dear students വിഡിയോ സ്ക്രീന്‍ഷോട്ട്
Entertainment

ആറ് വര്‍ഷത്തിന് ശേഷം നയന്‍താരയും നിവിന്‍ പോളിയും, കൂട്ടിന് ഒരു സംഘം പിള്ളേരും; 'ഡിയര്‍ സ്റ്റുഡന്‍റ്സ്' ടീസര്‍

ലവ് ആക്ഷന്‍ ഡ്രാമയ്ക്ക് ശേഷം നയന്‍താരയും നിവിന്‍ പോളിയും

സമകാലിക മലയാളം ഡെസ്ക്

നയന്‍താരയും നിവിന്‍ പോളിയും വീണ്ടുമൊരുമിക്കുന്ന പുതിയ ചിത്രം ഡിയര്‍ സ്റ്റുഡന്റ്‌സിന്റെ ടീസര്‍ പുറത്ത്. ഫണ്‍ മൂഡിലുള്ളൊരു ചിത്രമായിരിക്കും ഡിയര്‍ സ്റ്റുഡന്റ്‌സ് എന്നുറപ്പിക്കുന്നതാണ് ട്രെയ്‌ലര്‍. നയന്‍താരയ്ക്കും നിവിന്‍ പോളിയ്ക്കുമൊപ്പം ബാലതാരങ്ങളും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണിത്. ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് നയന്‍താരയും നിവിന്‍ പോളിയും ഒരുമിക്കുന്നത്.

ചിത്രത്തില്‍ പൊലീസ് ഉദ്യോഗസ്ഥയായിട്ടാണ് നയന്‍താര അഭിനയിക്കുന്നത്. നിവിന്‍ പോളി തന്റെ ഏരിയായ കോമഡിയിലേക്ക് തിരികെ വരുന്ന ചിത്രത്തിന്റെ സംവിധാനം ജോര്‍ജ് ഫിലിപ്പ് റോയ്, സന്ദീപ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍വഹിക്കുന്നത്. ഇരുവരും തന്നെയാണ് രചനയും.

നിവിന്‍ പോളിയും മാവെറിക് മൂവീസും ചേര്‍ന്നാണ് സിനിയുടെ നിര്‍മാണം. ജസ്റ്റിന്‍ വര്‍ഗീസും സിബി മാത്യു അലക്‌സും ചേര്‍ന്നാണ് സംഗീതമൊരുക്കിയിരിക്കുന്നത്. ആനന്ദ് സി ചന്ദ്രനും ഷിനോസും ചേര്‍ന്നാണ് ഛായാഗ്രഹണം. ലാല്‍ കൃഷ്ണയാണ് എഡിറ്റര്‍. ലവ് ആക്ഷന്‍ ഡ്രാമയ്ക്ക് ശേഷം നയന്‍താരയും നിവിന്‍ പോളിയും ഒരുമിക്കുന്നത് കാണാനായി കാത്തിരിക്കുകയാണ് ആരാധകര്‍.

Teaser of Dear Students starring Nivin Pauly and Nayanthara is out.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

നീലലോഹിതദാസന്‍ നാടാരെ കുറ്റവിമുക്തമാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി പരാതിക്കാരി സുപ്രീം കോടതിയില്‍

യാത്രക്കാരുടെ ലഗേജിന് ട്രയിനിലും പരിധിയുണ്ട്, അധികമായാല്‍ പണം നല്‍കണം

പുതുവര്‍ഷ സമ്മാനം; രാജ്യത്തുടനീളം ജനുവരി ഒന്നുമുതല്‍ സിഎന്‍ജി, പിഎന്‍ജി വില കുറയും

ടോസ് ഇടാന്‍ പോലും ആയില്ല; മൂടല്‍ മഞ്ഞ് കാരണം നാലാം ടി20 ഉപേക്ഷിച്ചു

SCROLL FOR NEXT