്രണയത്തെ കുറിച്ച് തുറന്ന് പറഞ്ഞ് നടി തമന്ന. 'കേട്ടതെല്ലാം സത്യമാണ്, ഞാൻ ഏറ്റവും സ്നേഹിക്കുന്നതും എന്റെ സന്തോഷത്തിന്റെ ഇടവുമാണ് അദ്ദേഹം'- ഫിലിം കമ്പാനിയനുമായി നടത്തിയ അഭിമുഖത്തിലാണ് താരം തന്റെ പ്രണയം വെളിപ്പെടുത്തിയത്.
കൂടെ അഭിനയിച്ചു എന്ന് കരുതി ഒരാളോട് പ്രണയം ഉണ്ടാവണമെന്നില്ല. ഒരാളോട് അങ്ങനെ എന്തെങ്കിലും തോന്നണമെങ്കിൽ അത് അത്രത്തോളം അടുപ്പം ഉണ്ടാകുമ്പോളാണ്. അയാൾ എന്ത് ചെയ്യുന്നു എന്നതിന്റെ അടിസ്ഥാനത്തിലല്ല പ്രണയം ഉണ്ടാവുകയെന്നും തമന്ന പറഞ്ഞു. ലസ്റ്റ് സ്റ്റോറീസ്-2 ന്റെ സെറ്റിൽ വെച്ചാണ് ഇരുവരും അടുപ്പത്തിലാകുന്നത്. താൻ ആഗ്രഹിച്ച പോലെ ഒരാളാണ് വിജയ് വർമ. അദ്ദേഹവുമായി ഉണ്ടായ അടുപ്പം വളരെ സ്വാഭാവികമായിരുന്നു എന്നും തമന്ന പറഞ്ഞു.
'ജീവിതത്തിൽ കണ്ടുമുട്ടുന്ന ഒരാൾക്ക് വേണ്ടി സ്ത്രീകൾ അവരുടെ ജീവിതം മുഴുവൻ മാറ്റിയെഴുതണമെന്നാണ് ഇന്ത്യയിലെ ചിന്താഗതി. പങ്കാളികൾക്ക് വേണ്ടി പലതും ചെയ്യേണ്ടി വരും. എന്നാൽ എനിക്ക് ഒന്നും ചെയ്യാതെ തന്നെ ഞാൻ സൃഷ്ടിച്ച എന്റെ ലോകത്തെ മനസിലാക്കുന്ന ഒരാളെ കിട്ടി. അയാൾ ആണ് എന്റെ സന്തോഷയിടം' തമന്ന പറഞ്ഞു.
ഇരുവരും ഒരുമിച്ച് പുതുവത്സരം ആഘോഷിക്കുന്ന ചിത്രങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് അഭ്യൂഹങ്ങൾ പ്രചരിച്ചു തുടങ്ങിയത്.
നേരത്തെ ഒക്ടോബറിൽ ദിൽജിത് ദോസഞ്ചിന്റെ സംഗീതക്കച്ചേരി കാണാനും കഴിഞ്ഞ വർഷം നവംബറിൽ നടന്ന ഒരു ഫാഷൻ ഇവന്റിലും ഇരുവരും ഒരുമിച്ചായിരുന്നു പങ്കെടുത്തത്. ഇരുവരും ഒരുമിച്ച് അഭിനയിക്കുന്ന ലസ്റ്റ് സ്റ്റോറീസ് 2 പ്രദർശനത്തിനൊരുങ്ങുകയാണ്. ആർ ബാൽക്കി, കൊങ്കണ സെൻ ശർമ്മ, സുജോയ് ഘോഷ്, അമിത് ശർമ്മ എന്നിവർ സംവിധാനം ചെയ്ത ആന്തോളജിയാണ് ഈ ചിത്രം.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates