ഫോട്ടോ: ട്വിറ്റർ 
Entertainment

രജനീകാന്ത് സ്റ്റൈലില്‍ ഫ്‌ളൈയിങ് കിസ്സ്, അഞ്ചു വര്‍ഷത്തിനു ശേഷം ആരാധകരെ കണ്ട് വിജയ്; വിഡിയോ വൈറല്‍

തന്റെ ഫാന്‍സ് അസോസിയേഷനായ ദളപതി വിജയ് മക്കള്‍ ഇയക്കത്തിലെ അംഗങ്ങളെ കാണാനാണ് താരം എത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യയില്‍ ഏറ്റവും ആരാധകരുള്ള നടനാണ് വിജയ്. താരത്തിനെ ഒരു നോക്ക് കാണാനായി കാത്തിരിക്കുന്നവര്‍ ഏറെയാണ്. ഇപ്പോള്‍ തന്റെ ആരാധകരെ കാണാനായി നേരിട്ട് എത്തിയിരിക്കുകയാണ് താരം. തന്റെ ഫാന്‍സ് അസോസിയേഷനായ ദളപതി വിജയ് മക്കള്‍ ഇയക്കത്തിലെ അംഗങ്ങളെ കാണാനാണ് താരം എത്തിയത്. അഞ്ചു വര്‍ഷത്തിന് ശേഷമാണ് താരം തന്റെ ആരാധകരെ കാണുന്നത്. 

ഇന്നലെ ചെന്നൈയിലെ പനൈയൂരിലെ ഓഫിസിലാണ് ആരാധകരുമായുള്ള കൂടിക്കാഴ്ച നടത്തിയത്. കുടുംബങ്ങളെ നന്നായി നോക്കണമെന്നും വരുമാനത്തിന്റെ ഒന്നോ രണ്ടോ ശതമാനം സമൂഹത്തില്‍ നല്ലതു ചെയ്യാനായി മാറ്റിവെക്കണമെന്നും വിജയ് ആരാധകരോട് പറഞ്ഞു. രജനീകാന്ത് സ്റ്റൈലില്‍ ഫ്‌ളൈയിങ് കിസ് നല്‍കിക്കൊണ്ട് എത്തിയ വിജയുടെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. 

വെള്ള ഷര്‍ട്ടും നീല ജീന്‍സും ധരിച്ചാണ് താരം ചടങ്ങിന് എത്തിയത്. ആവേശത്തോടെയാണ് ആരാധകര്‍ സൂപ്പര്‍താരത്തെ സ്വീകരിച്ചത്. ആരാധകര്‍ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യാനും താരം മറന്നില്ല. 

നെല്‍സന്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്ത ബീസ്റ്റിലാണ് വിജയ് അവസാനമായി എത്തിയത്. എന്നാല്‍ ചിത്രത്തിന് അത്ര നല്ല അഭിപ്രായമല്ല കേട്ടത്. വരിസ് ആണ് പുതിയ ചിത്രം. അതിനു ശേഷം ലോകേഷ് കനകരാജിനൊപ്പമുള്ള ചിത്രത്തിലാകും താരം അഭിനയിക്കുക.
 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'എല്ലാ കുടുംബത്തിനും ഒരു ഹീറോ ഉണ്ടാകും! ഞങ്ങളുടെ ഹീറോയെ ഒരു വർഷം മുൻപ് നഷ്ടമായി'; കുറിപ്പുമായി കലാഭവൻ നവാസിന്റെ മകൻ

'എനിക്കു കുട്ടികള്‍ ഉണ്ടാവില്ല, പിന്നെ അവളെങ്ങനെ ഗര്‍ഭിണിയായി?' കൊലപാതക കേസില്‍ പ്രതിയുടെ മൊഴി

'വിൽപ്പന ചരക്ക്' അല്ല 'ഫുട്ബോൾ'... ഇൻഫാന്റിനോയുടെ 'കച്ചവടം' പൂട്ടിച്ചു!

ഓവര്‍ടേക്കിങ്ങിനിടെ അപകടം; പാലക്കാട് തിരുവേഗപ്പുറയില്‍ സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു