തെന്നിന്ത്യൻ സിനിമാപ്രേമികളടെ ഇഷ്ട താരജോഡികളാണ് വിജയ്‌യും തൃഷയും. ഇരുവരും ഒന്നിച്ച സിനിമകളെല്ലാം വൻ വിജയങ്ങളായിരുന്നു. 14 വർഷത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും ഒന്നിക്കാൻ ഒരുങ്ങുകയാണ് ഭാഗ്യ ജോഡികൾ. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ദളപതി 67ലാണ് തൃഷ നായികയായി എത്തുക.
കഴിഞ്ഞ ദിവസമാണ് ലോകേഷ് കനകരാജിന്റെ ദളപതി ചിത്രം പ്രഖ്യാപിക്കുന്നത്. മാസ്റ്ററിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണിത്. അതിനൊപ്പം ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നവരേയും പ്രഖ്യാപിച്ചിരുന്നു. തൃഷയുടെ പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തുവിടുകയായിരുന്നു.
2008 ൽ പുറത്തിറങ്ങിയ കുരുവിയിലാണ് ഇരുവരും അവസാനം ഒന്നിച്ചത്. ഇതിനു മുമ്പ് ഗില്ലി, തിരുപ്പാച്ചി, ആദി എന്നീ സിനിമകളിൽ ഭാഗ്യജോഡികൾ ഒന്നിച്ചെത്തിയിട്ടുണ്ട്. വിജയ്ക്കൊപ്പം വീണ്ടും ഒന്നിക്കുന്നതിന്റെ സന്തോഷം തൃഷയും പങ്കുവച്ചു. മുൻപ് അഭിനയിച്ചിട്ടുള്ള ചിത്രങ്ങളിലെ ദൃശ്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള വിഡിയോ ആണ് തൃഷ പോസ്റ്റ് ചെയ്തത്.
ആരാധകരെ ആവേശത്തിലാക്കിക്കൊണ്ടാണ് ദളപതി 67ന്റെ അപ്ഡേഷൻ പുറത്തുവന്നത്. വൻതാരനിരയിലാണ് ചിത്രം പുറത്തുവരുന്നത്. ബോളിവുഡ് താരം സഞ്ജയ് ദത്ത് സിനിമയുടെ ഭാഗമാകും. തണ്ണീര്‍മത്തന്‍ ദിനങ്ങളിലൂടെ ശ്രദ്ധേയനായ മലയാളി താരം മാത്യു തോമസ് ദളപതി 67 ല്‍ അഭിനയിക്കുന്നുണ്ട്. കൂടാതെ തമിഴകത്തിന്‍റെ ആക്‌ഷൻ കിങ് അര്‍ജുന്‍, സംവിധായകരായ ഗൗതം മേനോന്‍, മിഷ്കിന്‍, ഡാന്‍സ് മാസ്റ്റര്‍ സാന്‍ഡി, നടന്‍ മന്‍സൂര്‍ അലിഖാന്‍ നടി പ്രിയാ ആനന്ദ് എന്നിവരും ചിത്രത്തിന്‍റെ ഭാഗമാകും.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates