പ്രശാന്ത്/ചിത്രം: ഫേയ്സ്ബുക്ക് 
Entertainment

'മകൻ പ്രേമിച്ച് വിവാഹം കഴിച്ചിരുന്നെങ്കിൽ ഇത്രയും പ്രശ്നമുണ്ടാകില്ലായിരുന്നു'; പ്രശാന്തിന് 50ാം വയസിൽ രണ്ടാം വിവാഹം?

പ്രശാന്തിന്റെ അച്ഛനും നടനുമായ ത്യാ​ഗരാജാണ് ഇതുസംബന്ധിച്ച് സൂചനകൾ നൽകിയത്

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ;  ഒരുകാലത്ത് തമിഴ് സിനിമയിൽ നിറഞ്ഞു നിന്നിരുന്ന നടനാണ് പ്രശാന്ത്. നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളിലാണ് താരം വേഷമിട്ടത്. എന്നാൽ ഇപ്പോൾ താരത്തിന് പഴയ താരപദവി ഇല്ല. ഇപ്പോൾ വീണ്ടും സിനിമയിലേക്ക് ശക്തമായി തിരിച്ചുവരവിന് ഒരുങ്ങുകയാണ് പ്രശാന്ത്. സൂപ്പർഹിറ്റ് ചിത്രം അന്ധാധുന്നിന്റെ തമിഴ് റീമേക്കിലാണ് താരം വേഷമിടുന്നത്. ഇപ്പോൾ വാർത്തകളിൽ നിറയുന്നത് താരത്തിന്റെ രണ്ടാം വിവാഹത്തേക്കുറിച്ചുള്ള വാർത്തകളാണ്. 

50ാം വയസിൽ താരം രണ്ടാം വിവാഹത്തിന് ഒരുങ്ങുന്നതായാണ് വാർത്തകൾ. പ്രശാന്തിന്റെ അച്ഛനും നടനുമായ ത്യാ​ഗരാജാണ് ഇതുസംബന്ധിച്ച് സൂചനകൾ നൽകിയത്. പുതിയ ചിത്രത്തിന്‍റെ റിലീസിന് ശേഷം അവന്‍റെ ജീവിതവുമായി ബന്ധപ്പെട്ട നിര്‍ണ്ണായക തീരുമാനങ്ങള്‍ എടുക്കും എന്നാണ് അദ്ദേഹം പറഞ്ഞത്. മകൻ പ്രേമിച്ച് ആദ്യ വിവാഹം കഴിച്ചിരുന്നെങ്കില്‍ ഇത്രയും പ്രശ്നം ഉണ്ടാകുമായിരുന്നില്ലെന്നും ത്യാഗരാജന്‍ ഇപ്പോള്‍ പറയുന്നത്.

2005ലാണ് പ്രശാന്തിന് വിവാഹം കഴിച്ചിരുന്നത്. വീട്ടുകാര്‍ കണ്ടുപിടിച്ച ​ഗൃഹലക്ഷ്മി എന്ന യുവതിയെയാണ് പ്രശാന്ത് വിവാഹം കഴിച്ചത്. മൂന്ന് വർഷങ്ങൾക്കുള്ളിൽ ഇരുവരും വേർപിരിഞ്ഞു. ​ഗൃഹലക്ഷ്മി പ്രശാന്തിനെതിരെ സ്ത്രീധന പീഡന കേസും നല്‍കി. അന്നുണ്ടായ വിവാദങ്ങള്‍ പ്രശാന്തിനെ തകർത്തിരുന്നു. 

പ്രശാന്തിന്റെ പുതിയ സിനിമ. നടി സിമ്രാനുമാണ് അന്ധാധുന്നിന്റെ തമിഴ് റീമേക്കിവ്‍  പ്രധാന വേഷത്തിലെത്തുന്നു. സിനിമയുടെ തമിഴ് റീമേക്ക് അവകാശം സ്വന്തമാക്കിയത് പ്രശാന്തിന്റെ പിതാവ് ത്യാ​ഗരാജനാണ്. ത്യാഗരാജന്‍ തന്നെയാണ് നിര്‍മ്മാണവും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ധ്രുവീകരണത്തിന് ശ്രമിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം പരാതി നല്‍കും

സോഷ്യൽ മീഡിയ വൈറൽ താരം, ബ്ലാക്ക് ഡയമണ്ട് ആപ്പിളിന്റെ ആരോ​ഗ്യ ​ഗുണങ്ങൾ

പഴം പഴുത്തുപോവുന്നത് തടയാൻ ഇതാ ചില പൊടിക്കൈകൾ

'പേര് വെളിപ്പെടുത്തുന്ന മാര്‍ട്ടിന്റെ വിഡിയോ നീക്കം ചെയ്യണം'; പരാതിയുമായി നടി

'ആ ഭാഗ്യം ലഭിച്ചവളാണ് ഞാൻ, നീ എനിക്കെല്ലാം ആണ്'; ഭർത്താവിനെക്കുറിച്ച് വൈകാരികമായ കുറിപ്പുമായി ജെനീലിയ

SCROLL FOR NEXT