ആരാധകർക്കൊപ്പം വിജയ്/ ട്വിറ്റർ 
Entertainment

ഭിന്നശേഷിക്കാരനായ ആരാധകനെ കയ്യിലെടുത്ത് വിജയ്; വീണ്ടും ആരാധകരെ കണ്ട് സൂപ്പർതാരം; വിഡിയോ

സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ആരാധകർക്കൊപ്പമുള്ള താരത്തിന്റെ ചിത്രങ്ങളാണ്

Author : സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യയിൽ ഏറ്റവും ആരാധകരുള്ള താരമാണ് ദളപതി വിജയ്. മാസത്തിൽ ഒരിക്കൽ ആരാധകരെ കാണാനുള്ള തീരുമാനത്തിലാണ് താരം. കഴിഞ്ഞ ദിവസം ചെന്നൈയ്ക്കടുത്ത് പനയൂരിലുള്ള വീട്ടിൽ വച്ചാണ് വിജയ് തന്റെ ആരാധകരെ കണ്ടത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ആരാധകർക്കൊപ്പമുള്ള താരത്തിന്റെ ചിത്രങ്ങളാണ്. 

നവംബറിൽ നടത്തിയ ഫാൻ മീറ്റിന് പിന്നാലെയാണ് താരം ഡിസംബറിലും ആരാധകരെ നേരിട്ടെത്തി കണ്ടത്. മൂന്ന് ജില്ലകളിലുള്ള അംഗങ്ങളെയും അഡ്മിനിസ്ട്രേറ്റേഴ്സിനെയുമായിരുന്നു വിജയ് വിളിപ്പിച്ചത്. ഭിന്നശേഷിക്കാരനായ തന്റെ ഒരു ആരാധകനെ വിജയ് കയ്യിലെടുത്തു നിൽക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. 

പുതിയ ചിത്രം വരിസിന്റെ റിലീസിന് മുന്നോടിയായി ആരാധകരെ ആവേശത്തിലാഴ്ത്താനായിരുന്നു കൂടിക്കാഴ്ച. പൊങ്കല്‍ റിലീസായാണ് ചിത്രം തിയറ്ററില്‍ എത്തുന്നത്. അജിത് നായകനായി എത്തുന്ന തുനിവിനോടാണ് വരിസ് ബോക്‌സ് ഓഫിസില്‍ മത്സരിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. 

രാഷ്ട്രീയ പ്രവേശനത്തിന്റെ ഭാഗമായാണ് താരം ആരാധകരുമായി കൂടിക്കാഴ്ച നടത്തിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഫാന്‍ ക്ലബ്ബിന്റെ ഭാവി പദ്ധതികളെക്കുറിച്ച് താരം ഏറെ നേരെ സംസാരിച്ചതായും പറയപ്പെടുന്നു. നവംബറില്‍ മാത്രം താരം സേലം നാമക്കല്‍, കാഞ്ചീപുരം എന്നീ ജില്ലകളിലെ ഫാന്‍ ക്ലബ് അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തുടര്‍ച്ചയായുള്ള താരത്തിന്റെ ഫാന്‍മീറ്റുകള്‍ക്ക് പിന്നില്‍ രാഷ്ട്രീയ പ്രവേശനമാണ് എന്നാണ് അഭ്യൂഹം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

'അൻപും അലിവും അല്പം അനുരാഗവും'; മന്ത്രി ആർ ബിന്ദുവിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

SCROLL FOR NEXT