'ഗർഭഛിദ്രം നടത്തണമെങ്കിൽ പോലും ആരാണ് സഹായിക്കുക? മോശം ആളുകളാണ് ഡേറ്റിങ് ആപ്പ് ഉപയോ​ഗിക്കുന്നത്'; വീണ്ടും പുലിവാല് പിടിച്ച് കങ്കണ

ഇത്തരം ആപ്പുകൾ ഉപയോഗിക്കുന്ന ആളുകളുമായി ഇടപഴകുന്നത് സങ്കൽപ്പിക്കാൻ പോലും കഴിയില്ല.
Kangana Ranaut
Kangana Ranautഇൻസ്റ്റ​ഗ്രാം
Updated on
1 min read

വിവാദങ്ങളുടെ തോഴി എന്നാണ് നടി കങ്കണ റണാവത്ത് ബോളിവുഡിൽ അറിയപ്പെടുന്നത്. സമകാലിക വിഷയങ്ങളിൽ തന്റെ നിലപാട് തുറന്നു പറഞ്ഞാണ് കങ്കണ പലപ്പോഴും വിവാദങ്ങളിൽ ചെന്ന് പെടാറുള്ളത്. ഇപ്പോഴിതാ ഡേറ്റിങ് ആപ്പുകളെ കുറിച്ച് പറഞ്ഞാണ് കങ്കണ പുലിവാല് പിടിച്ചിരിക്കുന്നത്.

ഡേറ്റിങ് പ്ലാറ്റ്ഫോമുകളിൽ പങ്കാളിയെ തേടുന്നത് മോശമാണെന്നും ഡേറ്റിങ് എന്ന പേരിൽ ആരെയെങ്കിലും തേടി എല്ലാ ദിവസവും രാത്രി വീട് വിട്ട് ഇറങ്ങിപ്പോകുന്ന ഭയാനകമായ സാഹചര്യമാണ് ഇന്ന് നിലനിൽക്കുന്നതെന്നും കങ്കണ പറഞ്ഞു. ലിവ്- ഇൻ ബന്ധങ്ങളുടെ പ്രവണത കൂടി വരുന്നതിനെയും നടി വിമർശിച്ചു. ഹൗട്ടർഫ്ലൈയ്ക്ക് നൽകിയ അഭിമുഖത്തിലാണ് കങ്കണ ഇക്കാര്യങ്ങൾ പറഞ്ഞത്.

"ഡേറ്റിങ് ആപ്പുകളിൽ പങ്കാളിയെ അന്വേഷിക്കുന്നത് മോശമായ കാര്യമാണ്. എല്ലാ സ്ത്രീകൾക്കും പുരുഷന്മാർക്കും ആവശ്യങ്ങളുണ്ട്. എന്നാൽ, നമ്മൾ അവയെ എങ്ങനെ പരിഹരിക്കും എന്നതാണ് ചോദ്യം. ഡേറ്റിങ് ആപ്പുകള്‍ ഉപയോഗിക്കുന്നവരെ മോശം വിഭാഗത്തിലാണ് ഞാന്‍ ഉള്‍പ്പെടുത്തുക.

വാലിഡേഷന്‍ ആഗ്രഹിക്കുന്നവരും ആത്മവിശ്വാസക്കുറവുള്ളവരുമാണ് ഡേറ്റിങ് ആപ്പുകളെ ആശ്രയിക്കുന്നത്. തെറാപ്പി വേണ്ടതിനാണ് ഡേറ്റിങ് ആപ്പുകളെ ആശ്രയിക്കുന്നത്. നെഗറ്റിവിറ്റിയുടെ കേന്ദ്രമാണ് അത്. നല്ല ആളുകളെ നിങ്ങള്‍ക്ക് ജോലി ചെയ്യുന്ന ഓഫീസില്‍ കാണാന്‍ കഴിയും, മാതാപിതാക്കള്‍ വഴി പരിചയപ്പെടാന്‍ സാധിക്കും, കോളജില്‍ പഠിക്കുമ്പോഴുള്ള സൗഹൃദങ്ങളിലൂടെ ലഭിക്കും.

ഇത്തരത്തിലുള്ള സൈറ്റുകളില്‍ പോകുന്നത് ഇങ്ങനെയൊന്നും നിങ്ങള്‍ക്ക് ആരേയും കണ്ടുമുട്ടാന്‍ കഴിയുന്നില്ലെങ്കില്‍ മാത്രം ഡേറ്റിങ് ആപ്പിനെ ആശ്രയിക്കൂ. അപ്പോള്‍ നിങ്ങള്‍ ഓര്‍ക്കണം നിങ്ങള്‍ എത്തരത്തിലുള്ള വ്യക്തിയാണെന്ന്. അവിടെയും നിങ്ങള്‍ക്ക് ആരെയും ലഭിക്കാന്‍ പോകുന്നില്ല.

'ഇത്തരം ആപ്പുകൾ ഉപയോഗിക്കുന്ന ആളുകളുമായി ഇടപഴകുന്നത് സങ്കൽപ്പിക്കാൻ പോലും കഴിയില്ല. ഡേറ്റിങ് എന്ന പേരിൽ ആരെയെങ്കിലും തേടി എല്ലാ ദിവസവും രാത്രി വീട് വിട്ട് ഇറങ്ങിപ്പോകുന്ന ഭയാനകമായ സാഹചര്യമാണ് ഇന്ന് നിലനിൽക്കുന്നത്".- കങ്കണ പറഞ്ഞു.

"നമ്മുടെ സമൂഹത്തിൽ വിവാഹങ്ങൾക്ക് വളരെയേറെ പ്രാധാന്യമുണ്ട്. ഭാര്യയോട് വിശ്വസ്തത പുലർത്താനുള്ള പുരുഷന്റെ പ്രതിജ്ഞയുടെ ഭാ​ഗം കൂടിയാണത്. ഇക്കാലത്ത് ലിവ്-ഇൻ റിലേഷൻഷിപ്പുകൾ പോലുള്ള പുതിയ ആശയങ്ങളെക്കുറിച്ച് നിങ്ങൾ കേൾക്കാറുണ്ട്. എന്റെ ജീവിതത്തിലുടനീളം ഞാൻ റിലേഷൻഷിപ്പുകളിൽ ഏർപ്പെട്ടിട്ടുണ്ട്, അത്തരം ബന്ധമുള്ള ഒരുപാട് ആളുകളെ ഞാൻ കണ്ടിട്ടുമുണ്ട്.

Kangana Ranaut
'സിനിമാ സംഘടനകളെല്ലാം മാഫിയ സംഘങ്ങളുടെ കൈകളിൽ; നീതി കിട്ടുമെന്ന പ്രതീക്ഷയില്ല'

പക്ഷേ, ഇതൊന്നും സ്ത്രീ സൗഹൃദപരമായ കാര്യങ്ങളല്ലെന്ന് ഞാൻ ഉറപ്പിച്ചു പറയുന്നു. ​ഒന്ന് ​ഗർഭഛിദ്രം നടത്തണമെങ്കിൽ തന്നെ ആരാണ് നിങ്ങളെ സഹായിക്കുക?. നാളെ ഒരു ലിവ്- ഇൻ റിലേഷനിടെ നിങ്ങൾ ഗർഭിണിയായാൽ, നിങ്ങളെ ആര് പരിപാലിക്കും?"- കങ്കണ ചോദിച്ചു.

Kangana Ranaut
'ആലിയയുടെ വാക്കുകള്‍ സന്തോഷം നല്‍കുന്നത്, പക്ഷെ...'; ഒപ്പം അഭിനയിക്കാനുള്ള താരസുന്ദരിയുടെ ആഗ്രഹം; മറുപടി നല്‍കി ഫഹദ് ഫാസില്‍

കങ്കണയുടെ ഈ പരാമർശമാണിപ്പോൾ വിവാദമായി മാറിയിരിക്കുന്നത്. ലിവ് ഇന്‍ ബന്ധങ്ങളിൽ പ്രവേശിക്കുന്ന സ്ത്രീകളെ അപമാനിക്കുന്നതാണ് കങ്കണയുടെ പ്രസ്താവനയെന്നാണ് സോഷ്യൽ മീ‍ഡിയ ഉപയോക്താക്കൾ പറയുന്നത്.

Summary

Cinema News: Actress Kangana Ranaut criticised dating apps and live-in relations.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com