വിജയ്ക്കൊപ്പം കീർത്തിയുടെ പൊങ്കൽ ആഘോഷം 
Entertainment

വിജയ്ക്കൊപ്പം കീർത്തിയുടെ പൊങ്കൽ ആഘോഷം; കളറാക്കാൻ ഒപ്പം ചേർന്ന് കല്യാണിയും മമിതയും

ഏറെ നേരം പൊങ്കൽ ആഘോഷങ്ങളിൽ പങ്കെടുത്ത ശേഷമാണ് വിജയ് മടങ്ങിയത്.

സമകാലിക മലയാളം ഡെസ്ക്

പൊങ്കൽ ആഘോഷങ്ങളിലാണ് കോളിവുഡ് താരങ്ങൾ. നടൻ വിജയ്ക്കൊപ്പമാണ് കീർത്തി സുരേഷും ഭർത്താവ് ആന്റണിയും ഇത്തവണ പൊങ്കൽ ആഘോഷിച്ചത്. കീർത്തിയുടെ അടുത്ത സുഹൃത്തും വിജയ്‌യുടെ മാനേജറുമായ ജഗദീഷ് പളനിസാമിയുടെ ഉടമസ്ഥതയിലുള്ള ദ് റൂട്ട് നിർമാണക്കമ്പനിയുടെ ഓഫിസിലായിരുന്നു പൊങ്കൽ ആഘോഷം സംഘടിപ്പിച്ചത്.

ഏറെ നേരം പൊങ്കൽ ആഘോഷങ്ങളിൽ പങ്കെടുത്ത ശേഷമാണ് വിജയ് മടങ്ങിയത്. നടിമാരായ മമിത ബൈജുവും കല്യാണി പ്രിയദർശനും നടൻ കതിരും ആഘോഷത്തിൽ പങ്കെടുക്കാനെത്തിയിരുന്നു. മാസ്റ്റർ, ലിയോ തുടങ്ങിയ സിനിമകളുടെ കോ-പ്രൊഡ്യൂസർ എന്ന നിലയിലാണ് ജഗദീഷ് പളനിസാമിയെ സിനിമാ ലോകത്തിനു പരിചയം. 2015 ൽ ജഗദീഷ് വിജയ്‌യുടെ മാനേജർ ആയി.

ഇതിനു ശേഷം കീർത്തി സുരേഷ് ഉൾപ്പെടെ ഒരുപറ്റം താരങ്ങളുടെ മാനേജർ എന്ന നിലയിൽ ഇദ്ദേഹം വളർന്നു. സമാന്ത, ലോകേഷ് കനകരാജ്, രശ്‌മിക മന്ദാന, കല്യാണി പ്രിയദർശൻ, മാളവിക മോഹനൻ, പ്രിയങ്ക അരുൾ മോഹൻ, കതിർ, സംയുക്ത, അർജുൻ ദാസ്, അഞ്ജലി എന്നിവരുടെ മാനേജർ കൂടിയാണ് ഇദ്ദേഹം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ?, കേന്ദ്ര ബജറ്റ് ഇന്ന്, പ്രതീക്ഷയോടെ കേരളം

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

SCROLL FOR NEXT