പവിത്ര ലോകേഷിന്റേയും നരേഷിന്റേയും വിവാഹ വിഡിയോയിൽ നിന്ന് 
Entertainment

പവിത്ര ലോകേഷും നരേഷും വിവാഹിതരായി; വിഡിയോ

ചുവന്ന സാരിയിൽ അതീവ  സുന്ദരിയായാണ് പവിത്രയെ കാണുന്നത്

സമകാലിക മലയാളം ഡെസ്ക്

തെലുങ്കു താരങ്ങളായ നരേഷും പവിത്ര ലോകേഷും വിവാഹിതരായി. അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത ചടങ്ങിൽ വച്ചായിരുന്നു വിവാഹം. സോഷ്യൽ മീഡിയയിൽ പങ്കുവച്ച വിവാഹ വിഡിയോയിലൂടെ നരേഷ് തന്നെയാണ് സന്തോഷ വാർത്ത പുറത്തുവിട്ടത്.  തങ്ങളുടെ പുതിയ ജീവിതയാത്രയ്ക്ക് എല്ലാവരുടെയും അനുഗ്രഹം വേണമെന്ന കുറിപ്പോടെയാണ് വിഡിയോ പോസ്റ്റ് ചെയ്തത്. 

ചുവന്ന സാരിയിൽ അതീവ  സുന്ദരിയായാണ് പവിത്രയെ കാണുന്നത്. പരമ്പരാ​ഗത രീതിയിലായിരുന്നു വിവാഹം. 63കാരനായ നരേഷിന്റെ നാലാം വിവാഹമാണിത്. 42കാരിയായ പവിത്രയുടെ മൂന്നാമത്തെ വിവാഹവും. പവിത്രയും നരേഷും ദീർഘനാളായി പ്രണയത്തിലാണ്. ഇരുവരുടെയും ബന്ധം വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. കൂടാതെ ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസവും വാർത്തയായി. ഇരുവരും തമ്മിൽ 19 വയസിന്റെ വ്യത്യാസമാണ് ഉള്ളത്. 

എന്നാൽ മൂന്നാമത്തെ ഭാര്യ രമ്യ രഘുപതിയിൽ നിന്ന് നരേഷിന് ഇതുവരെ വിവാഹ മോചനം ലഭിച്ചിട്ടില്ല. ആദ്യ വിവാഹം പരാജയപ്പെട്ടതോടെയാണ് താരം രേഖ സുപ്രിയയെ വിവാഹം കഴിക്കുന്നത്. ഇരുവർക്കും രണ്ട് മക്കളുണ്ട്. രണ്ടാം വിവാഹവും പരാജയപ്പെട്ടതോടെയാണ് രമ്യ രഘുപതിയെ ജീവിതസഖിയാക്കുന്നത്. എന്നാൽ ഈ ബന്ധവും അധികനാൾ നീണ്ടുനിന്നില്ല. പവിത്രയുടെ ആദ്യ ഭർത്താവ് ഒരു സോഫ്റ്റ്‌വയർ എൻജിനീയറായിരുന്നു. അയാളുമായി വിവാഹമോചിതനായ ശേഷം നടൻ സുചേന്ദ്ര പ്രസാദുമായി ലിവിങ് ഇൻ റിലേഷൻഷിപ്പിലായിരുന്നു. 2018ൽ ഇവർ പിരിഞ്ഞു. പിന്നീടാണ് നരേഷുമായി അടുക്കുന്നത്. 2021 മുതൽ ഇരുവരും ലിവിങ് റിലേഷനിലാണ്. 

കന്നഡ, തെലുങ്ക് സിനിമയിൽ ശ്രദ്ധേയയാണ് പവിത്ര. മഹേഷ് ബാബു നായകനായി എത്തിയ സർക്കാര് വാരി പേട്ട എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. നടനും രാഷ്ട്രീയനേതാവുമായ നരേഷ് മഹേഷ് ബാബുവിന്റെ അർധസഹോദരനാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

ജോലി, സാമ്പത്തികം, പ്രണയം; ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ എന്നറിയാം

അമിത വേ​ഗതയിലെത്തിയ ടെംപോ ട്രാവലർ ട്രക്കിലേക്ക് ഇടിച്ചു കയറി; രാജസ്ഥാനിൽ 18 പേർ മരിച്ചു

ഓടുന്ന ട്രെയിനില്‍ നിന്ന് യാത്രക്കാരിയെ തള്ളിയിട്ടു; ആക്രമണം മദ്യലഹരിയില്‍, യുവതിയുടെ നില ഗുരുതരം

തുടരെ 2 വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യയുടെ തിരിച്ചു വരവ്; ഭീഷണി ഉയര്‍ത്തി ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍

SCROLL FOR NEXT