ദളപതി 69 പൂജ ചടങ്ങിനെത്തിയ വിജയ്‌യും പൂജ ഹെ​ഗ്ഡെയും  എക്സ്
Entertainment

മുണ്ടും ഷർട്ടും ധരിച്ച് പൂജയ്ക്കെത്തി വിജയ്; 'ദളപതി 69' ന് തുടക്കം, വൈറലായി ചിത്രങ്ങൾ

വെള്ള മുണ്ടും ഷർട്ടും ധരിച്ച് പൂജ ചടങ്ങിനെത്തിയ വിജയ്‌യുടെ ചിത്രം സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ തരംഗമായി കഴിഞ്ഞു. ​

Author : സമകാലിക മലയാളം ഡെസ്ക്

ഏറെ നാളത്തെ കാത്തിരിപ്പുകൾക്കും ഊഹാപോഹങ്ങൾക്കുമെല്ലാമൊടുവിൽ ദളപതി 69 ചിത്രീകരണം തുടങ്ങി. ചിത്രത്തിന്റെ പൂജ ചടങ്ങുകൾ ഇന്ന് ചെന്നൈയിൽ വച്ച് നടന്നു. വിജയ്, പൂജ ഹെ​ഗ്ഡെ, മമിത ബൈജു, ബോബി ഡിയോൾ, നരേൻ തുടങ്ങിയ ചിത്രത്തിലെ പ്രധാന താരങ്ങളെല്ലാം പൂജ ചടങ്ങിൽ പങ്കെടുത്തു.

വിജയ്‌യുടെ കരിയറിലെ അവസാന ചിത്രമെന്ന നിലയിൽ ദളപതി 69 ന് പ്രേക്ഷകർക്കിടയിലുള്ള സ്വീകാര്യത വളരെ വലുതാണ്. വെള്ള മുണ്ടും ഷർട്ടും ധരിച്ച് പൂജ ചടങ്ങിനെത്തിയ വിജയ്‌യുടെ ചിത്രം സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ തരംഗമായി കഴിഞ്ഞു. ​

ഗൗതം മേനോനും പ്രിയ മണിയും പ്രകാശ് രാജും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം അടുത്ത വർഷം ഒക്ടോബറിൽ തിയറ്ററുകളിലെത്തും. കെവിഎൻ പ്രൊഡക്ഷൻസാണ് ചിത്രം നിർമ്മിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പ്രതിപക്ഷത്തിന്റേത് തെളിവില്ലാത്ത ആരോപണം, തോല്‍ക്കുമ്പോള്‍ മാത്രം ഇവിഎമ്മിന് ആക്ഷേപം'; വിമര്‍ശനവുമായി മുന്‍ ജഡ്ജിമാര്‍

ബീഫ് ലിവർ പെപ്പർ, ബീഫ് റോസ്റ്റ്, ചിക്കൻ 65 വാങ്ങിക്കഴിച്ചു; പിന്നാലെ വയറുവേദന, ഛർദി, വയറിളക്കം; ഹൈപ്പർ മാർക്കറ്റിന് 60,000 രൂപ പിഴ

യുഎഇയില്‍ ആത്മഹത്യാ ശ്രമം ഇനി കുറ്റകൃത്യമല്ല; പ്രേരണയ്ക്ക് തടവും പിഴയും നാടുകടത്തലും

'സമരാ​ഗ്നി'യിൽ ഡൽഹി; 'തോല്‍ക്കുമ്പോള്‍ മാത്രം ഇവിഎമ്മിന് ആക്ഷേപം'... ഇന്നത്തെ 5 പ്രധാന വാർത്തകൾ

വാഴയ്ക്ക് ശേഷം ആനന്ദ് മേനൻ; മഞ്ജു വാര്യരുടെ 'ഹാപ്പിലൂപ്പ്' ഫസ്റ്റ് ലുക്ക് പുറത്ത്