ചിത്രം: ഫേസ്ബുക്ക് 
Entertainment

'കോശി'യെ കാണാൻ 'ഡാനിയൽ ശേഖർ' ബ്രോ ഡാഡി ലൊക്കേഷനിൽ; ത്രോബാക്ക് ചിത്രവുമായി പൃഥ്വിരാജ്

തെലുങ്ക് ചിത്രമായ ഭീംല നായിക്കിൽ പവൻ കല്യാണും റാണ ദ​​ഗ്​ഗുബാട്ടിയുമാണ് പ്രധാന കഥാപാത്രമായി എത്തുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

പൃഥ്വിരാജിനേയും ബിജു മേനോനേയും പ്രധാന കഥാപാത്രങ്ങളാക്കി സച്ചി സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രമാണ് അയ്യപ്പനും കോശിയും. ചിത്രത്തിന്റെ തമിഴ് തെലുങ്ക് ഹിന്ദി റീമേക്കുകൾ അണിയറയിൽ ഒരുങ്ങുകയാണ്. തെലുങ്ക് ചിത്രമായ ഭീംല നായിക്കിൽ പവൻ കല്യാണും റാണ ദ​​ഗ്​ഗുബാട്ടിയുമാണ് പ്രധാന കഥാപാത്രമായി എത്തുന്നത്. പൃഥ്വിരാജ് അഭിനയിച്ച കോശിയായാണ് റാണ എത്തുന്നത്. തെലുങ്കിൽ ഡാനിയൽ ശേഖർ എന്നാണ് ഈ കഥാപാത്രത്തിന്റെ പേര്. 

കൂടിക്കാഴ്ച ബ്രോ ഡാഡി ലൊക്കേഷനിൽ

ഇപ്പോൾ രണ്ട് ഭാഷകളിൽ ഒരു കഥാപാത്രത്തെ അവതരിപ്പിച്ച രണ്ടു നടന്മാരുടെ കൂടിക്കാഴ്ചയാണ് ആരാധകർക്കിടയിൽ ശ്രദ്ധ നേടുന്നത്. ഹൈദരാബിദിൽ നടന്ന ബ്രോ ഡാഡി ഷൂട്ടിങ്ങിനിടെയാണ് റാണ ദ​ഗ്​ഗുബാട്ടിയും പൃഥ്വിരാജും കണ്ടുമുട്ടിയത്. ബ്രോ ഡാഡി ലൊക്കേഷനിലേക്ക് റാണ വരികയായിരുന്നു പൃഥ്വിരാജാണ് ത്രോബാക്ക് ചിത്രം ആരാധകർക്കായി പങ്കുവച്ചത്. ബ്രോ ഡാഡിയുടെ സെറ്റിൽ വെച്ച് ഡാനിയൽ ശേഖർ കോശി കുര്യനെ കാണാനെത്തിയപ്പോൾ എന്നാണ് ചിത്രത്തിനൊപ്പം കുറിച്ചത്. 

തെലുങ്കിൽ ഭീംല നായിക്

തെലുങ്ക് ചിത്രം ഭീംല നായിക്ക് മലയാളത്തിൽ നിന്ന് ഏറെ വ്യത്യാസ്തമാണ്. പവൻ കല്യാണാണ് ഭീംല നായിക് എന്ന ടൈറ്റിൽ റോളിലെത്തുന്നത്. നിത്യാ മേനോനും സംയുക്താ മേനോനുമാണ് നായികമാർ. ചിത്രത്തിന്റെ ടീസറും പോസ്റ്ററുകളുമെല്ലാം വൈറലായിരുന്നു. ലൂസിഫറിന് ശേഷം മോഹൻലാൽ- പൃഥ്വിരാജ് കൂട്ടുകെട്ടിൽ ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ബ്രോ ഡാഡി. ഉണ്ണി മുകുന്ദൻ, മീന, കല്യാണി പ്രിയദർശൻ, സൗബിൻ ഷാഹിർ, മല്ലിക സുകുമാരൻ തുടങ്ങിയവരാണ് പ്രധാനവേഷങ്ങളിൽ. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമാണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya KR 763 lottery result

വീട്ടിലുണ്ടാക്കുന്ന ഭക്ഷണം എപ്പോഴും ആരോ​ഗ്യകരമാണോ? അടുക്കളയിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കുക

'മോഹന്‍ലാലിന്റെ മകനായി രഞ്ജി പണിക്കര്‍?', കഷ്ടം തന്നെയെന്ന് പോസ്റ്റ്; മറുപടി നല്‍കി ആരാധകര്‍

ആന്ധ്രയില്‍ പുതിയ എയര്‍പോര്‍ട്ട്; 5,000 കോടി ചെലവിട്ട ഭോഗപുരം വിമാനത്താവളം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു