Tejalakshmi about Parents വിഡിയോ സ്ക്രീന്‍ഷോട്ട്
Entertainment

അച്ഛന്‍ അന്ന് കരയാന്‍ കാരണം; അച്ഛനും അമ്മയും ഒരുപോലെ പറഞ്ഞ കാര്യം; മനസ് തുറന്ന് തേജാലക്ഷ്മി

ഞങ്ങള്‍ രണ്ട് പേരും മാത്രമുള്ള കുറേ കാര്യങ്ങളുണ്ട്

അബിന്‍ പൊന്നപ്പന്‍

അച്ഛന്റേയും അമ്മയുടേയും പാതയിലൂടെ സിനിമയിലേക്ക് കടന്നു വരികയാണ് തേജാലക്ഷ്മിയെന്ന കുഞ്ഞാറ്റ. ഉര്‍വശിയുടേയും മനോജ് കെ ജയന്റേയും മകള്‍ എന്ന വലിയൊരു ഉത്തരവാദിത്തവുമായാണ് തേജാലക്ഷ്മിയുടെ സിനിമാ എന്‍ട്രി. തേജാലക്ഷ്മിയുടെ സിനിമയുടെ പ്രഖ്യാപനത്തിന്റെ പത്രസമ്മേളനത്തില്‍ മനോജ് കെ ജയന്‍ വികാരഭരിതനാവുകയും കണ്ണീരണിയുകയും ചെയ്തിരുന്നു. ഇതേക്കുറിച്ച് സംസാരിക്കുകയാണ് തേജാലക്ഷ്മി.

വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അച്ഛന്‍ കരഞ്ഞതിനെക്കുറിച്ച് തേജാലക്ഷ്മി മനസ് തുറന്നത്. തന്റെ കുട്ടിക്കാലത്തെ കാര്യങ്ങള്‍ ഓര്‍ത്താണ് അച്ഛന്‍ അന്ന് വിതുമ്പിയതെന്നാണ് കുഞ്ഞാറ്റ പറയുന്നത്.

''ഞാന്‍ കാര്യങ്ങളെ ലൈറ്റായി കാണുന്ന ആളാണ്. ചെറുപ്പം മുതലേ മിക്ക കാര്യങ്ങളും അങ്ങനെ ഫേസ് ചെയ്യാനാണ് ശീലിച്ചിട്ടുള്ളത്. എന്താണെങ്കിലും കുറച്ച് ചില്‍ ആയിട്ട്, കുറേയൊന്നും ആലോചിക്കാതെ എടുക്കാനാണ് പൊതുവെ എനിക്കിഷ്ടം. ഒരു കാര്യവും കൂടുതല്‍ സീരിയസ് ആയി എടുത്ത് വേറെ രീതിയില്‍ ചിന്തിച്ചു പോകാറില്ല. അച്ഛന്‍ അന്ന് എന്റെ കുഞ്ഞുന്നാളിലെ കുറേ കാര്യങ്ങളൊക്കെ ആലോചിച്ചാണ് ഇമോഷണല്‍ ആയത്. ഞങ്ങള്‍ രണ്ട് പേരും മാത്രമുള്ള കുറേ കാര്യങ്ങളുണ്ട്. വളരെ പേഴ്‌സണല്‍ ആയ കാര്യങ്ങള്‍. അതൊക്കെ ആലോചിച്ചിട്ടാണ്. താരതമ്യേനെ ഞാന്‍ കുറച്ച് മനക്കട്ടിയുള്ളയാളാണ്. കട്ടി കാണിക്കുന്ന ആളാണ്. മനസില്‍ പാവമാണെങ്കിലും, ബോള്‍ഡ് ആകാന്‍ ശ്രമിക്കുന്ന ആളാണ്'' താരപുത്രി പറയുന്നു.

പക്ഷെ ഞാന്‍ വളരെ ഇമോഷണല്‍ ആകുന്ന സാഹചര്യങ്ങളുണ്ട്. എന്നാല്‍ ഞാന്‍ ഇമോഷണല്‍ ആകുന്നത് മറ്റുള്ളവരെ കാണിക്കാന്‍ ഇഷ്ടമല്ല. എന്റെ സ്വകാര്യതയില്‍ എന്റെ ഇമോഷന്‍സുമായി ഇരിക്കുന്നതാണ് ഇഷ്ടമെന്നും തേജാലക്ഷ്മി പറയുന്നു. സിനിമയിലേക്ക് വരുമ്പോള്‍ അച്ഛനും അമ്മയും തനിക്ക് നല്‍കിയ ഉപദേശത്തെക്കുറിച്ചും തേജാലക്ഷ്മി മനസ് തുറക്കുന്നുണ്ട്. അച്ചടക്കമുണ്ടായിരിക്കണം എന്നാണ് ഉര്‍വശിയും മനോജ് കെ ജയനും മകള്‍ക്ക് നല്‍കിയ ഉപദേശം.

''അമ്മയും അച്ഛനും ഒരേപോലെ പറഞ്ഞ കാര്യം അച്ചടക്കമാണ്. അതില്ലാതെ ഇന്‍ഡസ്ട്രിയില്‍ പിടിച്ചു നില്‍ക്കാന്‍ പറ്റില്ലെന്ന് അടിവരയിട്ട് പറഞ്ഞിട്ടുണ്ട്. അവര്‍ പറയുകയാണ്, ഇത്ര സമയത്ത് എത്തണം എന്ന്. അതിന് മുന്നേയെത്തണം. ഇത്ര സമയം ഷൂട്ട് പോകേണ്ടി വരുമെന്ന് പറഞ്ഞാല്‍ പറ്റില്ലെന്ന് പറയാന്‍ പാടില്ല. എല്ലാ രീതിയിലും അഡ്ജസ്റ്റ് ചെയ്യണം''.

''ഓരോ സീനുകളും എങ്ങനെ കാണണം, കോണ്‍ഷ്യസ് ആകരുതെന്ന് എന്നൊക്കെ അമ്മ പറഞ്ഞിട്ടുണ്ട്. നന്നായി പെരുമാറണം ടീമിലുള്ള എല്ലാവരേയും തുല്യമായി കാണണം എന്നൊക്കെ അമ്മ പറഞ്ഞു തന്നിട്ടുണ്ട്. കുഞ്ഞിലെ സ്‌കൂളില്‍ പോകുമ്പോള്‍ പറഞ്ഞു തന്നിരുന്നത് പോലെ. പിന്നെ അമ്മ എപ്പോഴും പറയുമായിരുന്നു, ഇതാണ് നമ്മുടെ വീട്. നമ്മുടെ വീട്ടിലുള്ളവരെല്ലാം സിനിമയിലുള്ളതാണ്. നമുക്ക് അറിയാവുന്നവരാണ് എല്ലാം എന്നായിരുന്നു'' എന്നും തേജാലക്ഷ്മി പറയുന്നു.

Tejalakshmi about Manoj K Jayan getting emotional at her movie press meet. Shares the advice Urvashi and Manoj gave before making her cinema entry.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എല്ലാം പോറ്റിയെ ഏല്‍പ്പിക്കാനെങ്കില്‍ പിന്നെ ദേവസ്വം ബോര്‍ഡ് എന്തിന്?; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു | Bhagyathara BT 37 lottery result

സര്‍പ്രൈസ്! ആദ്യമായി ആയുഷ് ബദോനി ഇന്ത്യന്‍ ടീമില്‍

താഴ്ചയില്‍ നിന്ന് കുതിച്ചുപൊങ്ങി ഓഹരി വിപണി, സെന്‍സെക്‌സില്‍ ആയിരം പോയിന്റ് നേട്ടം; മുന്നേറ്റത്തിനുള്ള രണ്ടു കാരണങ്ങള്‍

മോനിപ്പള്ളിയില്‍ കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് അപകടം; എട്ടുവയസുകാരന്‍ ഉള്‍പ്പെടെ 3 പേര്‍ മരിച്ചു

SCROLL FOR NEXT