ചിത്രം; ഇൻസ്റ്റ​ഗ്രാം 
Entertainment

നടി അഖില നാരായണൻ അമേരിക്കൻ സൈന്യത്തിൽ ചേർന്നു; പൂർത്തിയാക്കിയത് കഠിനമായ പരിശീലനം

ഏഴ് മാസത്തോളം നീണ്ട കഠിനമായ യുഎസ് ആര്‍മിയിലെ കോംബാറ്റ് പരിശീലനം പൂര്‍ത്തിയാക്കിയതിന് ശേഷമാണ് അഖിലയ്ക്ക് നിയമനമായത്

Author : സമകാലിക മലയാളം ഡെസ്ക്

ന്ത്യൻ വംശജയായ തമിഴ് നടി അഖില നാരായണന്‍ അമേരിക്കന്‍ സൈന്യത്തില്‍ ചേര്‍ന്നു. സൈന്യത്തില്‍ അഭിഭാഷകയായാണ് അഖില നിയമനം നേടിയത്. ഏഴ് മാസത്തോളം നീണ്ട കഠിനമായ യുഎസ് ആര്‍മിയിലെ കോംബാറ്റ് പരിശീലനം പൂര്‍ത്തിയാക്കിയതിന് ശേഷമാണ് അഖിലയ്ക്ക് നിയമനമായത്. 

 അമേരിക്കയിൽ ജനിച്ചു വളർന്ന അഖില അവിടെ സ്ഥിരതാമസമാണ്. താന്‍ ജനിച്ചു വളര്‍ന്ന രാജ്യത്തെ സേവിക്കുന്നതില്‍ അഭിമാനമുണ്ടെന്നും അത് തന്റെ കര്‍ത്തവ്യമാണെന്നും അഖില പറഞ്ഞു. 

കഴിഞ്ഞ വർഷമാണ് അഖില അഭിനയരം​ഗത്തേക്ക് ചുവടുവയ്ക്കുന്നത്. തമിഴ് സംവിധായകനായ അരുളിന്റെ ഹൊറര്‍ ചിത്രമായ 'കാദംബരി' എന്ന സിനിമയിലൂടെയായിരുന്നു സിനിമ അരങ്ങേറ്റം. മോഡലിങ്ങിലും നിറഞ്ഞു നിൽക്കുന്നതിനിടെയാണ് താരം സൈന്യത്തിന്റെ ഭാ​ഗമാകുന്നത്. കൂടാതെ സം​ഗീത അധ്യാപിക കൂടിയാണ്. അമേരിക്കയിൽ 'നൈറ്റിംഗേൽ സ്‌കൂൾ ഓഫ് മ്യൂസിക്ക്' എന്ന ഓൺലൈൻ സംഗീത ക്ലാസും അകില നടത്തി വരുന്നുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ബിഗ് ടിക്കറ്റിൽ മലയാളികളുടെ വിളയാട്ടം; നാല് പേർക്ക് 25,000 ദിർഹം വീതം

നഗ്‌നയായ നിലയില്‍ തറയില്‍; ഹണിമൂണിന് പോയ യുവതി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍, അന്വേഷണം

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

SCROLL FOR NEXT