തെന്നിന്ത്യൻ സിനിമാപ്രേമികളെ ഒന്നടങ്കം പ്രണയത്തിൽ മൂടിയ ചിത്രമാണ് 96. വിജയ് സേതുപതിയും തൃഷയും പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നതായാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. തമിഴ് പിആർഓ ആയ ക്രിസ്റ്റഫർ കനകരാജ് ആണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്.
തിരക്കഥയ്ക്ക് സേതുപതി യെസ് മൂളി
ആദ്യ സിനിമ സംവിധാനം ചെയ്ത സി. പ്രേം കുമാർ തന്നെയാണ് രണ്ടാം ഭാഗവും ഒരുക്കുക. തിരക്കഥയ്ക്ക് വിജയ് സേതുപതി സമ്മതം മൂളിയെന്നും റിപ്പോർട്ടിൽ പറയുന്നത്. പ്രണയവും പ്രണയ നഷ്ടവും പറഞ്ഞ ചിത്രം തമിഴ്നാട്ടിലെ പോലെ കേരളത്തിലും തരംഗം സൃഷ്ടിച്ചിരുന്നു. സ്കൂൾ കാലഘട്ടത്തെ കമിതാക്കൾ 22 വർഷങ്ങൾക്കു ശേഷം സ്കൂൾ റീ യൂണിയനിൽ കണ്ടുമുട്ടും അവരൊന്നിച്ചുള്ള നിമിഷങ്ങളുമാണ് 96ൽ പറഞ്ഞത്.
റാമിന്റേയും ജാനുവിന്റേയും പ്രണയം
രാമചന്ദ്രൻ എന്ന റാമായാണ് വിജയ് സേതുപതി എത്തിയത്. പ്രണയനഷ്ടവും പേറി ഏകനായി ജീവിക്കുന്ന ട്രാഫൽ ഫോട്ടോഗ്രാഫറായുള്ള സേതുപതിയുടെ പ്രകടനം മികച്ച കയ്യടി നേടിയിരുന്നു. അതുപോലെ ജാനുവെന്ന തൃഷയുടെ കഥാപാത്രവും പ്രേക്ഷക ഹൃദയം കവർന്നു. ഇരുവരുടെയും കെമിസ്ട്രിയ്ക്കൊപ്പം തന്നെ ഗോവിന്ദ് വസന്തയുടെ മനോഹരമായ ഗാനങ്ങളും ചിത്രത്തിന് കരുത്തായി. ചിത്രം സൂപ്പർഹിറ്റായതാടെ മറ്റു ഭാഷകളിലേക്ക് റീമേക്ക് ചെയ്തിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates