'മഞ്ഞുമ്മൽ ബോയ്സിന്റെ ബജറ്റ് ആണ് അത്ഭുതപ്പെടുത്തിയത്; ഇത്രയും ചെറിയ ബജറ്റിൽ എങ്ങനെയാണ് സിനിമയെടുക്കുന്നത്'

മഞ്ഞുമ്മൽ ബോയ്സിന്റെ ക്ലൈമാക്സ് എത്തിയപ്പോൾ എനിക്ക് ശരിക്കും ശ്വാസം മുട്ടിയിരുന്നു
Karan Johar
Karan Joharഇൻസ്റ്റ​ഗ്രാം
Updated on
1 min read

ബോളിവുഡിലെ സക്സസ് ഫിലിംമേക്കറിൽ ഒരാളാണ് കരൺ ജോഹർ. ഒട്ടേറെ ഹിറ്റ് ചിത്രങ്ങൾ കരൺ ജോഹർ നിർമിച്ചിട്ടുണ്ട്. ഇപ്പോഴിതാ മലയാള സിനിമകളെ അഭിനന്ദിച്ചു കൊണ്ടുള്ള കരണിന്റെ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. ആവേശം, മഞ്ഞുമ്മൽ ബോയ്സ് തുടങ്ങിയ ചിത്രങ്ങളെ കരൺ പ്രശംസിക്കുകയും ചെയ്തിട്ടുണ്ട്.

ഈ സിനിമകളുടെ ബജറ്റ് തന്നെ അത്ഭുതപ്പെടുത്തിയെന്നും ഇത്രയും കുറഞ്ഞ ബജറ്റിൽ ഒരു ബോളിവുഡ് സിനിമ ചെയ്യുക എന്നത് സാധ്യമായ കാര്യമല്ലെന്നും ദ് സ്ട്രീമിങ് ഷോ പോഡ്കാസ്റ്റിൽ കരൺ ജോഹർ വ്യക്തമാക്കി.

"ബോളിവുഡിൽ താരങ്ങളുടെയും സിനിമയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന മറ്റ് ടെക്നീഷ്യൻസിന്റെയും പ്രതിഫലം വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ മഞ്ഞുമ്മൽ ബോയ്സ് പോലെയോ ആവേശം പോലെയോ ഒരു സിനിമ അത്രയും കുറഞ്ഞ ബജറ്റിൽ ബോളിവുഡിൽ സാധ്യമല്ലെന്നും" കരൺ ജോഹർ പറഞ്ഞു.

"ആവേശം മികച്ച സിനിമയാണ്. ഫഹദ് ഫാസിൽ നമ്മുടെ മികച്ച നടന്മാരിൽ ഒരാളാണ്. മഞ്ഞുമ്മൽ ബോയ്സിന്റെ ക്ലൈമാക്സ് എത്തിയപ്പോൾ എനിക്ക് ശരിക്കും ശ്വാസം മുട്ടിയിരുന്നു, അത്രയും മികച്ച രീതിയിലാണ് ക്ലൈമാക്സ് രംഗങ്ങൾ എല്ലാം ചിത്രീകരിച്ചിരിക്കുന്നത്. എന്നാൽ ഈ സിനിമകളുടെ ബജറ്റ് ആണ് എന്നെ അത്ഭുതപ്പെടുത്തിയത്.

Karan Johar
'ആലിയയുടെ വാക്കുകള്‍ സന്തോഷം നല്‍കുന്നത്, പക്ഷെ...'; ഒപ്പം അഭിനയിക്കാനുള്ള താരസുന്ദരിയുടെ ആഗ്രഹം; മറുപടി നല്‍കി ഫഹദ് ഫാസില്‍

ഇത്രയും ചെറിയ ബജറ്റിൽ എങ്ങനെ സിനിമയെടുക്കണമെന്ന് എനിക്ക് അറിയില്ല. മുംബൈയിൽ അത് സാധ്യമല്ല. ബോളിവുഡിൽ നിന്നുള്ള ടെക്‌നീഷ്യൻസ് എല്ലാം വളരെ എക്സ്പെൻസിവ് ആണ്. ഞങ്ങളുടെ പ്രതിഫലത്തിന്റെ സ്കെയിൽ തന്നെ വളരെ വലുതാണ്. അത് മാറ്റാൻ കഴിയില്ല." കരൺ ജോഹർ പറഞ്ഞു.

Karan Johar
'ഗർഭഛിദ്രം നടത്തണമെങ്കിൽ പോലും ആരാണ് സഹായിക്കുക? മോശം ആളുകളാണ് ഡേറ്റിങ് ആപ്പ് ഉപയോ​ഗിക്കുന്നത്'; വീണ്ടും പുലിവാല് പിടിച്ച് കങ്കണ

2023 ൽ പുറത്തിറങ്ങിയ റോക്കി ഔർ റാണി കീ പ്രേം കഹാനി ആണ് കരൺ ജോഹറിന്റേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം. രൺവീർ സിങ്ങും ആലിയ ഭട്ടും ആയിരുന്നു ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയത്. കഴിഞ്ഞ വർഷത്തെ ദേശീയ അവാർഡിൽ മികച്ച ജനപ്രിയ ചിത്രത്തിനുള്ള പുരസ്കാരം സ്വന്തമാക്കിയിരുന്നു.

Summary

Cinema News: Bollywood Filmmaker Karan Johar praises Malayalam movie Aavesham and Manjummel Boys.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com