ജീവ ഫെയ്സ്ബുക്ക്
Entertainment

പ്രശ്നങ്ങളെല്ലാം മലയാളത്തിൽ, തമിഴിൽ അല്ല: മാധ്യമപ്രവർത്തകരോട് തട്ടിക്കയറി ജീവ

ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട ചോദ്യത്തിനോടാണ് നടന്‍ കയർത്തത്

സമകാലിക മലയാളം ഡെസ്ക്

ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട ചോദ്യത്തിനോട് കയർത്ത് തമിഴ് നടൻ ജീവ. പ്രശ്നങ്ങൾ മലയാളത്തിലാണെന്നും തമിഴിൽ ഒരു പ്രശ്നവുമില്ലെന്നുമാണ് താരം പ്രതികരിച്ചത്.

മലയാള സിനിമാ സെറ്റിൽ കാരവനിൽ ഒളികാമറ വച്ച് ദൃശ്യങ്ങൾ പകർത്തുന്നതായി നടി രാധിക ശരത് കുമാർ ആരോപണം ഉന്നയിച്ചിരുന്നു. മലയാളത്തിൽ മാത്രമല്ല തമിഴ് ഉൾപ്പടെയുള്ള ഭാഷകളിലും ഇത്തരത്തിൽ സ്ത്രീകൾക്കെതിരെ അക്രമം നടക്കുന്നതായും രാധിക പറഞ്ഞു. ഇത് സംബന്ധിച്ച ചോദ്യമാണ് ജീവയെ പ്രകോപിപ്പിച്ചത്.

തേനിയിലെ ഒരു സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു ജീവ. ഈ സമയത്ത് മാധ്യമപ്രവർത്തകർ ഹേമ കമ്മിറ്റി റിപ്പോർട്ടും രാധികാ ശരത്കുമാറിന്റെ വെളിപ്പെടുത്തലിനേക്കുറിച്ചും ചോദ്യങ്ങൾ ചോദിച്ചു. എന്നാൽ നല്ലൊരു പരിപാടിക്ക് വന്നാൽ ഇത്തരം ചോദ്യങ്ങൾ ഒഴിവാക്കണമെന്നായിരുന്നു ജീവയുടെ മറുപടി. വീണ്ടും ചോദ്യം ഉണ്ടായപ്പോഴാണ് തമിഴ് സിനിമയിൽ ഒരു പ്രശ്നവും ഇല്ലെന്നും പ്രശ്നങ്ങൾ മലയാള സിനിമയിൽ മാത്രമാണെന്നും ജീവ മറുപടി നൽകിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

'മീ ടൂ ആരോപണത്തിന്റെ രണ്ടാം പതിപ്പാണ് മലയാളത്തിൽ ഇപ്പോൾ നടക്കുന്നത്. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തെറ്റാണ്. സൗഹൃദ അന്തരീക്ഷമാണ് സിനിമാസെറ്റുകളിൽ വേണ്ടത്- ജിവ പറഞ്ഞു. വീണ്ടും മാധ്യമ പ്രവർത്തകർ പ്രതികരണം ചോദിച്ചതോടെ ജീവ പ്രകോപിതനാവുകയായിരുന്നു. മാധ്യമപ്രവർത്തകരുമായി തർക്കിക്കുകയും വാക്കേറ്റമുണ്ടാവുകയും ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഹമ്മദ് ഷിയാസിനെ എവിടെ നിര്‍ത്തും?, സതീശന്‍റെ വിശ്വസ്തന് സീറ്റായില്ല, എറണാകുളത്ത് നാലു മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് തലവേദന

സ്വര്‍ണ വിലയില്‍ ഇടിവ്, പവന് 240 രൂപ കുറഞ്ഞു

'തുളസി'യെപ്പോലെ ഒറ്റയ്ക്ക് ആണെന്ന് തോന്നിയിട്ടുണ്ടോ എപ്പോഴെങ്കിലും ?; സോഷ്യൽ മീഡിയയിൽ ചർച്ചയായി മ്യൂസിക് വിഡിയോ

മുഖം തിളങ്ങാൻ ഈ 3 ആയുർവേദ എണ്ണകൾ മതി

'മതി ഇവിടെ വച്ച് നിർത്തിക്കോ, നടിമാർ നിങ്ങളുടെ സ്വത്തല്ല'; എഐഎഡിഎംകെ നേതാവിനെതിരെ ഖുശ്ബു

SCROLL FOR NEXT