താടി ഷോർട്ട്ഫിലിമിൽ നിന്ന് 
Entertainment

'അറച്ചിട്ട് പാടില്ല', 'താടി വെട്ടീട്ട് വന്നാല്‍ ആലോചിക്കാ'; ശ്രദ്ധ നേടി 'താടി'ഷോര്‍ട്ട്ഫിലിം 

വിടി രതീഷാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

താടിക്കാരുടെ കഷ്ടപ്പാടു പറഞ്ഞ താടി ഷോട്ട് ഫിലിം ശ്രദ്ധേയമാകുന്നു. താടി നീട്ടി വളര്‍ത്തിയ ഒരു യുവാവിന്റെ ജീവിതത്തിലൂടെയാണ് കഥ പറയുന്നത്. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ മുതല്‍ താടിക്കാര്‍ കേള്‍ക്കേണ്ടിവരുന്ന കുറ്റപ്പെടുത്തലുകളിലൂടെയാണ് ചിത്രം പോകുന്നത്. നടനും തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണികൃഷ്ണനാണ് ഷോര്‍ട്ട്ഫിലിം പുറത്തുവിട്ടത്.

വിടി രതീഷാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. അനൂപ് പി രാമചന്ദ്രനാണ് പ്രധാന വേഷത്തിലെത്തുന്നത്. അദ്ദേഹം തന്നെയാണ് നിര്‍മാണവും. വിഷ്ണു സുബ്രഹ്മണ്യനാണ് കാമറ. മജേഷ് വി ജി പുല്ലുവഴി, വീന അനൂപ് തുടങ്ങിയവരാണ് അഭിനേതാക്കള്‍. ടീം ജോങ്കോ സ്‌പെയ്‌സിന്റെ യൂട്യൂബ് പേജിലൂടെയാണ് ചിത്രം റിലീസ് ചെയ്തത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആരാണ് രാജ?, സിപിഐ നേതാവ് ആനി രാജയുടെ വോട്ട് വെട്ടി തെരഞ്ഞെടുപ്പ് കമ്മീഷൻ

ആയുധങ്ങള്‍ ഭൂമിയില്‍ മാത്രമല്ല; ബഹിരാകാശത്തും വിന്യസിച്ചതായി സ്ഥിരീകരിച്ച് യുഎസ്

സ്വര്‍ണവില വീണ്ടും കൂടി; 1,12,500ന് മുകളില്‍

ഗുരു ഉപദേശിച്ചു; 3,383 കോടി ആസ്തിയുള്ള എംഎല്‍എ യാചകനായി തെരുവില്‍ - VIDEO

ഭർത്താവിനെ തേടിയെത്തിയ പൊലീസുകാരുടെ ചവിട്ടേറ്റ് ഗർഭിണി മരിച്ചു; നവജാത ശിശുവിന്റെ നില ഗുരുതരം