Thalaivan Thalaivii ഇൻസ്റ്റ​ഗ്രാം
Entertainment

തിയറ്ററിൽ കത്തിക്കയറി; 'തലൈവൻ തലൈവി' ഇനി ഒടിടിയിലേക്ക്, എവിടെ കാണാം

തമിഴ്, മലയാളം, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിൽ ചിത്രം പ്രേക്ഷകർക്ക് കാണാനാകും.

സമകാലിക മലയാളം ഡെസ്ക്

വിജയ് സേതുപതി, നിത്യ മേനോൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് തലൈവൻ തലൈവി. പാണ്ഡിരാജൻ സംവിധാനം ചെയ്ത ചിത്രം തിയറ്ററുകളിൽ മികച്ച വിജയം നേടിയിരുന്നു. ഇപ്പോഴിതാ ചിത്രം ഒടിടി റിലീസിനൊരുങ്ങുകയാണ്. ആമസോണ്‍ പ്രൈം വിഡിയോയിലൂടെ ഓഗസ്റ്റ് 22 ന് ചിത്രം ഒടിടിയില്‍ എത്തും.

തമിഴ്, മലയാളം, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിൽ ചിത്രം പ്രേക്ഷകർക്ക് കാണാനാകും. ജൂലൈ 25 നാണ് ചിത്രം തിയറ്ററുകളിലെത്തിയത്. ആർട്ടിക്കിൾ 19 (1)എ എന്ന ചിത്രത്തിന് ശേഷം നിത്യ മേനോനും വിജയ് സേതുപതിയും ഒന്നിച്ചെത്തിയ ചിത്രമാണ് തലൈവൻ തലൈവി.

പസങ്ക, കേഡി ബില്ല കില്ലാഡി രംഗ, കടയ്ക്കുട്ടി സിങ്കം തുടങ്ങി നിരവധി സൂപ്പർഹിറ്റ് ഒരുക്കിയ സംവിധായകനാണ് പാണ്ഡിരാജ്. സത്യജ്യോതി ഫിലിംസിന്റെ ബാനറിൽ ടി ജി ത്യാഗരാജൻ ആണ് സിനിമ നിർമിച്ചിരിക്കുന്നത്. സന്തോഷ് നാരായണൻ ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കിയിരിക്കുന്നത്.

സൂര്യ നായകനായെത്തിയ എതിർക്കും തുനിന്തവൻ എന്ന സിനിമയ്ക്ക് ശേഷം പാണ്ഡിരാജ് ഒരുക്കുന്ന സിനിമയാണിത്. അതേസമയം, ധനുഷ് സംവിധാനം ചെയ്യുന്ന ഇഡ്ലി കടൈ ആണ് നിത്യ മേനോന്റെ ഇനി റിലീസിനൊരുങ്ങുന്ന സിനിമ.

Cinema News: Actor Vijay Sethpathi starrer Thalaivan Thalaivii ott release date out.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

മുഖം തിളങ്ങാൻ ഈ 3 ആയുർവേദ എണ്ണകൾ മതി

'മതി ഇവിടെ വച്ച് നിർത്തിക്കോ, നടിമാർ നിങ്ങളുടെ സ്വത്തല്ല'; എഐഎഡിഎംകെ നേതാവിനെതിരെ ഖുശ്ബു

യുഎഇയിലും ഖത്തറിലും ഈദ് ഗാഹുകൾ ഒഴിവാക്കി, പെരുന്നാൾ നമസ്കാരം പള്ളികളിൽ മാത്രം

'ഇന്നലത്തെ മഴയിൽ പൊട്ടിമുളച്ച തകരയല്ല'; ലീഗ് സ്ഥാനാർത്ഥി പട്ടികയിൽ അതൃപ്തിയുമായി നൂർബിന റഷീദ്

SCROLL FOR NEXT