വീഡിയോ ദൃശ്യം 
Entertainment

'ഞങ്ങളെ കാരവനിൽ കയറ്റുമോ?'; കുട്ടിക്കൂട്ടത്തിന്റെ ചോദ്യം, വിളിച്ചു കയറ്റി നടൻ സൂരി: വിഡിയോ

തന്നെ ‌കാണാൻ സെറ്റിൽ എത്തിയ കുട്ടിക്കൂട്ടത്തെ തന്റെ കാരവനിൽ കയറ്റുന്ന സൂരിയെയാണ് വിഡിയോയിൽ കാണുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

കോമഡി റോളുകളിലൂടെ ശ്രദ്ധേയനായ നടനാണ് സൂരി. എന്നാൽ ഇപ്പോൾ കോമഡി കഥാപാത്രങ്ങളിൽ മാത്രമല്ല താരം ഒതുങ്ങി നിൽക്കുന്നത്. ശക്തമായ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ് താരം. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് സൂരി പങ്കുവച്ച ഒരു വിഡിയോ ആണ്. തന്നെ ‌കാണാൻ സെറ്റിൽ എത്തിയ കുട്ടിക്കൂട്ടത്തെ തന്റെ കാരവനിൽ കയറ്റുന്ന സൂരിയെയാണ് വിഡിയോയിൽ കാണുന്നത്. 

സെറ്റിലെ രസകരമായ നിമിഷങ്ങൾ എന്ന അടിക്കുറിപ്പിലാണ് താരം വിഡിയോ പങ്കുവച്ചത്. പുതിയ സിനിമയുടെ ചിത്രീകരണത്തിനായി ഒരു ​ഗ്രാമത്തിൽ എത്തിയതായിരുന്നു താരം. ആ സമയത്താണ് ഒരു കൂട്ടം കുട്ടികൾ താരത്തെ കാണാൻ കാരവന് സമീപം എത്തിയത്. കുട്ടികളോട് വിശേഷങ്ങളെല്ലാം താരം ചോദിച്ചു. അപ്പോഴാണ് കാരവനിൽ കയറാനുള്ള ആ​ഗ്രഹം കുട്ടികൾ താരത്തോട് പറഞ്ഞത്. ഒരു നിമിഷം പോലും ചിന്തിക്കാതെ താരം എല്ലാവരേയും വണ്ടിയിൽ കയറ്റുകയായിരുന്നു. 

സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് വിഡിയോ. നിരവധി പേരാണ് താരത്തെ പ്രശംസിച്ചുകൊണ്ട് രം​ഗത്തെത്തുന്നത്. വെട്രിമാരൻ സംവിധാനം ചെയ്ത വിടുതലൈയിലൂടെ സൂരി നായകനായി അരങ്ങേറ്റം നടത്തിയിരുന്നു. ചിത്രത്തിലെ അദ്ദേഹത്തിന്റെ പ്രകടനം പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ നേടിയിരുന്നു. വിജയ് സേതുപതി, ഭവാനി ശ്രീ, ഗൗതം മേനോൻ തുടങ്ങിയവരായിരുന്നു മറ്റു പ്രധാന വേഷങ്ങളിലെത്തിയത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന