മണി നാഗരാജ് 
Entertainment

ഹൃദയാഘാതം; തമിഴ് സംവിധായകന്‍ മണി നാഗരാജ് അന്തരിച്ചു

'സക്കറിയയുടെ ഗര്‍ഭിണികള്‍' എന്ന മലയാള ചിത്രത്തിന്റെ തമിഴ് റീമേക്കാണ് 'വാസുവിന്‍ ഗര്‍ഭിണികള്‍'.

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തമിഴ് സംവിധായകന്‍ മണി നാഗരാജ് ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. 49 വയസായിരുന്നു. പുതുതായി സംവിധാനം ചെയ്ത 'വാസുവിന്‍ ഗര്‍ഭിണികള്‍' എന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുന്നതിനിടെയാണ് അന്ത്യം. 'സക്കറിയയുടെ ഗര്‍ഭിണികള്‍' എന്ന മലയാള ചിത്രത്തിന്റെ തമിഴ് റീമേക്കാണ് 'വാസുവിന്‍ ഗര്‍ഭിണികള്‍'.

ഗൗതം വാസുദേവ് മേനോന്റെ സംവിധാന സഹായിയായിയായിരുന്ന മണി നാഗരാജ്, 2016ല്‍ ജി.വി.പ്രകാശ് നായകനായ 'പെന്‍സില്‍' എന്ന ചിത്രത്തിലൂടെയാണ് സംവിധായകനായി അരങ്ങേറ്റം കുറിച്ചത്.

'വാസുവിന്‍ ഗര്‍ഭിണികള്‍' ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയായിരുന്നു. നിരവധി തമിഴ് ചലച്ചിത്ര പ്രവര്‍ത്തകര്‍ അനുശോചനം അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നന്ദിഗ്രാമിൽ ചന്ദ്രനാഥ് രഥിന്റെ മാതാവ് സ്ഥാനാർത്ഥി; സഹതാപതരംഗം ലക്ഷ്യമിട്ട് ബിജെപി

ലക്ഷങ്ങള്‍ ലാഭിക്കാം, ഭവന വായ്പയുടെ പലിശഭാരം കുറയ്ക്കാം; ഇതാ ഒരു ഉപായം

ദേശീയപാതയിൽ നിർത്തിയിട്ടിരുന്ന തടി ലോറിക്ക് പിന്നിൽ ടാങ്കർ ലോറി ഇടിച്ചുകയറി: കാബിൻ തകർന്നു; ഡ്രൈവർക്ക് പരിക്ക്

ഹൈബ്രിഡ് പപ്പായ ചട്ടിയില്‍ കൃഷി ചെയ്യാം; വിത്ത് മുതല്‍ വിളവെടുപ്പ് വരെ

ഒരേ രാവില്‍ മികച്ച നടനുള്ള രണ്ട് എമ്മി പുരസ്‌കാരങ്ങള്‍; ചരിത്രം കുറിച്ച് മാത്യു റിസ്