Thaaikizhavi  എക്സ്
Entertainment

വെറും 10 കോടി ബഡ്ജറ്റ്, തിരിച്ചുപിടിച്ചത് 61 കോടി; 'തായ്‌കിഴവി' ഒടിടിയിലേക്ക്

ആ​ഗോളതലത്തിൽ 82 കോടിയോളം ചിത്രം കളക്ട് ചെയ്തിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

തമിഴിലെ ഈ വർഷത്തെ സർപ്രൈസ് ഹിറ്റുകളിലൊന്നായിരുന്നു രാധിക ശരത്കുമാർ കേന്ദ്ര കഥാപാത്രമായെത്തിയ 'തായ്‌കിഴവി'. നടൻ ശിവകാർത്തികേയൻ നിർമിച്ച് ശിവകുമാർ മുരുകേശൻ സംവിധാനം ചെയ്ത ഈ കോമഡി ഡ്രാമ ഒടിടി റിലീസിനൊരുങ്ങുകയാണ്.

തമിഴ് സിനിമയില്‍ ഈ വര്‍ഷം റിലീസ് ചെയ്ത ചിത്രങ്ങളില്‍ ആദ്യമായാണ് 60 കോടി എന്ന നെറ്റ് കളക്ഷന്‍ ഒരു ചിത്രം മറികടക്കുന്നത്. വളരെ കുറഞ്ഞ ബഡ്ജറ്റിലാണ് തായ്‌കിഴവി ഒരുക്കിയിരിക്കുന്നത്. ആ​ഗോളതലത്തിൽ 82 കോടിയോളം ചിത്രം കളക്ട് ചെയ്തിരുന്നു.

ഇന്ത്യയിൽ നിന്ന് മൊത്തം 61 കോടിയാണ് ചിത്രം നേടിയത്. ഏകദേശം 9 കോടി മുതൽ 10 കോടി രൂപ വരെയാണ് ഈ സിനിമയുടെ മൊത്തം നിർമ്മാണച്ചെലവ്. ഏപ്രിൽ 10 മുതൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും. ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം സ്ട്രീമിങ്ങിന് ഒരുങ്ങുന്നത്.

തമിഴ്, ഹിന്ദി, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിൽ സിനിമ ലഭ്യമാകും. തിയറ്ററിൽ വമ്പൻ ഹിറ്റായ സിനിമ ഒടിടിയിലും അതേ വിജയം ആവർത്തിക്കുമെന്നാണ് പ്രതീക്ഷ. രാധികയുടെ മികച്ച പ്രകടനം പ്രേക്ഷകരെയൊന്നാകെ അമ്പരപ്പിക്കുകയാണ്. ചിത്രത്തിൽ 70 വയസ്സുകാരിയുടെ റോളിലാണ് രാധിക എത്തുന്നത്.

ആദ്യ ദിനം തന്നെ മൂന്ന് കോടിയോളം രൂപ ചിത്രം കളക്ട് ചെയ്തിരുന്നു. പത്ത് ദിവസം കൊണ്ട് ആ​ഗോളതലത്തിൽ ചിത്രം 50 കോടി ക്ലബ്ബിലും ഇടം പിടിച്ചു. 70 വയസ്സുള്ള പണമിടപാടുകാരിയായ പാവുണുതായി എന്ന കഥാപാത്രമായാണ് രാധിക ചിത്രത്തിലെത്തിയത്. അത്യാഗ്രഹിയായ ആൺ മക്കൾ പാവുണുതായിയുടെ സ്വത്തുക്കൾ സ്വന്തം പേരിലേക്ക് മാറ്റാൻ ശ്രമിക്കുന്നതിനും അതിനെ അവർ എതിർക്കുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം.

Cinema News: Radikaa Sarathkumar starrer Thaaikizhavi OTT Release date out.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇതാണോ ടീം യുഡിഎഫ്?'; മന്ത്രിസ്ഥാനത്തെച്ചൊല്ലി പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച് മാണി സി കാപ്പൻ

അഫ്​ഗാൻ ക്രിക്കറ്റ് താരം റഹ്മത്ത് ഷാ മരിച്ചു? ആരാധകരെ 'ടെൻഷനടിപ്പിച്ച്' അനുശോചന കുറിപ്പ്

കാറില്‍ ഗര്‍ഭിണി വെന്ത് മരിച്ച സംഭവം; ദുരൂഹതയുണ്ടെന്ന് കുടുംബം, കാറിന് തീപിടിച്ചതെങ്ങനെ? അന്വേഷണം

കൂട്ടബലാത്സംഗം, ബ്ലാക്‌മെയില്‍; രാജസ്ഥാനിലെ സഹോദരിമാരുടെ ആത്മഹത്യയില്‍ പ്രതിഷേധം

ദിവസവും അഞ്ച് ഷോ, സര്‍ക്കാര്‍ ഒടിടി പ്ലാറ്റ്‌ഫോം, 0% വിനോദനികുതി; വിജയ്ക്ക് നിവേദനം സമര്‍പ്പിച്ച് കമല്‍ഹാസന്‍

SCROLL FOR NEXT