ചിത്രം; ഫേയ്സ്ബുക്ക് 
Entertainment

'സിനിമ മോശമായതിന് പഴിക്കും, കാര്യമറിയാതെ ശകാരിക്കും, രാമസിംഹൻ നിസ്സഹായനാണ്'; ടിജി മോഹന്‍ദാസ്

'ചിത്രത്തിൽ മാപ്പിള ല​ഹള മാത്രം ഉണ്ടാവില്ല. പൊതുജനങ്ങളുടെ പണം പിരിച്ചാണ് രാമസിംഹന്‍ സിനിമ നിര്‍മ്മിച്ചത്.'

സമകാലിക മലയാളം ഡെസ്ക്

മലബാര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ രാമസിംഹന്‍ (അലി അക്ബര്‍) സംവിധാനം ചെയ്ത ചിത്രമാണ് 'പുഴ മുതല്‍ പുഴ വരെ'. ചിത്രീകരണം പൂർത്തിയാക്കിയ ചിത്രം ഇപ്പോൾ സെൻസർ ബോർഡിനു മുന്നിലാണ്. എന്നാൽ ചിത്രത്തിലെ നിർണായക സീനുകൾ കട്ട് ചെയ്യേണ്ടിവരുമെന്ന് പറയുകയാണ് ആര്‍എസ്എസ് സൈദ്ധാന്തികന്‍ ടി ജി മോഹന്‍ദാസ്. കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് ചില വെട്ടിനിരത്തലുകള്‍ നിര്‍ദ്ദേശിച്ചുവെന്നും രാമസിംഹന്‍ വേദനയോടെ അത് അംഗീകരിച്ചുവെന്നുമാണ് അദ്ദേഹം കുറിക്കുന്നത്. ചിത്രത്തിൽ മാപ്പിള ല​ഹള മാത്രം ഉണ്ടാവില്ല. പൊതുജനങ്ങളുടെ പണം പിരിച്ചാണ് രാമസിംഹന്‍ സിനിമ നിര്‍മ്മിച്ചത്. അവര്‍ സിനിമ മോശമായതിന് രാമസിംഹനെ പഴിക്കും. മുംബൈയിലെ തെരുവില്‍ നിസ്സഹായനായി നിൽക്കുകയാണ് രാമസിംഹനെന്നും അദ്ദേഹം വ്യക്തമാക്കി. 

ടിജി മോഹൻദാസിന്റെ കുറിപ്പ് വായിക്കാം

മാപ്പിള ലഹള ആധാരമാക്കി രാമസിംഹന്‍ (അലി അക്ബര്‍) സംവിധാനം ചെയ്ത പുഴ മുതല്‍ പുഴ വരെ എന്ന സിനിമയില്‍ കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് ചില വെട്ടിനിരത്തലുകള്‍ നിര്‍ദ്ദേശിച്ചു. രാമസിംഹന്‍ വേദനയോടെ അത് അംഗീകരിച്ചു. ചിത്രം റീജിയണല്‍ സെന്‍സര്‍ ബോര്‍ഡ് കണ്ടു. വീണ്ടും മാറ്റങ്ങള്‍ വേണമത്രേ!

നാളെ മുംബൈയില്‍ വീണ്ടും ഒരു കമ്മിറ്റി ചിത്രം കാണും. രാമസിംഹന് വീണ്ടും ഒരു ലക്ഷം രൂപ ചെലവ്! ഒടുവില്‍ സിനിമയില്‍ മാപ്പിള ലഹള മാത്രം ഉണ്ടാവില്ല. പുഴയുണ്ടാവും - വറ്റിയ പുഴ! ഒഎന്‍വി എഴുതിയത് പോലെ:
വറ്റിയ പുഴ, ചുറ്റും
വരണ്ട കേദാരങ്ങള്‍
തപ്തമാം മോഹങ്ങളെ
ചൂഴുന്ന നിശ്വാസങ്ങള്‍!
ഓര്‍മ്മയുണ്ടോ കശ്മീര്‍ ഫയല്‍സിലെ കുപ്രസിദ്ധ വാക്കുകള്‍?:
ഗവണ്‍മെന്റ് ഉന്‍കീ ഹോഗീ
ലേകിന്‍ സിസ്റ്റം ഹമാരാ ഹൈനാ??
പൊതുജനങ്ങളുടെ പണം പിരിച്ചാണ് രാമസിംഹന്‍ സിനിമ നിര്‍മ്മിച്ചത്.. അവര്‍ സിനിമ മോശമായതിന് രാമസിംഹനെ പഴിക്കും! കാര്യമറിയാതെ ശകാരിക്കും. ചിലര്‍ പണം തിരിച്ചു വേണം എന്ന് ആവശ്യപ്പെടും!
നിര്‍ണായക സീനുകള്‍ കട്ട് ചെയ്തു മാറ്റിയാല്‍ സിനിമയ്ക്ക് ജീവനുണ്ടാവില്ല..
സെന്‍സര്‍ ബോര്‍ഡിനെ അനുസരിക്കാതെ സിനിമ ഇറക്കാനുമാവില്ല!
DAMNED IF YOU DO
DAMNED IF YOU DON'T -
നിസ്സഹായനായി രാമസിംഹന്‍ നില്‍ക്കുന്നു - മുംബൈയിലെ തെരുവില്‍.. കത്തുന്ന വെയിലില്‍!
കുറ്റിത്താടി വളര്‍ന്നുള്ളോന്‍
കാറ്റത്ത് മുടി പാറുവോന്‍
മെയ്യില്‍ പൊടിയണിഞ്ഞുള്ളോന്‍
കണ്ണില്‍ വെട്ടം ചുരത്തുവോന്‍!

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'മതി ഇവിടെ വച്ച് നിർത്തിക്കോ, നടിമാർ നിങ്ങളുടെ സ്വത്തല്ല'; എഐഎഡിഎംകെ നേതാവിനെതിരെ ഖുശ്ബു

യുഎഇയിലും ഖത്തറിലും ഈദ് ഗാഹുകൾ ഒഴിവാക്കി, പെരുന്നാൾ നമസ്കാരം പള്ളികളിൽ മാത്രം

'ഇന്നലത്തെ മഴയിൽ പൊട്ടിമുളച്ച തകരയല്ല'; ലീഗ് സ്ഥാനാർത്ഥി പട്ടികയിൽ അതൃപ്തിയുമായി നൂർബിന റഷീദ്

'കോൺ​ഗ്രസ് കുട്ടനാടിനെ വിറ്റു, ഇത് ജനങ്ങൾ പൊറുക്കില്ല'

SCROLL FOR NEXT